121

Powered By Blogger

Sunday 22 February 2015

വികല ധാരണകള്‍ സൃഷ്‌ടിച്ച്‌ മതത്തെ ചൂഷണത്തിന്‌ ഉപാധിയാക്കുന്നു: ഡോ. ഹുസൈന്‍ മടവൂര്‍











Story Dated: Monday, February 23, 2015 03:17


എടവണ്ണ: മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചും വികലമായ ധാരണകള്‍ സൃഷ്‌ടിച്ചുകൊണ്ടാണ്‌ മതത്തെ ചൂഷണത്തിന്‌ ഉപാധിയാക്കുന്നതെന്ന്‌ ആള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എടവണ്ണയില്‍ ആറു ദിവസങ്ങളിലായി നടക്കുന്ന പഞ്ചായത്ത്‌ മുജാഹിദ്‌ സമ്മേളനത്തിന്റെ ഭാഗമായുള്ള പഠന ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതം ഒരു വിധത്തിലും സമൂഹത്തിന്‌ ശല്യമാകരുതെന്നും യഥാര്‍ത്ഥ മതവിശ്വാസം സമാധാനം മാത്രമേ പ്രദാനം ചെയ്ുയകയുള്ളൂവെന്നും മതത്തിന്റെ സമാധാന സന്ദേശത്തിന്റെ കാലിക പ്രസക്‌തി എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠന ക്യാമ്പ്‌ ഇസ്ലാമിക പണ്ഡിതന്‍ എ. അബ്‌ദുസലാം സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. ഇബ്രാഹിം ബുസ്‌താനി, പി.എം.എ.ഗഫൂര്‍, എന്‍.കരീം മദനി, ടി.ഇബ്രാഹീം കുട്ടി, എ.എ.ഹമീദ്‌ , വി.സി.സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു. അന്യാഭാഷാ പ്രതിനിധി സമ്മേളനം ഭാഷാ എഴുത്തുകാരന്‍ എം.എം.നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. മൗലാനാ അബ്‌ദുല്‍ മന്നാന്‍ ബീഹാര്‍, ടി.പി.വീരാന്‍കുട്ടി, സി.പി.അബ്‌ദുല്‍ അസീസ്‌, ഇ.പി.സൈതലവി പ്രസംഗിച്ചു.










from kerala news edited

via IFTTT