Story Dated: Sunday, February 22, 2015 08:50
ന്യൂഡല്‍ഹി: വിധവയായ യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി ആറു വര്‍ഷമായി പീഡിപ്പിച്ചതായി പരാതി. മാധ്യമ പ്രവര്‍ത്തകയായ 32 കാരിയയെ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ആകാശ്(38) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എന്നാല്‍ പ്രതി ആരോപണം നിഷേധിച്ചു.
രാജസ്‌ഥാന്‍ സ്വദേശിയായ യുവതി ഡല്‍ഹിയിലെ വസന്തു കുഞ്ച് സ്വദേശിയായ യുവാവിനൊപ്പം ആറ് വര്‍ഷമായി ഒരുമിച്ചു കഴിയുകയായിരുന്നു. യുവതിക്ക് ആദ്യ വിവാഹത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
താനും വിവാഹ മോചനം നേടിയ വ്യക്‌തിയാണെന്ന് യുവാവ് തെറ്റിധരിപ്പിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് മറ്റൊരു കുടുംബമുണ്ടെന്ന് യുവതി കണ്ടെത്തി. തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.
from kerala news edited
via IFTTT