Story Dated: Sunday, February 22, 2015 08:15
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നാളെ 11ന് മാധ്യമങ്ങളെ കാണും. പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതോടെയാണ് വി.എസ് മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വി.എസ് മാധ്യമങ്ങളെ കാണുമെന്ന അറിയിപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
അതേസമയം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വി.എസിനെ ടെലഫോണില്‍ വിളിച്ച് പാര്‍ട്ടി നിലപാട് അറിയിച്ചു. വി.എസിന്റെ പിടിവാശിക്ക് വഴങ്ങേണ്ടതില്ലെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന അവെയ്ലബിള് പി.ബി യോഗം തീരുമാനിച്ചിരുന്നു. വി.എസ് സമ്മേളനത്തിലേക്ക് മടങ്ങി വരണമെന്ന പി.ബി നിര്‍ദ്ദേശം കാരാട്ട് അറിയിച്ചു. എന്നാല്‍ താന്‍ ഉന്നയിച്ച ഏതെങ്കിലും കാര്യത്തില്‍ തീരുമാനമാകാതെ സമ്മേളനത്തിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് വി.എസ്
from kerala news edited
via IFTTT