Story Dated: Monday, March 30, 2015 01:49
ചെങ്ങന്നൂര്‍: പീഡാനുഭവ വാരാചരണത്തിന് തുടക്കം കുറിച്ച് ദേവാലയങ്ങളില്‍ ഇന്നലെ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. കുരുത്തോല പെരുന്നാള്‍ മുതല്‍ ഉയിര്‍പ്പിന്റെ ആഘോഷം വരെ നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇന്നും നാളെയും വൈകിട്ട് ധ്യാനം നടക്കും. ഫാ.വര്‍ഗീസ് അമയില്‍, ഫാ. കെ.കെ. വര്‍ഗീസ്, ഫാ.ഷിജി കോശി എന്നിവര്‍ നയിക്കും.
പേരിശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചടങ്ങുകള്‍ക്ക് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഈസ്‌റ്റര്‍ ദിനത്തില്‍ മാര്‍ അത്താനാസിയോസിന്റെ 78 ാം ജന്മദിനാഘോഷ സമ്മേളനം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം മര്‍ത്തോമാ വലിയമെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് അധ്യക്ഷത വഹിക്കും. ചെറിയനാട് ഇടവങ്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പിരളശ്ശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി, ബഥേല്‍ മാര്‍ ഗ്രിഗോറിയോസ് അരമന പള്ളി, പഴയ സുറിയാനി പള്ളി, പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍, മേരിമാതാ മലങ്കര കതോലിക്കാ ദേവാലയം, സെന്റ ആന്‍ഡ്രൂസ് സി.എസ്.ഐ, ട്രിനിറ്റി മര്‍തോമ തുടങ്ങിയ ദേവാലയങ്ങളില്‍ വാരാചരണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വെണ്‍മണി സെന്റ് പീറ്റേഴ്‌സ് മലങ്കര കതോലിക്കാ പള്ളിയില്‍ നടന്ന ഓശാന ശുശ്രൂഷക്ക് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വൃക്കകള്‍ തകരാറിലായ വെങ്കാട്ടില്‍ രമേശിനുള്ള സാമ്പത്തിക സഹായവും അദ്ദേഹം കൈമാറി. മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഓശാന പെരുന്നാളിനോടനുബന്ധിച്ച് കുര്‍ബാനയില്‍ കുരുത്തോലയുമേന്തി നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായി പ്രദക്ഷിണം നടന്നു.
from kerala news edited
via IFTTT