121

Powered By Blogger

Sunday 4 July 2021

പ്രതിസന്ധിമറികടക്കാൻ വോഡാഫോൺ ഐഡിയ ആസ്തികൾ വിൽക്കുന്നു

കടുത്ത പ്രതിസന്ധിയിലായതിനെതുടർന്ന് ആസ്തികൾ വിറ്റ് വോഡാഫോൺ ഐഡിയ പണം സമാഹരിക്കുന്നു. ബ്രോഡ്ബാൻഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബർ യൂണിറ്റ്, മൂന്ന് ഡാറ്റ സെന്ററുകൾ എന്നിവ വിറ്റ് 7,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. നിരവധി തവണ നിക്ഷേപകരുമായ ചർച്ചനടത്തിയിട്ടും പണം സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. 25,000 കോടി രൂപ സമാഹരിക്കാനായിരുന്നു കമ്പനി നേരത്തെ ലക്ഷ്യമിട്ടിരുന്നത്. 2021 ഡിസംബർ-2022 ഏപ്രിൽ കാലയളവിൽ സ്പക്ട്രം കുടിശികയിനത്തിൽ 22,500 കോടി അടയ്ക്കാനുണ്ട്. മാർച്ച് പാദത്തിൽ 6,985.1 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇത്തരത്തിലൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. 350 കോടി രൂപമാത്രമാണ് കമ്പനിയിൽ നീക്കിയിരിപ്പുള്ളത്. 2019ൽ ഫൈബർ ആസ്തികളും ഡാറ്റ സെന്റർ ബിസിനസും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നവി മുംബൈയിൽ ഒരു ഡാറ്റ സെന്ററും 1,60,000 കിലോമീറ്റർ ഒപ്ടിക് ഫൈബർ ശൃംഖലയും കമ്പനിക്കുണ്ട്. 2017ൽ ടിആർജി ക്യാപിറ്റലിൽനിന്ന് ഏറ്റെടുത്ത ബ്രോഡ്ബാൻസ് ബിസിനസുമുണ്ട്. ചെലവിന് താഴെമാത്രംവരുമാനം ലഭിക്കുന്ന ബിസിനസിൽനിന്ന് വേണ്ടത്രപണം സമാഹരിക്കാൻ കഴിയുന്നില്ലെന്ന് കമ്പനി പറയുന്നു. ടെലികോം വ്യവസായം കടുത്ത സമ്മർദത്തിലാണെന്നും താരിഫ് വർധിപ്പിക്കേണ്ടിവരുമെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

from money rss https://bit.ly/2Uowp9k
via IFTTT

സെൻസെക്‌സിൽ 228 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800നരികെ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ തളർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800 നിലവാരത്തിലെത്തി. സെൻസെക്സ് 228 പോയന്റ് നേട്ടത്തിൽ 52,712ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 15,791ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ, പ്രത്യേകിച്ച് ഏഷ്യൻ വിപണിയിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, അൾട്രടെക് സിമെന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഓട്ടോ, റിയാൽറ്റി ഉൾപ്പടെയുള്ള സൂചികകൾ നേട്ടത്തിലാണ്. ഇന്ത്യ പെസ്റ്റിസൈഡ്സ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3qKqOGD
via IFTTT

ഓൺലൈൻ സെല്ലറായി വീട്ടിലിരുന്നു പണമുണ്ടാക്കാം

ചെറിയ സൗകര്യത്തിൽ ഇരുന്ന് ഓൺലൈനിലൂടെ വില്പന നടത്തി മികച്ച വരുമാനമുണ്ടാക്കാൻ സഹായിക്കുന്ന ഒട്ടേറെ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. അതിൽ സുപ്രധാനമായ ഒന്നാണ് ആമസോണിന്റെ ഇ-സെല്ലർ. അതുപോലെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും സെല്ലർ പ്രോഗ്രാമുകളുണ്ട്. ആമസോണിന്റെ ഡെലിവറി എത്തിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വരുന്നത് നിറഞ്ഞ ലോഡുമായാണ്. തമിഴ്നാട്ടിൽനിന്ന് തിരിച്ചുപോകുന്നതും നിറഞ്ഞ ലോഡുമായി തന്നെ. എന്നാൽ കേരളത്തിലേക്ക് വരുന്ന പല വാഹനങ്ങളും കാലിയായാണ് തിരിച്ചുപോകുന്നത്. നമ്മൾ പണ്ടേ ഉപഭോക്തൃ സംസ്ഥാനമാണല്ലോ. നമ്മളെല്ലാംതന്നെ ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നു, എന്നാൽ ഇവിടത്തെ ഉത്പന്നങ്ങൾ കാര്യമായി കയറ്റിയയയ്ക്കുന്നില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കാർഷിക വിഭവങ്ങൾക്ക് വിലയിടിഞ്ഞെന്നു പറഞ്ഞ് നമുക്ക് വിലപിക്കേണ്ട അവസ്ഥ വരുമായിരുന്നില്ല. ഏത്തയ്ക്ക കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനു പകരം അത് മൂക്കുമ്പോൾ പടലയോടെ എടുത്ത് പായ്ക്ക് ചെയ്ത് ആമസോണിൽ വിൽക്കാൻ കഴിയുമെന്ന് എത്രപേർക്കറിയാം? ഉപഭോക്താവിന്റെ അടുത്തെത്തുമ്പോൾ കായ പാകത്തിന് പഴുത്തിരിക്കും. ഏത്തയ്ക്ക കേരളത്തിന് പുറത്തില്ല. അത് അതേപടി വിൽക്കുന്നതിനു തന്നെ നല്ല വിപണിയുണ്ട്. ഇനി അതല്ല കൂടുതൽ ലാഭം വേണമെങ്കിൽ ചിപ്സ് ആയും ഏത്തപ്പഴം ഉണക്കിയും ഏത്തയ്ക്കാപ്പൊടിയായുമൊക്കെ മൂല്യാധിഷ്ഠിത രീതിയിൽ വിൽക്കാം. നമ്മുടെ നാട്ടിൽ സുലഭമായുള്ള കപ്പ പോലും ആമസോണിൽ ഇത്തരത്തിൽ വിൽക്കാം. കപ്പ തൊലിയോടെ മെഴുകിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. അത്തരത്തിൽ സൂക്ഷിച്ചാൽ കപ്പ ഒരു മാസം വരെ കേടുകൂടാതെ ഫ്രെഷ് ആയിരിക്കും. കപ്പയുടെ തൊലി കളയുമ്പോൾ മെഴുകും പോയിക്കൊള്ളും.ഇതിനായി വിപണി അന്വേഷിച്ച് നടക്കേണ്ട കാര്യമില്ല. ഇപ്പോൾ ചക്കയുടെ സീസണാണ്. ചാരം, ചാണകം, ജൈവവളങ്ങൾ എന്നിവയൊക്കെ ആമസോണിൽ ലഭ്യമാണ്.ഇവ കേരളത്തിൽനിന്ന് കയറ്റിയയച്ചുകൂടേ? നമുക്ക് ഇത്തരത്തിൽ ഒന്ന് മാറി ചിന്തിച്ചുകൂടെ? ഇ-സെല്ലിങ്ങിലെ അവസരങ്ങൾ 1. കുറഞ്ഞ മുടക്കുമുതൽ ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നതിന് വലിയ മൂലധനം ആവശ്യമില്ല. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ പലപ്പോഴും പിന്നോട്ട് വലിക്കുന്നത് ഉയർന്ന മുടക്കുമുതൽ ആവശ്യമായി വരുന്നതാണ്. എന്നാൽ ഇ-കൊമേഴ്സ് സെല്ലറാകാൻ ചെറിയ മുടക്കുമുതൽ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചരക്ക് എടുത്തുവെക്കാനുള്ള സ്ഥലവും അതിനുള്ള ചെലവുമാണ് ഇവിടെ വേണ്ടത്. 2. സ്വന്തമായി ഉത്പന്നം ആവശ്യമില്ല നിങ്ങൾക്ക് സ്വന്തമായി ഒരു ഉത്പന്നമില്ലെങ്കിലും ഇ-സെല്ലറാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് കപ്പകൃഷിയില്ലെങ്കിൽ കർഷകരുടെ അടുത്തുനിന്ന് നേരിട്ട് വാങ്ങി അത് അതേപടിയോ മൂല്യവത്കരണം ചെയ്തോ വിൽക്കാമല്ലോ. ഭക്ഷ്യോത്പന്നങ്ങൾ മുതൽ ഫർണിച്ചവർ വരെ എന്തും ഓൺലൈനായി വിൽക്കാം. 3. ഉയർന്ന വളർച്ചയ്ക്കുള്ള അവസരങ്ങൾ ഇ-കൊമേഴ്സ് മേഖലയ്ക്കൊപ്പം വളരാനുള്ള അവസരമാണ് ഈ രംഗത്തെ സംരംഭകർക്കുള്ളത്. എന്നാൽ വളർച്ചയുടെ പടവുകൾ പിന്നിടുമ്പോൾ അതിനനുസരിച്ചുള്ള തന്ത്രങ്ങളായിരിക്കണം സംരംഭകൻ സ്വീകരിക്കേണ്ടത്. തുടങ്ങിയിടത്തുതന്നെ നിന്നാൽ പോരാ. 4. വളരെ ലളിതം ഇ-സെല്ലറാകാൻ നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും പ്രശ്നമല്ല. അടിസ്ഥാനപരമായ കംപ്യൂട്ടർ ജ്ഞാനം ഉണ്ടായാൽ മാത്രം മതി. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് എളുപ്പത്തിൽ അത് പഠിച്ചെടുക്കാവുന്നതേയുള്ളു. എങ്ങനെ ഇ-കൊമേഴ്സ് സെല്ലർ ആകാം? 1. വിൽക്കേണ്ട ഉത്പന്നങ്ങൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക. 2. ഏതെങ്കിലും ഇ-കൊമേഴ്സ് സൈറ്റിൽ സെല്ലർ ആയി രജിസ്റ്റർ ചെയ്യുക. ഇതിന് യാതൊരു വിധത്തിലുള്ള ചെലവുമില്ല. 3. രജിസ്ട്രേഷൻ നടത്തുമ്പോൾ ചില രേഖകൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ ജി.എസ്.ടി. നമ്പർ, പാൻ നമ്പർ എന്നിവ കൊടുക്കണം. അതിനുശേഷം ഇ-കൊമേഴ്സ് സ്ഥാപനവുമായി കരാർ ഒപ്പിടണം. 4. നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. അതിനായി ഉത്പന്നത്തിന്റെ നല്ലൊരു ഫോട്ടോ എടുക്കുക. ചില ഇ-കൊമേഴ്സ് സൈറ്റുകൾ കുറഞ്ഞ നിരക്കിൽ ഫോട്ടോഗ്രാഫർമാരുടെ സേവനം സെല്ലർക്ക് നൽകാറുണ്ട്. 5. ഇനി വില്പന ആരംഭിക്കാം. info@lifelinemindcare.org

from money rss https://bit.ly/3ypeQos
via IFTTT