മുംബൈ: വ്യാപാര ആഴ്ചയിലെ അവസാനദിനത്തിൽ തുടക്കം നഷ്ടത്തിലായിരുന്നുവെങ്കിലും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 142.81 പോയന്റ് ഉയർന്ന് 59,744.65ലും നിഫ്റ്റി 66.80 പോയന്റ് നേട്ടത്തിൽ 17,812.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ നിഫ്റ്റി 17,905 നിലവാരത്തിലേയ്ക്ക് ഉയർന്നെങ്കിലും ലാഭമെടുപ്പിനെതുടർന്നുണ്ടായ സമ്മർദം സൂചികയിലെ നേട്ടംകുറച്ചു. ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ലൈഫ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, എൽആൻഡ്ടി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി...