പോലീസ്‌കോളനിയിലെ വീട്ടില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി
Posted on: 23 Feb 2015
ചെന്നൈ: സായുധസേനയുടെ പുതുപ്പേട്ട പോലീസ്‌കോളനിയിലെ വീട്ടില്‍ അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തി. അടഞ്ഞുകിടന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വിമിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുദ്യോസ്ഥര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഐസ് ഹൗസ് പോലീസ് സ്റ്റേഷനിലെ നന്ദകുമാറിന് അനുവദിച്ച വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എതാനും മാസങ്ങളായി നന്ദകുമാര്‍ ജോലിക്കുവരാറില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. മൃതദേഹം കണ്ടെത്തിയവീട്ടില്‍ നന്ദകുമാറിന്റെ ബന്ധുവും കോയമ്പത്തൂര്‍ സ്വദേശിയുമായ ഭാസ്‌കര്‍ സ്ഥിരമായി എത്താറുണ്ടെന്നും അടുത്ത കുറച്ചുദിവസങ്ങളിലൊന്നും ഇയാളെ ആരും കണ്ടിട്ടില്ലെന്നും പോലീസില്‍ അയല്‍വാസികള്‍ മൊഴിനല്‍കി.
from kerala news edited
via IFTTT