Story Dated: Monday, February 23, 2015 03:17
എടപ്പാള്‍: മിനിപമ്പയില്‍ ജംഗ്‌ഷന്‍ നിര്‍മ്മാണം പുര്‍ത്തിയാകുന്നതോടെ മിനിപമ്പയിലെ പാര്‍ക്കിങ്ങ് സൗകര്യം നഷ്‌ടമാകും.നിലവില്‍ ശബരിമല ഇടത്താവളത്തിലേക്കും മിനിപമ്പ ടൂറിസം പദ്ധതിയിലേക്കും വരുന്ന വാഹനങ്ങള്‍ ദേശീയ പാതാ അഥോറിറ്റിയുടെ ഉടസ്‌ഥതയിലുണ്ടായിരുന്ന സ്‌ഥലത്തായിരുന്നു പാര്‍ക്ക് ചെയ്‌തിരുന്നത്. എന്നാല്‍ ഈ സ്‌ഥലമാണ് ഇപ്പോള്‍ ട്രാഫിക്ക് ഐലന്റായി മാറ്റുന്നത്. ഇതോടെ ഇവിടെ എത്തുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്ുംയ എന്ന അവസ്‌ഥയാണുള്ളത്. ഇതിനായി തവനൂര്‍ റോഡ് ജംഗ്‌ഷന്‍ മുതല്‍ മിനിപബ വരെയുള്ള ഭാഗത്തെ റോഡരികില്‍ പാര്‍ക്കിങ്ങ് ഒരുക്കേണ്ടിവരും. ഈ നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ രൂക്ഷമായ ഗതാഗത തടസത്തിന് കാരണമാകുമെന്നാണ് മറുവാദം. അടുത്ത ശബരിമല സീസണാകുമ്പോഴേക്കും ഇതിന് പരിഹാരം കാണേണ്ടിവരും
from kerala news edited
via IFTTT