121

Powered By Blogger

Friday, 3 April 2015

നെന്മാറ- വല്ലങ്ങി വേല ഇന്ന്‌











Story Dated: Friday, April 3, 2015 03:30


പാലക്കാട്‌: പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല ഇന്ന്‌ ആഘോഷിക്കും. നെന്മാറ ദേശത്ത്‌ ആചാരച്ചടങ്ങുകള്‍ക്ക്‌ ശേഷം പകല്‍ 11.30ന്‌ കോലം കയറ്റല്‍ ചടങ്ങോടെ വേല എഴുന്നള്ളത്ത്‌ ആരംഭിക്കും. തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി 11 ആനകളുമായി എഴുന്നള്ളത്ത്‌ തുടങ്ങും. പല്ലാവൂര്‍ ശ്രീധരമാരാര്‍ പ്രമാണക്കാരനായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളത്ത്‌ വൈകിട്ട്‌ 4.30ന്‌ നെല്ലിക്കുളങ്ങര ക്ഷേത്രത്തിന്‌ സമീപത്തെ ബഹുനില ആനപ്പന്തലില്‍ എത്തുന്നതോടെ പാണ്ടിമേളം ആരംഭിക്കും. എഴുന്നള്ളത്ത്‌ കാവുകയറി ഇറങ്ങിയാല്‍ 6.30ന്‌ പകല്‍ വെടിക്കെട്ട്‌ തുടങ്ങും.

വല്ലങ്ങി ദേശത്ത്‌ ആചാരചടങ്ങുകള്‍ക്കുശേഷം പകല്‍ 12ന്‌ കോലം കയറ്റല്‍ ചടങ്ങോടെ എഴുന്നള്ളത്ത്‌ ആരംഭിക്കും. പനങ്ങാട്ടിരി മോഹനന്റെ പ്രമാണത്തില്‍ വാദ്യകലാകാരന്മാരുടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാറമേക്കാവ്‌ പത്മനാഭന്‍ തിടമ്പേറ്റി 11 ഗജവീരന്മാര്‍ അണിനിരക്കുന്ന എഴുന്നള്ളത്ത്‌ പകല്‍ നാലിന്‌ ആനപ്പന്തലില്‍ എത്തും. എഴുന്നള്ളത്ത്‌ ആനപ്പന്തലില്‍ എത്തിയാല്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ പ്രമാണത്തില്‍ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം ആരംഭിക്കും.

എഴുന്നള്ളത്ത്‌ കാവ്‌കയറി ഇറങ്ങുന്നതോടെ 6.30ന്‌ പകല്‍ വെടിക്കെട്ട്‌ തുടങ്ങും. ഇരുദേശങ്ങളുടെയും രാത്രി എഴുന്നള്ളത്ത്‌ കാവുകയറി ഇറങ്ങിയാല്‍ ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നിന്‌ രാത്രിവെടിക്കെട്ട്‌ തുടങ്ങും. വേലയുടെ ഭാഗമായി നെന്മാറ -വല്ലങ്ങി ദേശങ്ങള്‍ ആനച്ചമയ പ്രദര്‍ശനം നടത്തി. നെന്മാറദേശം മന്നം ട്രസ്‌റ്റ് ഹാളിലും വല്ലങ്ങിദേശം ശിവന്‍കോവില്‍ ട്രസ്‌റ്റ് ഹാളിലുമാണ്‌ ചമയ പ്രദര്‍ശനം നടത്തിയത്‌. നെന്മാറ ദേശത്ത്‌ വ്യാഴാഴ്‌ച രാത്രി ആണ്ടിവേല താലപ്പൊലിയും വല്ലങ്ങി ദേശത്ത്‌ താലപ്പൊലി എഴുന്നള്ളത്തും നടത്തി.










from kerala news edited

via IFTTT