Story Dated: Monday, March 30, 2015 07:31
ചാലക്കുടി: പൂച്ചയെ എടുക്കാന്‍ ആഴക്കിണറ്റിലിറങ്ങി അപകടത്തിലായ ആളുടെ ജീവന്‍ ഫയര്‍ഫോഴ്‌സുകാര്‍ എത്തി രക്ഷിച്ചു. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിക്ക് സമീപം കൈത്തറ വീട്ടില്‍ തോമസ്(53) ആണ് പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി അപകടത്തിലായത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് തോമസ് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങിയത്. 55 അടിയിലേറെ താഴ്‌ചയുള്ള കിണറായിരുന്നു.
ആഴങ്ങളിലേക്ക് ഇറങ്ങി എത്തിയപ്പോഴേക്കും തോമസ് ശുദ്ധവായു കിട്ടാതെ തളരുകയായിരുന്നു. തിരച്ചു കയറാന്‍ കഴിഞ്ഞുമില്ല. തുടര്‍ന്ന് ബോധരഹിതനായി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തല മാത്രം വെള്ളത്തില്‍ ഉയര്‍ന്നു നിന്നു. ഇതോടെ കണ്ടു നിന്നവര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. അതിവേഗം സ്‌ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിലെ ജീവനക്കാരനായ സന്തോഷ് ഓക്‌സിജന്‍ സിലിണ്ടറുമായി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.
മറ്റ് ജീവനക്കാരായ പി.ശശിധരന്‍, ബിനുകുമാര്‍, ഷംസുദ്ദീന്‍, ടി.ജോസ്, ലിബിന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കിണറ്റില്‍ നിന്ന് കരയ്‌ക്ക് കയറ്റിയ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT