Story Dated: Monday, March 30, 2015 07:45
തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തിന് ചൂടുപകര്‍ന്ന് വിജിലന്‍സ് കോടതിയില്‍ ബിജു രമേശ് കൂടുതല്‍ തെളിവുകള്‍ കൈമാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി ആരോപണ വിധേയര്‍ രംഗത്ത്. ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി എം.പി. വ്യക്‌തമാക്കി. ബിജു രമേശിന്റെ ആരോപണങ്ങളില്‍ പുതുമയും ആധികാരികതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജു രമേശിന്റെ ആരോപണത്തില്‍ നാളെ പ്രതികരിക്കാമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബുവും വ്യക്‌തമാക്കി.
ബാര്‍ക്കോഴക്കേസില്‍ മന്ത്രി കെ. ബാബു അടക്കം മൂന്നു മന്ത്രിമാര്‍ക്ക് എതിരെയാണ് ബിജു രമേശ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. ജോസ് കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടക്കമുള്ള തെളിവുകളാണ് കൈമാറിയത്. അന്വേഷണ സംഘത്തിന് നല്‍കിയതും നല്‍കാത്തതുമായ മുഴുവന്‍ തെളിവുകളും ഇന്ന് കോടതിക്ക് കൈമാറിയതായാണ് ബിജു വ്യക്‌തമാക്കിയത്.
ആരോപണവിധേയര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി മൊഴി നല്‍കിയ ശേഷം ബിജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാണിക്ക് പുറമെ കോഴവാങ്ങിയ മറ്റ് രണ്ട് മന്ത്രിമാരുടെ പേരുകള്‍ രണ്ടാം ഘട്ടത്തില്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
from kerala news edited
via IFTTT