ഇടുക്കി ഫെസ്റ്റ് പ്രതിസന്ധിയില്‍
Posted on: 23 Feb 2015
ചെറുതോണി: ഇടുക്കിയുടെ മഹോത്സവമായി നടത്തിക്കൊണ്ടിരുന്ന ഇടുക്കിഫെസ്റ്റ് നടത്തിപ്പ് ഈവര്‍ഷം പ്രതിസന്ധിയിലായി.
2013, 2014 വര്‍ഷങ്ങളില്‍ ഇടുക്കിഫെസ്റ്റ് ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകളും യോജിച്ച് നടത്തിയാണ് വിജയിപ്പിച്ചത്.
കൂട്ടായ സഹകരണത്തോടെ നടത്തിയ ഫെസ്റ്റ് ഇടുക്കിയുടെ മഹോത്സവമായിമാറി. ഒരാഴ്ച നീണ്ടുനിന്ന ഫെസ്റ്റില്‍ വിവിധ കലാപരിപാടികള്‍, രാജ്യാന്തര സ്റ്റാളുകള്‍, കാര്‍ഷികമേള, ഭക്ഷ്യമേള, സര്‍ക്കാര്‍ ഇതര സേവനങ്ങള്‍, അപൂര്‍വയിനം പ്രദര്‍ശനസ്റ്റാളുകള്‍, വില്പനകേന്ദ്രങ്ങള്‍, ആയുര്‍വേദം, അലോപ്പതി, ഹോമിയോ-മെഡിക്കല്‍ കോളേജ്, ദേശീയ ഗുസ്തിമത്സരം, ഹെലികോപ്റ്റര്‍ സവാരി, രാജ്യസുരക്ഷാ അറിവുകള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങളായിരുന്നു സംഘടപ്പിച്ചത്.
ഇടുക്കിയിലെ ടൂറിസത്തിന് വന്‍ പ്രാധാന്യമാണ് ഫെസ്റ്റില്‍ ലഭിച്ചത്. അന്യസംസ്ഥാനക്കാരും വിദേശികളുമടക്കം ആയിരങ്ങളാണ് ഫെസ്റ്റ്‌മൈതാനത്ത് എത്തി മടങ്ങിയത്.
എന്നാല്‍, കൂട്ടായി സംഘടിപ്പിച്ച ഫെസ്റ്റില്‍ ഉണ്ടായ താളപ്പിഴകള്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രയോജനപ്പെടുത്തിയതോടെ ഈവര്‍ഷം മേള നടത്താന്‍കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞവര്‍ഷം മേള ഉദ്ഘാടനച്ചടങ്ങില്‍ ഇനിമുതല്‍ എല്ലാ വര്‍ഷവും ജനവരി 25 മുതല്‍ ഇടുക്കിമേള നടത്തുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പ്രഖ്യാപിച്ചത് ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇടുക്കിജില്ലയിലെ ടൂറിസം മൂന്നാര്‍, തേക്കടി എന്നീ കേന്ദ്രങ്ങളില്‍മാത്രം ഒതുങ്ങുകയാണ്. ഇടുക്കി ഡാം കേന്ദ്രീകരിച്ച് ടൂറിസം വികസിപ്പിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതിന് ഇത്തരം മേളകള്‍ പ്രയോജനപ്രദമായിരുന്നു.
മേളയ്ക്ക് തുരങ്കംവച്ചവര്‍ ഇടുക്കിയിലെ ടൂറിസം വികസനത്തിലൂടെ ലഭ്യമാകുന്ന തൊഴില്‍സാധ്യതകളും വരുമാനവുമാണ് നഷ്ടപ്പെടുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. നിസ്സാര ആരോപണങ്ങളില്‍ തളര്‍ന്നുപോകാതെ മേളകള്‍ നടത്താനുള്ള ആര്‍ജവം ഭരണാധികാരികള്‍ കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.
from kerala news edited
via IFTTT