121

Powered By Blogger

Monday, 30 March 2015

ലക്ഷദ്വീപ് കപ്പലുകള്‍ യാത്ര പുറപ്പെട്ടു








ലക്ഷദ്വീപ് കപ്പലുകള്‍ യാത്ര പുറപ്പെട്ടു


Posted on: 31 Mar 2015


മട്ടാഞ്ചേരി: അടിയന്തര സന്ദേശത്തെ തുടര്‍ന്ന് ലക്ഷദ്വീപ് യാത്രയ്ക്കിടെ മടക്കിവിളിച്ച എം.വി. കവരത്തി എന്ന കപ്പലിലെ യാത്രക്കാരെ രണ്ടു കപ്പലുകളിലായി ദ്വീപുകളിലേക്ക് വിട്ടു. എം.വി. ലക്ഷദ്വീപ് സീ, എം.വി. ലഗൂണ്‍ എന്നീ കപ്പലുകളിലാണ് ഇവര്‍ പുറപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ലക്ഷദ്വീപ് സീ പുറപ്പെട്ടു. മിനിക്കോയി ദ്വീപിലേക്കാണ് ഈ കപ്പല്‍ പോയത്. പുതിയ കപ്പലായതിനാല്‍ ലഗൂണിന്റെ യാത്ര വൈകി. ഇതില്‍ ജീവനക്കാരെ കയറ്റുന്നതിന് കാലതാമസമുണ്ടായി. കല്‍പ്പേനിയിലേക്കാണ് ഈ കപ്പല്‍ പോയത്.


കവരത്തി കപ്പല്‍ മടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഞായറാഴ്ച രാത്രി തന്നെ, ഈ കപ്പലുകളിലേക്ക് മാറ്റിയിരുന്നു.












from kerala news edited

via IFTTT