121

Powered By Blogger

Sunday, 22 February 2015

ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്‌ ഭാരതം അഞ്ചാം നൂറ്റാണ്ടില്‍ കണ്ടെത്തിയിരുന്നു; മാധവന്‍ നായര്‍









Story Dated: Sunday, February 22, 2015 06:34



mangalam malayalam online newspaper

ന്യൂഡല്‍ഹി: ചന്ദ്രനില്‍ വെള്ളമുണ്ടെന്ന്‌ ആര്യഭട്ടനെയും ഭാസ്‌ക്കരനെയും പോലുള്ള ഇന്ത്യന്‍ ആചാര്യന്മാര്‍ അഞ്ചാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയിരുന്നതായി അവകാശപ്പെട്ട്‌ രാജ്യത്തെ മികച്ച ബഹിരാകാശ ഗവേഷകരില്‍ ഒരാള്‍ രംഗത്ത്‌. ആറു വര്‍ഷം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ തലവനായിരുന്ന ജി. മാധവന്‍ നായരാണ്‌ നിലവിലെ ശാസ്‌ത്ര തത്വങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ പ്രസ്‌താവന നടത്തി ലോകമെമ്പാടുള്ള ഗവേഷകരില്‍ ചിരി പടര്‍ത്തിയത്‌.


വേദങ്ങളെക്കുറിച്ചുള്ള അന്തര്‍ദേശിയ സമ്മേളനത്തിലാണ്‌ മാധവന്‍ നായര്‍ ഇക്കാര്യം സ്‌ഥാപിക്കാന്‍ ശ്രമിച്ചത്‌. ഗുരുത്വാകര്‍ഷണ ബലം ന്യൂട്ടനേക്കാള്‍ 1500 വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയിരുന്നു എന്നും സമ്മേളനത്തില്‍ ഇദ്ദേഹം ശക്‌തമായി വാദിച്ചു.


വേദ ഗ്രന്ഥങ്ങളുടെയും സംസ്‌കൃത ശ്ലോകങ്ങളുടെയും ചുവടുപിടിച്ചായിരുന്നു മാധവന്‍ നായരുടെ വെളിപ്പെടുത്തല്‍. ഗ്രന്ഥങ്ങളിലും മറ്റും ചന്ദ്രനില്‍ ജലമുള്ളതായ സൂചനകള്‍ വ്യക്‌തമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം വേണ്ടിവന്നു ഈ വസ്‌തുതകള്‍ ശരിയെന്ന്‌ തെളിയിക്കാന്‍. വേദഗ്രന്ഥങ്ങളിലെ ശ്ലോകങ്ങള്‍ സംസ്‌കൃതത്തില്‍ ആയിരുന്നതിനാലാകും മറ്റുള്ളവര്‍ക്ക്‌ അവ മനസിലാക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.


മുമ്പ്‌ ദേശീയ ശാസ്‌ത്ര കോണ്‍ഗ്രസ്സില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഗ്രഹാന്തര യാത്രകളെകുറിച്ചും മറ്റും നടത്തിയ പ്രസ്‌താവനകള്‍ ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇത്തരം ശൂന്യാകാശ യാത്രകള്‍ സാധ്യമാക്കിയിരുന്ന വിമാനങ്ങള്‍ ഏഴായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും ബിസി 6000 മുതല്‍ ഇന്ത്യയില്‍ ശസ്‌ത്രക്രിയകള്‍ നടന്നിരുന്നെന്നുമാണ്‌ ഗവേഷകര്‍ വാദിച്ചത്‌. ശാസ്‌ത്ര തത്വങ്ങളേയും നിഗമനങ്ങളേയും വെല്ലുവിളിക്കുന്ന ഇത്തരം പ്രസ്‌താവനകള്‍ക്കെതിരെ രാജ്യത്തെ പരമോന്നത ശാസ്‌ത്ര സംഘടനയായ ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ അസോസിയേഷന്‍ പോലും രംഗതെത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ ഏകദേശം അവസാനിച്ചപ്പോഴാണ്‌ പുതിയ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തി മാധവന്‍ നായര്‍ രംഗത്തെത്തിയത്‌.










from kerala news edited

via IFTTT