വിദേശികള്‍ക്ക് യു.എ.ഇ. പൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നു
Posted on: 31 Mar 2015
ദുബായില്‍ ആരംഭിച്ച അഞ്ചാമത് നിക്ഷേപസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം പൂര്‍ണമായി ലഭിക്കുന്നത് ഫ്രീസോണിലെ സ്ഥാപനങ്ങള്‍ക്കുമാത്രമാണ്. മറ്റിടങ്ങളില്‍ സ്വദേശിപൗരന്മാരുടെ പങ്കാളിത്തത്തോടെ മാത്രമാണ് വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ കഴിയുകയുള്ളൂ. എന്നാല്‍, വിദേശികള്‍ക്ക് ഏറെ സഹായകമായ ഈ നിയമം എപ്പോള്‍ മുതല്‍ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഈ നിയമത്തിന് നീതിന്യായ മന്ത്രാലയം അംഗീകാരം നല്‍കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലായിരിക്കും ഇത്തരം നിക്ഷേപം കൂടുതല്‍ അനുവദിക്കുന്നത്. വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് ഏറെ സഹായം ചെയ്യുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ.യില്‍ കഴിഞ്ഞവര്‍ഷത്തെ വിദേശനിക്ഷേപങ്ങളില്‍ 25 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന പ്രമുഖ പത്ത് രാജ്യങ്ങളിലൊന്നായാണ് ലോകബാങ്ക് യു.എ.ഇ.യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
from kerala news edited
via IFTTT