സര്‍ക്കാര്‍ സമ്മതിദായകരെ അവഹേളിച്ചു: വിജയകാന്ത്
Posted on: 31 Mar 2015
ചെന്നൈ: നിയമസഭാ സാമാജികരെ നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ സമ്മതിദായകരെ അവഹേളിച്ചിരിക്കയാണെന്ന് ഡി.എം.ഡി.കെ. നേതാവ് വിജയകാന്ത് പറഞ്ഞു. സസ്‌പെന്‍ഷനിലൂടെ എം.എല്‍.എ.മാരെയല്ല മറിച്ച് അവര്‍ക്ക് വോട്ട് ചെയ്ത വോട്ടര്‍മാരെയാണ് അവഹേളിച്ചത്. ഫിബ്രവരി 19-ന് നിയമസഭയിലുണ്ടായ കൈയ്യാങ്കളിയെ ത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡി.എം.ഡി.കെ. എം.എല്‍.എ.മാര്‍ നടത്തിയ ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയ്ക്ക് പുറത്ത് ധര്‍ണ നടത്തിയ എം.എല്‍.എ.മാരുമായി ചര്‍ച്ചയ്ക്ക് പോലും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല. അതിനാല്‍ ഈ സര്‍ക്കാറില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും വിജയകാന്ത് പറഞ്ഞു. തുടര്‍ന്ന് മൂന്ന് ദിവസമായി തുടര്‍ന്നുവരുന്ന ധര്‍ണ ഡി.എം.ഡി.കെ. എം.എല്‍.എ.മാര്‍ അവസാനിപ്പിച്ചു.
ഡി.എം.ഡി.കെ. എം.എല്‍.എ.മാര്‍ ഫിബ്രവരി 19-ന് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം കൈയ്യാങ്കളിയിലേക്ക് എത്തിയിരുന്നു. സ്പീക്കറുടെ ചേംബറിന്റെ പോഡിയം തകര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡി.എം.ഡി.കെ. എം.എല്‍.എ.മാരെ നിയമസഭയില്‍ നിന്ന് സമ്മേളനാവസാനം വരെ സസ്‌പെന്‍ഡ് ചെയ്തത്.
from kerala news edited
via IFTTT