Story Dated: Sunday, February 22, 2015 02:20
വെള്ളമുണ്ട: മാനന്തവാടി താലൂക്കില്‍ നടപ്പിലാക്കിവരുന്ന സമഗ്ര ആടുവളര്‍ത്തല്‍ പദ്ധതിയിലെ വന്‍ തട്ടിപ്പിനെക്കുറിച്ച് അമഗ്ര അന്വേഷണം ആരംഭിച്ചു. ഗൂഡല്ലൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നീലഗിരി ഗോട്ട് മില്‍ക്ക് പ്ര?ഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പേരിലാണ് താലൂക്കിലെ നിരവധി സ്‌ത്രീകളില്‍ നിന്നും ആടിനെ നല്‍കിയ വകയില്‍ പണം തട്ടിയത്. സൊസൈറ്റി നിദ്ദേശിച്ച പ്രകാരമുള്ള ആടിനെ ലഭിക്കാതെ വന്നതോടെ തൊണ്ടര്‍നാട് പഞ്ചായത്തിലെ ചില ഗുണഭോക്‌താക്കല്‍ ജില്ലാ കലക്‌ടര്‍ക്കും പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തിരുനെല്ലി, തൊണ്ടര്‍നാട്, മാനന്തവാടി, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലായി 1600 ഓളം ഗുണഭോക്‌താക്കള്‍ക്ക് അഞ്ച് ആടുകളെ നല്‍കി ഇവരില്‍ നിന്നും പാര്‍ സമ്പരിച്ച് പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തുമെന്നായിരുന്നു സൊശെസറ്റിയുടെ വാഗ്‌ദാനം. 2014ല്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന ബൃഹത് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെയും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു സംഘാടകര്‍ അംഗങ്ങളെ അറിയിച്ചിരുന്നത്. ഓരോ പഞ്ചായത്തിലും കോ-ഓര്‍ഡിനേറ്റര്‍മാരാണ് വാര്‍ഡുതല സൂപ്പര്‍വൈസര്‍മാരെ തീരുമാനിച്ചത്. പിന്നീട് ഓരോ പ്രദേശത്തെയും അഞ്ചില്‍ കുറയാത്ത വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ജെ.എല്‍.ജി. സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്‌തു. ഈ സംഘത്തില്‍ അംഗങ്ങളായ വീട്ടമ്മമാര്‍ക്കാണ് കല്‍പ്‌റ്റയിലെ കോര്‍പ്പറേഷന്‍ ബാങ്ക് വഴി ഓരോരുത്തര്‍ക്കും 25000 രൂപാ വീതം ആടുവളര്‍ത്താനായി വായ്‌പ നല്‍കിയത്. നീലഗിരി സൊശെസറ്റി നിര്‍ദ്ദേശിക്കുന്ന സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും പേരിലാണ് ബാങ്ക് വായ്‌പാ തുകയുടെ ഡ്രാഫ്‌റ്റ് നല്‍കിയത്. ഈ ഡ്രാഫ്‌റ്റ് കൈവശപ്പെടുത്തിയ സൊസൈറ്റി ഭാരവാഹികള്‍ 25000 രൂപയുടെ ആടിനു പകരം 10000 രൂപപോലും വിലയില്ലാത്ത ആടുകളെ നല്‍കി വീട്ടമ്മമാരെ കബളിപ്പിക്കുകയായിരുന്നു. ഇതിനുപുറമെ ആടുകളെയെല്ലാം ഇന്‍ഷുറന്‍സ് ചെയ്‌തതാണെന്ന് സൊസൈറ്റി നടത്തിപ്പുകാര്‍ വീട്ടമ്മമാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പലരുടെയും ആടുകള്‍ ചത്തുപോയപ്പോള്‍ ഇവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുകയുണ്ടായില്ല. ചിലര്‍ പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചപ്പോള്‍ അവര്‍ക്കുമാത്രം ചത്ത ആടുകള്‍ക്ക് പകരം ആടുകളെ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം മാത്രം ബാങ്കില്‍ തിരിച്ചടവു തുടങ്ങിയാല്‍ മതിയെന്നും നബാര്‍ഡിന്റെ സബ്‌സിഡി ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചെങ്കിലും ആറുമാസം കഴിഞ്ഞതോടെ വീട്ടമ്മമാര്‍ക്ക് തിരിച്ചടവ് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് അയച്ചുതുടങ്ങി. 14 ശതമാനത്തോളമാണ് വായ്‌പയുടെ പലിശയെന്നും ആരോപണമുണ്ട്. മലബാറി ഇനത്തില്‍പെട്ട ആടുകളെയാണ് സൊസൈറ്റി നല്‍കുമെന്ന് പറഞ്ഞിരുന്നതെങ്കിലും പലര്‍ക്കും പല വിഭാഗത്തില്‍പെട്ട ആടുകളെയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കില്‍ 200 ഓളം മപര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായാണ് പ്രാഥമിക വിവരം. പരാതി നല്‍കുന്നതില്‍ നിന്നും സൊസൈറ്റി ഭാരവാഹികള്‍ വീട്ടുകാരെ പലതും പറഞ്ഞ് പിന്തിരിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. തൊണ്ടര്‍നാട് കോറോം റോസാ ഫിലിപ്പ്, റീജ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പുതിയതായി ജില്ലയിലെത്തിയ ഏ..എസ്.പി. നാഗരാജും സംഘവുമാണ് കേസന്വേഷിക്കുന്നത്. കൂടുതല്‍ മപര്‍ പരാതിയുമായി രംഗത്തു വരുന്നതോടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവരുമെന്നാണ് പ്രതീക്ഷ.
from kerala news edited
via IFTTT