Story Dated: Sunday, February 22, 2015 02:41
തിരുവനന്തപുരം: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന് മൂന്നുവര്‍ഷം നീളുന്ന സമഗ്ര പ്രതിരോധ കര്‍മ്മപദ്ധതി തയാറാക്കി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അംഗീകാരത്തോടെ നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയതുപോലുള്ള മൂന്നുവര്‍ഷം നീളുന്ന സമഗ്ര ആരോഗ്യ പദ്ധതി തലസ്‌ഥാനത്തും ആവിഷ്‌കരിച്ച് മഴക്കാലത്തിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.
മാലിന്യങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സാഹചര്യം കണ്ടെത്തല്‍, പകര്‍ച്ചവ്യാധിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ മനസിലാക്കല്‍, ബോധവത്‌കരണത്തിലൂടെ ജനകീയ അവബോധം വളര്‍ത്തിയെടുക്കല്‍, തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളെ സഹകരിപ്പിച്ച് മാലിന്യ, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കിള്ളിയാര്‍, പാര്‍വതീപുത്തനാര്‍, ആമയിഴഞ്ചാന്‍ തോട്, ആക്കുളം കായല്‍ തുടങ്ങിയവ ശുചീകരിക്കാന്‍ നടപടി വേണമെന്നും ജില്ലാ കലക്‌ടര്‍ ചൂണ്ടിക്കാട്ടി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ ബോധവത്‌കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കംകുറിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് വിഭാവന ചെയ്യുന്നത്.
അന്യസംസ്‌ഥാന തൊഴിലാളി ക്യാമ്പുകള്‍, പാര്‍വതീപുത്തനാര്‍ പോലെയുള്ള ജലാശയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശിച്ചു. 2013നേക്കാള്‍ 2014ല്‍ പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ കുറവായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീന്‍, എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോജക്‌ട് മാനേജര്‍ ഡോ.ബി. ഉണ്ണികൃഷ്‌ണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT