121

Powered By Blogger

Sunday, 22 February 2015

ഭാരം കുറച്ചു നല്‍കാമെന്നു പറഞ്ഞ്‌ തട്ടിപ്പ്‌; പണം തിരികെ നല്‍കാന്‍ കോടതി









Story Dated: Sunday, February 22, 2015 07:51



mangalam malayalam online newspaper

ന്യൂഡല്‍ഹി: ശരീര ഭാരവും അമിത വണ്ണവും കുറച്ചു നല്‍കാമെന്നുപറഞ്ഞ്‌ യുവതിയെ കബളിപ്പിച്ച ക്ലിനിക്കിനെതിരെ കോടതി. ചികിത്സയ്‌ക്കായി യുവതിയല്‍ നിന്ന്‌ ഫീസ്‌ ഇനത്തില്‍ സ്വന്തമാക്കിയ 73,000 രൂപ തിരികെ നല്‍കാനാണ്‌ കോടതി നിര്‍ദേശിച്ചത്‌. കൂടാതെ യുവതി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരവും ക്ലിനിക്‌ നല്‍കണം. രണ്ടു വര്‍ഷം നീണ്ട നിയമ യുദ്ധത്തിന്‌ ഒടുവിലാണ്‌ യുവതി അനുകൂല കോടതി വിധി സ്വന്തമാക്കിയത്‌.


പത്രപരസ്യം കണ്ട്‌ 2002ലാണ്‌ യുവതി ക്ലിനിക്‌ അധികൃതരെ സമീപിച്ചത്‌. 94.2 കിലോ ആയിരുന്നു ഈ അവസരത്തില്‍ യുവതിയുടെ ഭാരം. രണ്ടു തവണയായി യുവതിയുടെ ഭാരം പത്തു കിലോ കുറച്ചു നല്‍കാമെന്ന്‌ അധികൃതര്‍ ഇവര്‍ക്ക്‌ വാഗ്‌ദാനം നല്‍കി. നാലു മുതല്‍ അഞ്ച്‌ ഇഞ്ചുവരെ ശരീര വണ്ണവും ഈ അവസരത്തില്‍ കുറയുമെന്നും യുവതിയെ അധികൃതര്‍ തെറ്റിധരിപ്പിച്ചു. മൂന്നു മാസക്കാലത്തെ ചികിത്സക്കായി 25,000 രൂപ, 48,000 രൂപ എന്നിങ്ങനെ രണ്ടു തവണയായി ഫീസും കമ്പനി ഈടാക്കിയിരുന്നു.


എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും യുവതിയുടെ ഭാരത്തിലോ വണ്ണത്തിലോ കാര്യമായ യാതൊരു മാറ്റവും ഉണ്ടായില്ല. ഭാരം 94.2 കിലോയില്‍ നിന്ന്‌ 400 ഗ്രാം കുറഞ്ഞ്‌ 93.8 കിലോയും വണ്ണം 25 സെന്റിമീറ്ററും മാത്രമാണ്‌ യുവതിയില്‍ കുറവ്‌ സംഭവിച്ചത്‌. ഇതിനെ തുടര്‍ന്നാണ്‌ യുവതി കോടതിയെ സമീപിച്ചത്‌.










from kerala news edited

via IFTTT