Story Dated: Saturday, April 4, 2015 07:45
അകോല: നവോദയാ വിദ്യാലയത്തിലെ 55 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ രണ്ടു അധ്യാപകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര അകോലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്‌ത് പോലീസ് അമരാവതിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു അദ്ധ്യാപകരെ കുടുക്കിയിട്ടുണ്ട്.
രാജന്‍ ഗാജ്‌ഭിയ (42), ശൈലേഷ് രാംടേക്കേ (49) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികള്‍ മഹാരാഷ്‌ട്രാ വനിതാകമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. വനിതാകമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. 13 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ് 55 വിദ്യാര്‍ത്ഥിനികളും. ലൈംഗികത ഉന്നമിട്ട് അധ്യാപകര്‍ ഇവരോട് അശ്‌ളീല വര്‍ത്തമാനങ്ങള്‍ നടത്തുകയും കൈക്രിയകള്‍ക്ക് ഇരയാക്കുകയും ചെയ്‌തതായി പെണ്‍കുട്ടികള്‍ 55 പേരും ചേര്‍ന്ന് ഒപ്പിട്ടു നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇരകളില്‍ ഭൂരിഭാഗവും ദരിദ്രമായ സാഹചര്യത്തില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികളാണെന്ന് വനിതാകമ്മീഷന്‍ വ്യക്‌തമാക്കിയിട്ടുണ്ട്. അകോലയിലെ ജെഎന്‍വിയില്‍ 359 പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ രണ്ടു അധ്യാപകരെക്കുറിച്ച് ഭൂരിഭാഗം കുട്ടികളും പരാതി പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഈ അധ്യാപകര്‍ കുട്ടികളോട് ലൈംഗിക സംതൃപ്‌തിയെക്കുറിച്ചും ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന രീതിയേക്കുറിച്ചും പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2014 ല്‍ അമരാവതിയിലെ തപോവന്‍ വിദ്യാലയത്തില്‍ ബലാത്സംഗത്തിനിരയായ ഏഴു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 32 കുട്ടികള്‍ പീഡനത്തിനിരയായതായി വനിതാ കമ്മീഷന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയിരുന്നു.
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കഴിവുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനായി മാനവശേഷി മന്ത്രാലയം നേരിട്ടു നടത്തുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് നവോദയ വിദ്യാലയങ്ങള്‍.
from kerala news edited
via IFTTT