121

Powered By Blogger

Sunday, 22 February 2015

ആഗോളതലത്തില്‍ ഇസ് ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: എ.പി. അനില്‍കുമാര്‍











Story Dated: Monday, February 23, 2015 03:17


mangalam malayalam online newspaper

മലപ്പുറം: ശാശ്വത സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ദര്‍ശനമായ ഇസ്‌്ലാമിന്റെ അടിസ്‌ഥാനമായ വിശുദ്ധ ഖുര്‍ആന്റെ സന്ദേശം മാനവതക്ക്‌ പകര്‍ന്ന്‌ നല്‍കുകയെന്ന മഹിതദൗത്യമാണ്‌ ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരള നിര്‍വഹിക്കുന്നതെന്ന്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരളയുടെ സംസ്‌ഥാന സെമിനാറും അവാര്‍ഡ്‌ സമര്‍പ്പണ പരിപാടിയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ഇസ്‌്ലാമിനെ വികലമായവതരിപ്പിക്കുവാനും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുമുള്ള നിരന്തരശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇസ്‌്ലാമിനെക്കുറിച്ച ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക്‌ വളംവെക്കുംവിധം മുസ്‌്ലികളിലെ ഒരു ചെറുന്യൂനപക്ഷം അത്യന്തം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. സമാധാനത്തിന്റെ മതമായ ഇസ്‌്ലാമും അതിന്റെ യഥാര്‍ത്ഥ അനുയായികളും അത്തരം പ്രവര്‍ത്തനങ്ങളുടെ പഴി കേള്‍ക്കേണ്ടിവരുന്നു. ഇസ്‌്ലാമിക രാജ്യങ്ങളെയും അറബ്‌ രാജ്യങ്ങളെയും അസ്‌ഥിരപ്പെടുത്താനുള്ള ശ്രമമാണ്‌ ഇത്തരക്കാര്‍ നടത്തുന്നത്‌. ഇസ്‌്ലാമിക രാജ്യങ്ങളും ഗള്‍ഫ്‌ രാജ്യങ്ങളും അസ്‌ഥിരമായാല്‍ അതിന്റെ ഏറ്റവും വലിയ ദുരന്തത്തിനിരയാവുക കേരളമായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌്ലാമി സംസ്‌ഥാന ഉപാധ്യക്ഷന്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ അധ്യക്ഷനായിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെ നിലകൊണ്ട വേദഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ആനെന്ന്‌ അദ്ദേഹം പറഞ്ഞു. മനുഷ്യനാണ്‌ ഖുര്‍ആന്റെ കേന്ദ്രപ്രമേയം. വിശക്കുന്നവന്‌ ഭക്ഷണമായും അനീതിക്കിരയാകുന്നവന്‌ നീതിയുടെ ശബ്‌്ദമായും അശരണര്‍ക്ക്‌ ആശ്വാസമായും വിശുദ്ധ ഖുര്‍ആന്‍ മാറുന്നു. ആധുനിക ലോകവും സമൂഹവും അനുഭവിക്കുന്ന ഒട്ടനവധി സമസ്യകള്‍ക്കുള്ള പരിഹാരം വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഞാന്‍ അറിയുന്ന ഖുര്‍ആന്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പി.കെ. ഗോപി, രാവണപ്രഭു, പി. സുരേന്ദ്രന്‍, സി.പി. ജോണ്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‌്ലാമി ജില്ലാ പ്രസിഡണ്ട്‌ പി. അബ്‌്ദുറഹ്‌്മാന്‍ സ്വാഗതം പറഞ്ഞു.സംസ്‌ഥാനതലത്തിലും ജില്ലാതലത്തിലും നടത്തിയ പരീക്ഷകളില്‍ റാങ്കുകള്‍ കരസ്‌ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌്ലാമിക്‌ ഫിനാന്‍സ്‌ ഡയരക്‌്ടര്‍ എച്ച്‌. അബ്‌്ദുറഖീബ്‌ (തമിഴ്‌നാട്‌) വിതരണം ചെയ്‌തു. പി. ഉബൈദുല്ല എം.എല്‍.എ, ടി.കെ. ഉബൈദ്‌, പി.വി. റഹ്‌്മാബി, ഡോ. അബ്‌്ദുറഹ്‌്മാന്‍ കുറ്റിക്കാട്ടൂര്‍, റംല മുഹമ്മദലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അവാര്‍ഡു സമര്‍പ്പണ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ അടഞ്ഞുകിടക്കുന്ന ഗ്രന്ഥമല്ലെന്നും ആര്‍ക്കും വായിക്കാനും പഠിക്കാനും ആശയങ്ങള്‍ ഉത്‌പാദിപ്പിക്കാനും സാധ്യതയും സ്വാതന്ത്ര്യവുമുള്ള തുറന്നുകിടക്കുന്ന ജ്‌ഞാനത്തിന്റെ അക്ഷയഖനിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പ്രയോഗവല്‍ക്കരിക്കുന്ന വ്യക്‌തികളുടെയും സമൂഹങ്ങളുടെയും അഭാവമാണ്‌ മനുഷ്യസമൂഹം അനുഭവിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്‌്മാന്‍ സമാപന പ്രഭാഷണം നടത്തി. ഖുര്‍ആന്‍ സ്‌്റ്റഡി സെന്റര്‍ സംസ്‌ഥാന പ്രസിഡണ്ട്‌ കെ.പി. അബ്‌്ദുല്‍ഖാദിര്‍ സ്വാഗതവും മുസ്‌തഫാ ഹുസൈന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT