121

Powered By Blogger

Monday, 30 March 2015

കഴക്കൂത്തും സമീപപ്രദേശങ്ങളിലും കള്ളനോട്ട്‌ മാഫിയ സംഘങ്ങള്‍ വിലസുന്നു











Story Dated: Monday, March 30, 2015 01:51


കഴക്കൂട്ടം : ഐ.ടി. നഗരമായ കഴക്കൂട്ടത്ത്‌ അന്യസംസ്‌ഥാന തൊഴിലാളികള്‍ മുഖേന കള്ളനോട്ട്‌ മാഫിയ സംഘങ്ങള്‍ വിലസുന്നു. ടെക്കികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന്‌ ആള്‍ക്കാര്‍ ദിനംപ്രതി വന്നുപോകുന്ന കഴക്കൂട്ടത്താണ്‌ സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കള്ളനോട്ട്‌ മാഫിയകള്‍ ചേക്കേറുന്നതും, വിതരണം ചെയ്യുന്നതും.


ചില സ്വകാര്യ പണമിടപാടു സ്‌ഥാപനങ്ങളും, ചിട്ടിക്കമ്പനികളും വഴിയുള്ള ഇടപാടുകളിലൂടെയാണ്‌ പണം കണക്കില്‍പ്പെടുത്തുന്നത്‌. ഇവരില്‍ പലരും ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താറുണ്ട്‌ എന്നതിനാല്‍ പെട്ടെന്ന്‌ കണ്ട്‌ പിടിക്കാന്‍ കഴിയാറില്ല. സര്‍ക്കാര്‍ അംഗീകൃത ചിട്ടികമ്പനികളെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നു. ആറ്റിങ്ങല്‍, വര്‍ക്കല, പോത്തന്‍കോട്‌, കഴക്കൂട്ടം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ചിട്ടി സ്‌ഥാപനങ്ങളുടെ ബ്രാഞ്ചുകളിലും ലക്ഷങ്ങളുടെ കൈമാറ്റമാണ്‌ നടക്കുന്നത്‌. വലിയ സംഖ്യയുടെ ചിട്ടികള്‍ ആരംഭിച്ച്‌ ലോണുകള്‍ സ്‌ഥാപനങ്ങളില്‍ നിന്ന്‌ തരപ്പെടുത്തുന്നത്‌ ഇവരുടെ രീതിയാണ്‌. പരിശോധനകള്‍ നടന്നാല്‍ ലോണ്‍ ബാദ്ധ്യതയായി കണക്കാക്കുമെന്നതും ഇവരെ ഇത്തരത്തിലുള്ള പണമിടപാടിനു പ്രേരിപ്പിക്കുന്നു. ലോണ്‍ തരപ്പെടുത്തികൊടുത്തതിനു ശേഷം ചുരുങ്ങിയ മാസങ്ങള്‍ക്കകം ചിട്ടി പിടിച്ച്‌ ബാങ്കുകള്‍ വഴി മാറ്റി രേഖയുള്ള പണമാക്കുന്നു.


പണം കൈമാറ്റത്തിനുള്ള മറ്റൊരു പ്രധാന മേഖല കെിട്ടട നിര്‍മ്മാണമാണ്‌. ചില വന്‍കിട കരാറുകാര്‍ വഴിയാണ്‌ ഇവിടെ പണമിടപാട്‌ കൈമാറ്റം നടക്കുന്നത്‌. നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ ദിനം പ്രതി ലക്ഷങ്ങള്‍ വരെ ആവശ്യമുണ്ട്‌. ചെക്ക്‌ വഴിയാണെങ്കില്‍ ഇത്‌ കണക്കില്‍പെടാതാകും. അതിനാല്‍ കള്ളപ്പണ സംഘങ്ങള്‍ കരാറുകാരെ ബന്ധപ്പെട്ട്‌ ദിവസക്കൂലി കൈമാറുകയും ആഴ്‌ചയിലൊരിക്കല്‍ കൊടുത്ത പണം ബാങ്ക്‌ ചെക്കായി വാങ്ങുകയും അവ കണക്കില്‍പ്പെടുത്തുകയും ചെയ്യും. റിയല്‍ എസേ്‌റ്ററ്റ്‌ സംഘമാണ്‌ മറ്റൊരു പ്രധാന ഇടപാടുകാര്‍.


വന്‍ വിലയ്‌ക്കുള്ള വസ്‌തുക്കള്‍ വാങ്ങി വിലയില്‍ വ്യത്യാസം വരുത്തി പ്രമാണം ചെയ്‌ത് പണം കണക്കില്‍പ്പെടാതാക്കുകയാണ്‌ ഇവരുടെ രീതി. വന്‍തുകയ്‌ക്ക് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങികൂട്ടി അത്‌ ഏജന്റുമാര്‍ക്ക്‌ നല്‍കിയും ടിക്കറ്റുകള്‍ വഴി ലഭിക്കുന്ന സമ്മാനത്തുക കൈമാറ്റം ചെയ്യുന്നതിനും അതുവഴി ടാക്‌സ് കുറച്ചുള്ള തുക കള്ളപ്പണം നല്‍കിയുമാണ്‌ തട്ടിപ്പ്‌. പിന്നീട്‌ ബാങ്കു വഴി ലോട്ടറി ടിക്കറ്റ്‌ തുക ഇവര്‍ കൈപ്പറ്റുകയും ചെയ്യും.


കള്ളപ്പണ മാഫിയയ്‌ക്ക് സമാനമായി കള്ളനോട്ട്‌ കൈമാറ്റവും പ്രദേശത്ത്‌ സജീവമാണ്‌. അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളാണ്‌ ഇവര്‍ പ്രധാന കേന്ദ്രങ്ങള്‍ ആക്കുന്നത്‌. ടെക്‌നോപാര്‍ക്കിന്‌ സമീപവും കഴക്കൂട്ടത്തും, പോത്തന്‍കോടും കള്ളനോട്ട്‌ വ്യാപകമായി ലഭിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പോത്തന്‍കോട്ടെ സഹകരണ സ്‌ഥാപനം കഴക്കൂട്ടത്തെ ബാങ്ക്‌, സ്വാകാര്യ പണമിടപാട്‌ സ്‌ഥാപനങ്ങള്‍, വ്യാപാര സ്‌ഥാപനങ്ങള്‍ എിവിടങ്ങളില്‍ നിന്നും കള്ളനോട്ട്‌ ലഭിച്ചിരുന്നു. എന്നാല്‍ പരാതികളില്ലാതെ സംഭവം ഒതുക്കിതീര്‍ക്കുകയായിരുന്നു എന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.


പോത്തന്‍കോട്‌, കഴക്കൂട്ടം, ആറ്റിങ്ങല്‍ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും കള്ളപ്പണമിടപാട്‌ നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്‌. ഓപ്പറേഷന്‍ കുബേര സംസ്‌ഥാനത്ത്‌ ശക്‌തമായതോടെ പിന്‍വാങ്ങിയ ബ്‌ളെയിഡ്‌ സംഘങ്ങളില്‍ പെട്ടവരാണ്‌ ഇതിനു പിന്നിലെന്ന്‌ സൂചന ഉണ്ട്‌. സംഘങ്ങളെ ഭയന്ന്‌ നാട്ടുകാര്‍ പരാതിപ്പെടാറില്ല. പരാതിപ്പെട്ടാല്‍ ഭീക്ഷണിയും, വീടാക്രമണവും ആണ്‌ സംഘത്തിന്റെ പ്രതികാരം. എന്നാല്‍ ഈ സംഘങ്ങളെ കുറിച്ചുള്ള രഹസ്യ അനേ്വഷണം നടക്കുന്നതായാണ്‌ അറിവ്‌.


മണിവസന്തം ശ്രീകുമാര്‍










from kerala news edited

via IFTTT