Story Dated: Monday, March 30, 2015 01:50
കോടഞ്ചേരി: പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ കാരക്കാട്ട് താഴെ എസ്.സി. കോളനി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ടാര്‍ ചെയ്തത്.
റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി ജോണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ചിന്ന അശോകന്, ഗ്രിഗറി വെള്ളാപ്പിള്ളില്‍, ബിനീഷ് വെട്ടിച്ചിറയില്‍, ഗോപി കാരക്കാട്ട് താഴെ, ജോബി ആയിരംമലയില്, തങ്കച്ചന് പാറമല എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT