121

Powered By Blogger

Friday 3 April 2015

പതിനാലാം രാവ് സ്വാഗത സംഘം രൂപീകരിച്ചു









കുവൈത്ത്: മാപ്പിള കലാവേദിയുടെ നേതൃത്വത്തില്‍ മെയ് 1 ന് വൈകീട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താനില്‍ നടത്തുന്ന ' പതിനാലാം രാവ് 2015 ' ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കുവൈത്തില്‍ ഇദംപ്രഥമായി നടത്തിയ വാട്‌സ് ആപ്പ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയും രണ്ടാം വാര്‍ഷിക ആഘോഷവുമാണ് പതിനാലാം രാവെന്ന പേരില്‍ മാപ്പിള കലാവേദി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അശരണരും കഷ്ടതയനുഭവിക്കുന്ന അവശ മാപ്പിള കലാകാരന്മാര്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ വെച്ച് നടക്കും. മീഡിയവണ്‍ ഫ്രെയിം ആദില്‍ റഹ്മാനും കുവൈത്തിലെ പ്രമുഖരായ ഗായകരും അണിനിരക്കുന്ന സംഗീത വിരുന്നും പതിനാലാം രാവിന്റെ ഭാഗമായി അവതരിപ്പിക്കും.

സ്വാഗത സംഘം ഭാരവാഹികളായി സിദ്ധിക്ക് വലിയകത്ത്, അബ്ദുല്‍ ഫതാഹ് തയ്യില്‍, എഞ്ചിനീയര്‍ റഹീം, ഹംസ പയ്യന്നൂര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ഇക്ബാല്‍ കുട്ടമംഗലം (രക്ഷാധികാരികള്‍) , ഷബീര്‍ മണ്ടോളി (ചെയര്‍മാന്‍), ഹമീദ് മാഥൂര്‍ (ജനറല്‍ കണ്‍വീനര്‍), മൊയ്തു മേമി, ഷംസീര്‍ നാസര്‍ (കണ്‍വീനര്‍), ഫൈസല്‍ വിന്നര്‍, അലി അക്ബര്‍, ശരീഫ് താമരശ്ശേരി, ഹാരിസ് വള്ളിയോത്ത് (റിസപ്ഷന്‍) ഹബീബുള്ള മുറ്റിച്ചൂര്‍, റാഫി കല്ലായി, അന്‍വര്‍ സാദത്ത്, അബ്ദുല്‍ സലാം, റാഫി കാലിക്കറ്റ് (പരസ്യം), സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍, അന്‍വര്‍ സാരംഗി, ഇസ്മില്‍ വള്ളിയോത്ത് (സുവനീര്‍ & മീഡിയ), വി.എസ്. നജീബ്, യാസിര്‍ കരിങ്കല്ലത്താണി, ഷൗക്കത്ത്, ഷാഫി ചാവക്കാട് (പ്രോഗ്രാം), നൗഫല്‍ കെ.വി, നൗഫല്‍ വടകര (സാമ്പത്തികം), ഗഫൂര്‍ കൊയിലാണ്ടി, നിയാസ് മജീദ്, ശരീഫ് പി.എ (കൂപ്പണ്‍) എന്നിവരെ തിരഞ്ഞെടുത്തു.











from kerala news edited

via IFTTT

യാത്രയയപ്പ് നല്‍കി








യാത്രയയപ്പ് നല്‍കി


Posted on: 04 Apr 2015







കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ അബ്ബാസിയ ഏരിയ അംഗവും മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ ബിജു തരിയന്‍ വാളൂക്കാരന് അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. അബ്ബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ പ്രസി.ജോണ്‍സണ്‍ അറയ്ക്കല്‍ അധ്യക്ഷം വഹിക്കുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തരിയന് സംഘടനയുടെ മൊമെന്റോ നല്‍കുകയും ചെയ്തു. ജന.സെക്ര.ഡെയ്‌സന്‍ പൈനാടത്ത് സ്വാഗതവും ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ നന്ദിയും പറഞ്ഞു.ഉപദേശകസമിതി ചെയര്‍മാന്‍ നിജി പൈലി, ഉപദേശക സമിതി അംഗം ബേക്കന്‍ ജോസഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.




പി.സി.ഹരീഷ്‌












from kerala news edited

via IFTTT

ദുഃഖവെള്ളിയിലെ യോഗം: ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്ക് കത്തെഴുതി









Story Dated: Saturday, April 4, 2015 11:20



mangalam malayalam online newspaper

കൊച്ചി: ദുഃഖവെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ച ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നംരേന്ദ്ര മോഡിക്ക് കത്തെഴുതി. ജഡ്ജിമാര്‍ക്കായി ശനിയാഴ്ച മോഡി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു. മതപരമായ പ്രത്യേകതകളുള്ള അവധിദിനങ്ങളില്‍ സുപ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ ഒന്നിനാണ് ജസ്റ്റീസ് കുര്യന്‍ ജോസഫ് മോഡിക്ക് കത്തയച്ചത്.


ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി സ്വീകരിക്കണം. മതപരമായ പ്രത്യേകതകള്‍ പരിഗണിച്ചില്ലെങ്കിലും ദീപവാലി, ഹോളി, ദസ്സറ, ഈദ്, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷവേളകള്‍ സവിശേഷ ദിനങ്ങളാണ്. ദീപവാലി, ഹോളി, ദസ്സറ, ഈദ്, ബക്രീദ് തുടങ്ങിയ പരിപാവനവും സവിശേഷവുമായ ദിവസങ്ങളില്‍ സുപ്രധാന പരിപാടികള്‍ നിശ്ചയിക്കാത്ത താങ്കളുടെ നടപടിയെ അനുമോദിക്കുന്നു. മതത്തിന്റെയും വര്‍ഗീയ അപസ്വരത്തിന്റെയും പേരില്‍ പല വിദേശനാടുകളിലും മറ്റു മതവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സുരക്ഷിത സ്വര്‍ഗമൊരുക്കിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും രാജ്യത്തിന്റെ മതേതര ചരിത്രം ഓര്‍പ്പിച്ചുകൊണ്ട് മോഡിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.


വിജ്ഞാന്‍ ഭവനില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജഡ്ജിമാരുടെ സമ്മേളനം ഞായറാഴ്ചയാണ് സമാപിക്കുന്നത്. അന്നേ ദിവസം സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോഡി ജഡ്ജിമാര്‍ക്ക് വിരുന്നും ഒരുക്കുന്നുണ്ട്.










from kerala news edited

via IFTTT

യുവ വികസന സഭ ഏപ്രില്‍ 17ന്‌








യുവ വികസന സഭ ഏപ്രില്‍ 17ന്‌


Posted on: 04 Apr 2015




ദോഹ: പ്രവാസി യുവാക്കളുടെ തൊഴിലും, ജീവിതവും, ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭ ഏപ്രില്‍ 17ന് ദോഹയില്‍ നടക്കും.


കേരള നിയമസഭ സാമാജികന്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എ മുഖ്യഅതിഥിയായി പങ്കെടുക്കുന്ന സഭയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. യൂത്ത് പാര്‍ലമെന്റ്, പ്രൊഫഷണല്‍ മീറ്റ്, വിദ്യാര്‍ത്ഥി സഭ, വിചാര സഭ, പൊതു സമ്മേളനം തുടങ്ങിയവയാണ് യുവ വികസന സഭയിലെ ഉള്ളടക്കം.


ഗള്‍ഫു നാടുകളില്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം എന്ന പ്രമേയത്തില്‍ സംഘടിച്ചു വരുന്ന യുവ വര്‍ഷത്തിന്റെ സമാപനത്തിലാണ് യുവ വികസന സഭ സംഘടിപ്പിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളും ജന പ്രതിനിധികള്‍ സംബന്ധിക്കുന്ന വികസന സഭകള്‍ നടക്കും. ഇതിന്റെ ഭാഗമായി ഗള്‍ഫില്‍ 500 പ്രഭാഷണങ്ങളും 20 സെമിനാറുകളും സംഘടിപ്പിക്കും. ഖത്തറില്‍ 46 പ്രഭാഷണങ്ങള്‍ നടന്നു വരുന്നു. എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ചിന്താലോകം, പ്രവാസം ധനവും ശരീരവും എന്നീ വിഷയങ്ങളില്‍ യഥാക്രമം അസീസിയ്യയിലും ദോഹയിലും രണ്ട് സെമിനാറുകള്‍ ഏപ്രില്‍ 10ന് നടക്കും. പ്രവാസി ഇന്ത്യക്കാരില്‍ 85 ശതമാനം വരുന്ന 40 ല്‍ താഴെ പ്രായമുള്ള യുവാക്കളുടെ ജീവിതവും ഭാവിയും ചര്‍ച്ചകളില്‍ കൊണ്ടുവരികയും വ്യക്തി തലത്തിലും സാമൂഹിക തലത്തിലും യുവ ഊര്‍ജ്ജം നിര്‍മ്മാണാത്മകമായി പ്രയോജനപ്പെടുത്തുകയും ദിശ അറിയിച്ചു കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് യുവ വികസനസഭ സംഘടിപ്പിക്കുന്നത്. ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന യൂത്ത് പാര്‍ലമെന്റ് പ്രവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളും ബദല്‍ നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ജനപ്രതിനിധികള്‍ വഴി നിയമ നിര്‍മ്മാണ സഭകളിലും രാഷ്ട്രീയ മണ്ഡലത്തിലും വിഷയങ്ങള്‍ കൊണ്ടു വരുന്നതിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌സി നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി








ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി


പി.പി.ശശീന്ദ്രന്‍


Posted on: 04 Apr 2015






വിയന്ന: ബെന്നി ബെഹനാന്‍ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല്‍കി ആദരിച്ചു. പി.എം.എഫ് ഓസ്ട്രിയ ബെന്നി ബെഹനാനും കുടുംബത്തിനുമായി പ്രത്യേകം തയ്യാറാക്കിയ അത്താഴവിരുന്നിലാണ് അദ്ദേഹത്തെ ആദരിച്ചത്. തന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹ്രസ്വസന്ദര്‍ശനത്തിനായി വിയന്നയില്‍ എത്തിയതായിരുന്നു ബെന്നി ബെഹനാന്‍.

രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഫാ.പ്രശോബിന്റെ പ്രാര്‍ത്ഥനയോടു കൂടി ചടങ്ങ് ആരംഭിച്ചു. പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പി.എം.എഫ് ഓസ്ട്രിയന്‍ ചാപ്റ്റര്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് സ്വാഗതം ആശംസിക്കുകയും, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.





പി.എംഎഫ് യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാന്‍ കുര്യന്‍ മനിയാനിപ്പുറത്ത്, പി.എംഎഫ് യൂറോപ്പ്യന്‍ റീജിയന്‍ പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ മനിയാനിപ്പുറത്ത് ബെന്നി ബെഹനാന്റെ യൗവനകാലത്തെയും വിദ്യാര്‍ഥി ജീവിതത്തിലെയും സ്മരണകള്‍ പങ്കുവെച്ചു. ജോഷിമോന്‍ എര്‍ണാകേരില്‍ ഭരണനിര്‍വ്വഹണത്തില്‍ സര്‍ക്കാരിന്റെ സംശുദ്ധതയുടെ ആവശ്യകതെയെപ്പറ്റി പ്രതിപാദിച്ചു. കൂടാതെ പ്രവാസി മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിവരിക്കുകയും ചെയ്തു.

ജോയിന്റ് സെക്രട്ടറി ജോളി കുര്യന്‍, ജോയിന്റ് ട്രഷറര്‍ സഞ്ജീവന്‍ ആണ്ടിവീട്, പി.ആര്‍.ഒ ടോണി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യാത്രയിലായിരിക്കുന്ന പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി ബെന്നി ബെഹനാനും കുടുംബത്തിനും ആശംസാദൂത് അയച്ചു. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഭക്ഷണത്തിനു ശേഷം യോഗം പര്യവസാനിച്ചു.












from kerala news edited

via IFTTT

അബ്‌ദുള്‍ വഹാബ്‌ മുസ്‌ളീംലീഗ്‌ രാജ്യസഭാ സ്‌ഥാനാര്‍ത്ഥി









Story Dated: Saturday, April 4, 2015 09:19



mangalam malayalam online newspaper

കോഴിക്കോട്‌: പി വി അബ്‌ദുള്‍ വഹാബ്‌ മുസ്‌ളീംലീഗ്‌ രാജ്യസഭാ സ്‌ഥാനാര്‍ത്ഥി. പാണക്കാട്‌ ഇന്ന്‌ രാവിലെ ചേര്‍ന്ന്‌ ഉന്നതാധികാരസമിതി യോഗത്തിലാണ്‌ വഹാബിനെ തീരുമാനിച്ചത്‌. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ്‌ തീരുമാനമെന്ന്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം സംസ്‌ഥാന പ്രവര്‍ത്തകസമിതിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്‌ പ്രഖ്യാപനം ഇന്നത്തേക്ക്‌ മാറ്റിയത്‌.


സംസ്‌ഥാന പ്രസിഡന്റ്‌ ഹൈദരാലി ശിഹാബ്‌ തങ്ങളാണ്‌ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തേ വഹാബിനൊപ്പം കെപിഎ മജീദിന്റെ പേരും ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്തിമമായി തീരുമാനം മാറുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ടു പേരുകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വലിയ തര്‍ക്കം ഉടലെടുത്തപ്പോള്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം മജീദിനൊപ്പമായിരുന്നെങ്കിലൂം പാണക്കാട്‌ കുടുംബത്തിന്റെ തീരുമാനം വഹാബിനൊപ്പമായി മാറുകയായിരുന്നു. തീരുമാനത്തില്‍ ദേശീയ പ്രസിഡന്റ്‌ ഇ. അഹമ്മദിന്റെ വാദവും നിര്‍ണ്ണായകമായി മാറുകയായിരുന്നു.


അന്തരിച്ച മുന്‍ പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ ഇളയ മകന്‍ മുനവ്വറലി കഴിഞ്ഞ ദിവസം വഹാബിനെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് നടത്തിയത്‌ വിവാദമായിരുന്നു. പാര്‍ട്ടിയുടെ പാരമ്പര്യത്തിനു കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്കു കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ്‌ ലീഗ്‌ പ്രവര്‍ത്തകരുടെ പൊതുവികാരം. മുന്‍പ്‌ ഒരു മുതലാളിക്ക്‌ ആ സ്‌ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു പോസ്‌റ്റില്‍ പറഞ്ഞിരുന്നു.


തര്‍ക്കം ഉയര്‍ന്നപ്പോള്‍ മലപ്പുറം, പാലക്കാട്‌ ജില്ലാ ഭാരവാഹികള്‍ ഒഴികെ എല്ലാവരും കെ.പി.എ. മജീദിനൊപ്പം നിന്നു. പണമുണ്ടാകുന്നത്‌ ക്രിമിനല്‍ കുറ്റമല്ലല്ലോ എന്നായിരുന്നു സ്‌ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്‌ പിന്നാലെ വഹാബ്‌ പ്രതികരിച്ചത്‌. വിമര്‍ശനങ്ങളെ മാറ്റിയെടുത്തെന്നും അടിത്തട്ടില്‍ പ്രവര്‍ത്തിച്ച്‌ തന്നെയാണ്‌ താന്‍ ഉയര്‍ന്നു വന്നതെന്നും വഹാബ്‌ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായം മറികടന്ന്‌ ഇക്കാര്യത്തില്‍ വഹാബിന്‌ നേരത്തേ നല്‍കിയിരുന്ന ഉറപ്പ്‌ പാലിക്കപ്പെടുകയായിരുന്നു എന്ന്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനമുണ്ട്‌.










from kerala news edited

via IFTTT

നാട്ടില്‍ കാത്തിരിക്കുന്നത്‌ തൊഴിലില്ലായ്‌മയും കടവും; പലര്‍ക്കും യെമന്‍ വിടാന്‍ മടി









Story Dated: Saturday, April 4, 2015 08:35



mangalam malayalam online newspaper

ജിബൂട്ടി: ആഭ്യന്തരകലാപം രൂക്ഷമായിരിക്കുന്ന യെമനില്‍ നിന്നും മറ്റു രാജ്യക്കാര്‍ ഓടി രക്ഷപെടുമ്പോഴും ജീവന്‍ കയ്യില്‍പിടിച്ച്‌ അനേകം മലയാളികള്‍ ഇപ്പോഴും തുടരുന്നു. ജീവിനിലുള്ള കൊതിയേക്കാള്‍ ഇവരെ യെമനില്‍ നില്‍ക്കാന്‍ നിര്‍ബ്ബന്ധിക്കുന്നത്‌ നാട്ടിലെ കടവും ശമ്പളക്കുറവും തൊഴിലില്ലായ്‌മയും. പലരും കടം വാങ്ങി പഠിച്ചവരും ഇടനിലക്കാര്‍ക്ക്‌ വന്‍ തുക കടം മേടിച്ച്‌ കൊടുത്ത്‌ വിദേശത്ത്‌ എത്തിയവരുമാണ്‌.


യെമനിലെ നൂറു കണക്കിന്‌ ഇന്ത്യന്‍ നഴ്‌സുമാര്‍ ഇപ്പോഴും തിരിച്ചു പോകണോ കിട്ടുന്ന ശമ്പളവും വാങ്ങി യുദ്ധം പിടിമുറുക്കുന്ന ഭൂമിയില്‍ തുടരണോ എന്ന ആശങ്കയിലാണ്‌. യെമനിലെ ഇന്ത്യന്‍ നഴ്‌സുമാരില്‍ കൂടുതലും ദക്ഷിണകേരളത്തില്‍ നിന്നുള്ളവരാണ്‌. ഇവരില്‍ പലരും നാട്ടിലേക്ക്‌ ഇന്ത്യാക്കാരെ കൊണ്ടുപോകാന്‍ എത്തിയ നാവികസേനയുടെ കപ്പലില്‍ കയറാന്‍ കൂട്ടാക്കിയില്ല. പകരം പോരാട്ടം തുടരുന്ന ഭൂമിയില്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകുകയായിരുന്നു. 4000 ലധികം ഇന്ത്യാക്കാരാണ്‌ യെമനിലുള്ളത്‌. ഇവരില്‍ പകുതിയും ഇവിടുത്തെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുമാണ്‌. ഹൂദി പോരാളികളും സൗദിയും പോര്‌ ശക്‌തമാക്കിയതോടെ ഒട്ടേറെ പേര്‍ ദക്ഷിണ തുറമുഖ നഗരമായ ഏദന്‍ വിട്ടു കഴിഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നേരിടുന്നത്‌ ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകരാണ്‌. പ്രത്യേകിച്ചും മലയാളികള്‍. ദരിദ്രമായ ചുറ്റുപാടില്‍ വന്‍ തുക ബാങ്ക്‌ ലോണെടുത്ത്‌ വിദ്യാഭ്യാസം ചെയ്യിക്കുകയും അതിനേക്കാള്‍ വലിയൊരു തുക കടംവാങ്ങി വിദേശത്തേക്ക്‌ അയയ്‌ക്കുകയും ചെയ്‌തതാണ്‌ പലരും.


ഇവരെ വിദേശത്തേക്ക്‌ അയയ്‌ക്കാന്‍ ഇടനില നിന്ന റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ക്ക്‌ പോലും കടക്കാരായവര്‍ ഉണ്ട്‌. നാട്ടിലെത്തിയാല്‍ ഡല്‍ഹിയിലെ വലിയ ആശുപത്രികള്‍ പോലും പലര്‍ക്കും മാസം 20,000 രൂപ വരെയാണ്‌ നല്‍കുന്നത്‌. ചെലവ്‌ ഇതില്‍ നിന്നും പോകുകയും ചെയ്യും. അതേസമയം യെമന്‍ പോലെയുള്ള വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ മാസംതോറും ഒരു വലിയ തുക മിച്ചം പിടിക്കാന്‍ കഴിയുന്നുണ്ട്‌. പരിചയ സമ്പത്ത്‌ പോലും നിര്‍ബ്ബന്ധമല്ലാത്ത യെമനില്‍ നഴ്‌സുമാര്‍ക്ക്‌ 600 ഡോളറുകള്‍ വരെ ശമ്പളം കിട്ടുന്നുണ്ട്‌. താമസത്തിനും ഭക്ഷണത്തിനും പുറമേയാണിത്‌. അതുകൊണ്ട്‌ തന്നെ പലരും ശമ്പളം ഏതാണ്ട്‌ പൂര്‍ണ്ണമായി തന്നെ നാട്ടിലേക്ക്‌ അയയ്‌ക്കാനും വീട്ടുകാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും കഴിയും. അതേ സമയം പലരും ഇടനിലക്കാര്‍ക്ക്‌ നല്‍കിയത്‌ 2000 ഡോളര്‍ വരെയാണ്‌.


നഴ്‌സിംഗ്‌ ജോലിക്കായി വിദേശത്തേക്ക്‌ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ കയറ്റി അയച്ച്‌ ഇടനിലക്കാര്‍ കൊയ്യുന്നത്‌ കോടികളാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ 100 ലധികമുള്ള നഴ്‌സിംഗ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളും സംസ്‌ഥാനത്തിന്‌ പുറത്തുള്ള സ്‌ഥാപനങ്ങളും ചേര്‍ന്ന്‌ ആയിരക്കണക്കിന്‌ ബിരുദധാരികളെയാണ്‌ വര്‍ഷംതോറും പുറത്തുവിടുന്നത്‌. എന്നാല്‍ നാട്ടിലെ ശമ്പളക്കുറവും തൊഴിലില്ലായ്‌മയും മൂലം പലരും ലക്ഷ്യമിടുന്നതും വിദേശരാജ്യങ്ങളാണ്‌. പുറത്ത്‌ ഇത്രയധികം മത്സരം ഇല്ലെങ്കില്‍ പോലും റിക്രൂട്ട്‌മെന്റ്‌ ഏജന്‍സികള്‍ വന്‍ തുക തട്ടുന്നതിനാല്‍ പലരും കടത്തിന്‌ പുറത്ത്‌ കടവുമായാണ്‌ നാടു വിടുന്നത്‌. കുവൈറ്റില്‍ 1200 നഴ്‌സുമാരെ കയറ്റിഅയച്ച്‌ ഒരു റിക്രൂട്ട്‌മെന്റ്‌ ഏജന്‍സി കൊയ്‌തത്‌ 1.95 ദശലക്ഷം രൂപയായിരുന്നു.










from kerala news edited

via IFTTT

പട്ടാമ്പി ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടം ഉദ്‌ഘാടനം നാളെ











Story Dated: Friday, April 3, 2015 03:30


പട്ടാമ്പി: പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനോടനുബന്ധിച്ച്‌ നിര്‍മ്മിച്ച ട്രാഫിക്‌ പോലീസ്‌ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നാളെ രാവിലെ 10 ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല നിര്‍വ്വഹിക്കും. സി.പി. മുഹമ്മദ്‌ എം.എല്‍.എ അധ്യക്ഷനാകും. പട്ടാമ്പി പോലീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ നിര്‍മ്മിച്ച പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടു കൂടിയതാണ്‌. 2014 ആഗസ്‌റ്റ് 30 ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല തന്നെയാണ്‌ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നടത്തിയത്‌. കേരള പോലീസ്‌ ഹൗസിങ്ങ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ ആറു മാസംകൊണ്ട്‌ കെട്ടിടത്തിന്റെ പണി അതിവേഗം പൂര്‍ത്തീകരിച്ചത്‌. എം.ബി. രാജേഷ്‌ എം.പി വിശിഷ്‌ടാതിഥിയാകും എം.എല്‍.എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, കെ.എസ്‌. സലീഖ, മറ്റു രാഷ്‌ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.










from kerala news edited

via IFTTT

മിനിലോറി മരത്തിലിടിച്ചു തകര്‍ന്നു











Story Dated: Friday, April 3, 2015 03:30


mangalam malayalam online newspaper

വണ്ടിത്താവളം: ചെക്‌പോസ്‌റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്‌ രക്ഷപ്പെടുത്തിയത്‌. ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം. ലോറി ഡ്രൈവര്‍ പട്ടഞ്ചേരി കരിപ്പാലി സ്വദേശി സുലൈമാന്‍ മകന്‍ അബുതാഹിര്‍(30), പൊള്ളാച്ചി സ്വദേശികളായ നൗഫല്‍(32), ജാഫറലി(34) എന്നിവര്‍ക്കാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന്‌ മീനാക്ഷിപുരം കന്നിമാരി അന്തര്‍സംസ്‌ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. മീനാക്ഷിപുരം വഴി വന്ന കോഴികയറ്റിയ മിനിലോറി അമിതവേഗതയില്‍ കന്നിമാരിയിലെ വാണിജ്യനികുതി ചെക്‌പോസ്‌റ്റ് വെട്ടിച്ച്‌ കടക്കാന്‍ ശ്രമിക്കവെയാണ്‌ സമീപത്തെ മരത്തിലിടിച്ച്‌ തകര്‍ന്നത്‌. നൗഫലിനെയും ജാഫറലിയെയുമാണ്‌ വാഹനത്തില്‍ നിന്നും ആദ്യംപുറത്തെടുത്തത്‌. ക്യാബിനകത്ത്‌ കുടുങ്ങിയ ഡ്രൈവറെ ചിറ്റൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ രണ്ടുമണിക്കൂറോളം നീണ്ടപരിശ്രമത്തിനൊടുവിലാണ്‌ പുറത്തെടുത്തത്‌.










from kerala news edited

via IFTTT

സുമനസുകളുടെ കാരുണ്യംതേടി വേലായുധനും മകള്‍ അഞ്‌ജിതയും.











Story Dated: Friday, April 3, 2015 03:30


പെരുങ്ങോട്ടുകുറിശി: ഗൃഹനാഥന്റെ വൃക്കരോഗം ഒരു കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തുന്നു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ തുവക്കാട്‌ മോഴ്‌ണിപറമ്പില്‍ വേലായുധ(53)ന്റെ വൃക്ക രോഗമാണ്‌ നിര്‍ധന കുടുംബത്തെ തളര്‍ത്തുന്നത്‌. സ്വകാര്യ കമ്പനിയില്‍ വെല്‍ഡിംഗ്‌ ജോലി ചെയ്‌തു വന്നിരുന്ന വേലായുധനു മൂന്നു വര്‍ഷം മുമ്പാണ്‌ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ ചികിത്സയിലായതോടെ തൊഴിലെടുക്കാന്‍ കഴിയാതായി.

വേലായുധന്റെ മൂന്ന്‌ മക്കളില്‍ ഇളയകുട്ടിയായ രഞ്‌ജിത ജന്മനാല്‍ ശാരീരിക വൈകല്യത്തിന്റെ പിടിയിലാണ്‌. ജനിക്കുമ്പോള്‍ തന്നെ കുട്ടിയുടെ കാലുകള്‍ രണ്ടും വളഞ്ഞിരുന്നു. തുടര്‍ച്ചയായ ചികിത്സകള്‍ക്ക്‌ പുറമെ രണ്ടു ശസ്‌ത്രക്രിയകള്‍ കൂടി മകള്‍ക്ക്‌ നടത്തിയെങ്കിലും വളഞ്ഞ കാലുകള്‍ സാധാരണ നിലയിലാവാത്തതിന്റെ മനോദു:ഖത്തില്‍ കഴിയുന്നതിനിടയിലാണ്‌ വേലായുധനെ വിധി വീണ്ടും പരീക്ഷിച്ചത്‌. കാലുകളുടെ വൈകല്യത്തോടൊപ്പം മകള്‍ക്ക്‌ സംസാരിക്കാനും കഴിയില്ല.

മകളുടെ തുടര്‍ച്ചയായ ചികിത്സക്കും മറ്റു രണ്ടു മക്കളുടെ പഠനചിലവുകള്‍ക്കും പുറമെ കുടുംബ ചെലവുകള്‍ക്കുമായി നേരത്തെ തന്നെ വലിയ തുകയാണ്‌ വേലായുധന്‌ കണ്ടത്തേണ്ടിവന്നത്‌. അതിനിടെ സര്‍ക്കാര്‍ ഗ്രാന്റായി പത്തു വര്‍ഷം മുന്‍പ്‌ അനുവദിച്ച വീടുപണിയും എങ്ങുമെത്താതെ കിടക്കുകയാണ്‌. അന്ന്‌ മുപ്പതിനായിരം രൂപയാണ്‌ വീട്‌ നിര്‍മാണത്തിന്‌ ലഭിച്ചത്‌. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തറവാട്ടുവീട്ടിലാണ്‌ മറ്റുള്ള അംഗങ്ങള്‍ക്ക്‌ ഒപ്പം വേലായുധനും കുടുംബവും കഴിച്ചുകൂട്ടുന്നത്‌.

തൊഴിലില്ലാത്ത അവസ്‌ഥയില്‍ വേലായുധന്‍ കടം വാങ്ങിയും മറ്റുമാണ്‌ ഇതുവരെയും കാര്യങ്ങള്‍ മുടക്കമില്ലാതെ നടത്തിവന്നത്‌. വേലായുധന്റെ ചികിത്സക്ക്‌ മാത്രം നിലവില്‍ ആഴ്‌ചയില്‍ മരുന്നിനും മറ്റുമായി അറുനൂറു രൂപയിലധികം വേണ്ടിവരുന്നുണ്ട്‌. തൃശൂര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ ഇരു വൃക്കകളും തകരാറിലായതായി തെളിഞ്ഞത്‌. വൃക്ക മാറ്റി വയ്‌ക്കണമെന്നാണ്‌ പരിശോധിച്ച ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഇതിനു പതിനഞ്ചുലക്ഷത്തോളം രൂപ ചിലവുവരും. കട ബാധ്യതകള്‍ മാത്രം കൂട്ടായുള്ള കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്തുക പ്രയാസമാണ്‌.

സുമനസുകളുടെ സഹായഹസ്‌തമാണ്‌ ഈ കുടുംബത്തിനു ഇനിയുള്ള ഏക പ്രതീക്ഷ. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ പെരുങ്ങോട്ടുകുറിശി ശാഖയില്‍ വേലായുധന്റെ മകള്‍ അഞ്‌ജിതയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ട്‌ നമ്പര്‍:4337001700099261, ഐ.എഫ്‌.എസ്‌.സി കോഡ്‌: പി.യു.എന്‍.ബി 0433700.










from kerala news edited

via IFTTT