121

Powered By Blogger

Monday 30 March 2015

ഭാര്യ ചെരുപ്പിനെറിഞ്ഞു; തലയില്‍ തറച്ച ഹൈഹീലുമായി മധ്യവയസ്‌ക്കന്‍









Story Dated: Monday, March 30, 2015 07:33



mangalam malayalam online newspaper

ജുബൈല്‍: ഭാര്യയുമായുള്ള വഴക്കിനിടെ തലയില്‍ തറച്ചുകയറിയ ഹൈഹീല്‍ ചെരുപ്പുമായി മധ്യവയസ്‌കന്‍ ആശുപത്രിയില്‍. സൗദി അറേബ്യയിലെ ജുബൈലിലാണ്‌ തലയില്‍ തറച്ച ഹൈഹീല്‍ ചെരുപ്പുമായി മധ്യവയസ്‌കന്‍ ചികിത്സ തേടിയെത്തിയത്‌. ആശുപത്രി അധികൃതര്‍ വിവരം അന്വേഷിച്ചപ്പോഴാണ്‌ അപകടത്തിന്റെ കാരണം ഭാര്യയുമായുള്ള കലഹമാണെന്ന്‌ ഇയാള്‍ വെളിപ്പെടുത്തിയത്‌.


വഴക്ക്‌ മുത്തപ്പോള്‍ ഭാര്യ ചെരുപ്പിന്‌ എറിയുകയായിരുന്നെന്ന്‌ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ ആക്രമണത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നതിന്‌ മുന്നേ ചെരുപ്പിന്റെ ഹീല്‌ തലയില്‍ തറച്ചു കഴിഞ്ഞിരുന്നു. തലയുടെ മുന്‍വശത്ത്‌ ഇടത്‌ ഭാഗത്തായാണ്‌ ചെരുപ്പേറ്‌ കൊണ്ടത്‌. ആഴത്തിലുള്ള മുറിവായതിനാല്‍ ഇയാള്‍ ആശുപത്രി വിട്ടിട്ടില്ല.










from kerala news edited

via IFTTT