121

Powered By Blogger

Sunday, 22 February 2015

ദൃശ്യ മാധ്യമങ്ങള്‍ സ്‌ത്രീയെ പുരുഷന്റെ ഉപഭോഗ വസ്‌തുവായി ചിത്രീകരിക്കുന്നു: ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യ











Story Dated: Sunday, February 22, 2015 02:41


നെയ്യാറ്റിന്‍കര: സ്‌ത്രീകളെ പൊതുവെ ലോകത്തിലെ ദൃശ്യമാധ്യമങ്ങള്‍ ആകമാനം പുരുഷന്റെ ഉപഭോഗ വസ്‌തുവായി ചിത്രികരിക്കുന്നുവെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം. കേരളാ കാതലിക്‌ ബിഷപ്‌ കൗണ്‍സില്‍ വിമണ്‍ കമ്മിഷന്റെ സമര്‍പ്പിത വര്‍ഷാചരണവും സ്‌ത്രീ ശാക്‌തീകരണ പഠനശിബിരവും നെയ്യാറ്റിന്‍കര ലോഗോസ്‌ പാസ്‌റ്ററല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളോടുളള അവഗണന പൊതു സമൂഹത്തിലും സഭയിലും വര്‍ധിച്ചുവരുന്നതായും ബിഷപ്‌ വിമര്‍ശിച്ചു.


ഇന്ത്യയില്‍ സ്‌ത്രീകളെ പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭ്രൂണഹത്യ നടക്കുന്ന രാജ്യം ഇന്ത്യയാണെന്നും ബിഷപ്‌ കൂട്ടി ചേര്‍ത്തു. ആധുനിക കാലത്ത്‌ നേതൃത്വ പദവിയിലെത്തുന്നവര്‍ വിനയമുളളവരാകണമെന്ന്‌ ആമുഖസന്ദേശം നല്‍കിയ ബത്തേരി രൂപതാ ബിഷപ്‌ ഡോ. ജോസഫ്‌ മാര്‍ തോമസ്‌ അഭിപ്രയപ്പെട്ടു. ജനനേതാക്കള്‍ക്ക്‌ ലാളിത്യവും കരുണയും സുതാര്യതയും വേണമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വിമണ്‍ കമ്മിഷന്‍ സോണല്‍ സെക്രട്ടറി മേരി ലൊറേറ്റ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ. വിന്‍സെന്റ്‌ സാമുവല്‍ മുഖ്യസന്ദേശം നല്‍കി. ഫാ. ചെറിയാന്‍, ഫാ. ഡി. ഷാജ്‌കുമാര്‍, ജിബി വര്‍ഗീസ്‌, അല്‍ഫോണ്‍സ തുടങ്ങിയവര്‍ പ്രസംഗിച്ചു










from kerala news edited

via IFTTT