എം.എല്‍.എ.മാരുടെ ശമ്പളം ഇരട്ടിപ്പിക്കുന്നു
Posted on: 31 Mar 2015
ബെംഗളൂരു: എം.എല്‍.എ.മാരുടെ ശമ്പളം നൂറുശതമാനത്തോളം വര്‍ധിപ്പിക്കാനുള്ള ബില്‍ കര്‍ണാടക നിയമസഭ തിങ്കളാഴ്ച അംഗീകരിച്ചു.നിലവില്‍ 25,000 രൂപയാണ് എം.എല്‍.എ.മാരുടെ അടിസ്ഥാനശമ്പളം. മുഖ്യമന്ത്രിയുടെ അടിസ്ഥാനശമ്പളം 30,000 രൂപയില്‍നിന്ന് 50,000 രൂപയാകും. മന്ത്രിമാരുടേത് 25,000 രൂപയില്‍നിന്ന് 40,000 ആകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിമാസ ബത്തകള്‍ ഒന്നരലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമാകും. ഈ വര്‍ധന കാരണം 44 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാന സര്‍ക്കാറിന് ഒരു വര്‍ഷമുണ്ടാകുന്നത്.
from kerala news edited
via IFTTT