Story Dated: Monday, March 30, 2015 01:51
തൃശൂര്‍: ചീഫ് വിപ്പ് പി.സി.ജോര്‍ജ് പക്വതയോടുകൂടെ പെരുമാറണമെന്ന് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ സമീപനരീതി. ജോര്‍ജ് പക്വതയോടുകൂടെ പെരുമാറിയാല്‍ മാത്രമേ പ്രവര്‍ത്തകര്‍ ജോര്‍ജിനൊപ്പം നില്‍ക്കുകയുള്ളൂ. എല്‍.ഡി.എഫില്‍ നിന്നപ്പോള്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തള്ളിപ്പറഞ്ഞ പി.സി.ജോര്‍ജിനെ പുറത്താക്കിയപ്പോള്‍ പുനര്‍ജന്‍മം നല്‍കി നേതാവാക്കിയത് മാണിയാണ്.
പാര്‍ട്ടി പാര്‍ലമന്ററികാര്യ കമ്മിറ്റികൂടിയാണ് ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതിനെ പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും അനുകൂലിക്കുകയും ചെയ്‌തു. പാലായില്‍ മാണി വിജയിക്കില്ലെന്ന ജോര്‍ജിന്റെ പ്രസ്‌താവന അപലപനീയമാണ്. ജോര്‍ജിനെ കണ്ടിട്ടല്ല പാലാക്കാര്‍ വോട്ടുചെയ്യുന്നത്. പാലായില്‍ മാണിയുടെ ജനപിന്തുണ വലുതാണ്. യു.ഡി.എഫില്‍ നിന്ന് ജോര്‍ജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററികാര്യ കമ്മിറ്റി തീരുമാനമെടുത്ത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. വിദേശയാത്ര കഴിഞ്ഞാലുടനെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ഉണ്ണിയാടന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അവകാശപ്പെട്ട എല്ലാ സ്‌ഥാനങ്ങളും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അത് തങ്ങള്‍ക്ക് ലഭിക്കുകയും വേണം.
from kerala news edited
via IFTTT