Story Dated: Friday, April 3, 2015 03:31
മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചു. എ.സി. പ്ലാന്റ് തകരാറായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇ.എന്‍.ടി. സര്‍ജിക്കല്‍ വിഭാഗത്തിലെ പന്ത്രണ്ടോളം ശസ്ത്രക്രിയകളാണ് ഇതുമൂലം നിര്‍ത്തിവച്ചത്. കഴിഞ്ഞ ആഴ്ച എ.സി. പ്ലാന്റ് തകരാറായതുമൂലം നിരവധി ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാത്തതുകൊണ്ടാണ് പ്ലാന്റ് പൂര്‍ണമായും തകരാറാവാന്‍ കാരണം. ആഴ്ചകള്‍ക്കുമുമ്പ് എ.സി. പ്ലാന്റ് തകരാറായതുമൂലം എല്ലാവകുപ്പുമേധാവികളും തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ആവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നിര്‍ത്തിവയ്ക്കുകയായിരുന്നു. അണുബാധ ഉണ്ടാകുമെന്ന ഭയത്താലാണ് ഇപ്പോള്‍ രോഗികള്‍. അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നുണ്ടെങ്കിലും ഇവ ചെയ്യുന്ന തിയേറ്ററുകളിലും എ.സികള്‍ പ്രവര്‍ത്തിക്കുന്നില്ല. കനത്ത ചൂടിനെത്തുടര്‍ന്ന് വിശറി ഉപയോഗിച്ചാണ് ശസ്ത്രക്രിയ സമയത്ത് ഡോക്ടര്‍മാര്‍ ചൂട് അകറ്റിയിരുന്നത്. രണ്ടുദിവസം അവധിയായതിനാല്‍ അറ്റകുറ്റപ്പണികള്‍ നടക്കുമോ എന്ന് സംശയത്തിലാണ് അധികൃതര്‍. ഇതുമൂലം കൂടുതല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
കാര്‍ബൈഡ് പുരട്ടിയ ചെറുനാരങ്ങ കുഴിച്ചുമൂടി : വിഷ നാരങ്ങ വണ്ടിയിലിരുന്നത് രണ്ടാഴ്ചയോളം Story Dated: Friday, December 19, 2014 03:18തൃശൂര്‍: ശക്തന്സ്റ്റാന്ഡില്നിന്നു കാത്സ്യം കാര്‍ബൈഡ് കലര്ത്തിയതിനെത്തുടര്ന്നു പിടികൂടിയ ഒരു ലോഡ് ചെറുനാരങ്ങ കുരിയച്ചിറ അറവുശാലയ്ക്കടുത്ത് കുമ്മായം ചേര്‍ത്ത് കുഴിച… Read More
ഹബീബ് വലപ്പാട് സ്മാരക അവാര്‍ഡ് Story Dated: Friday, December 12, 2014 03:05തൃശൂര്‍: ഹബീബ് വലപ്പാട് സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഏഴാമത് ഹബീബ് വലപ്പാട് അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികള… Read More
'പെണ്‍കുഞ്ഞുങ്ങള്‍ ഇനി കരയില്ല' അവതരണം ഇന്ന് Story Dated: Friday, December 12, 2014 03:05തൃശൂര്‍: ഡല്‍ഹിയില്‍ ബസിനുള്ളില്‍വച്ച് പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്ത സംഭവത്തെ അനുസ്മരിച്ച് കാവ്യാവിഷ്കാരം. സുഗതകുമാരിയുടെ കവിതയിലെ സ്ത്രീ ക… Read More
വിശുദ്ധപദവി ആഘോഷങ്ങള്‍ ജനുവരി 10ന് Story Dated: Saturday, December 13, 2014 03:24ഒല്ലൂര്‍: എവുപ്രാസ്യമ്മയുടെയും ചാവറയച്ചന്റെയും വിശുദ്ധ പദവി ലബ്ധിയുടെ ആഘോഷങ്ങള്‍ 2015 ജനുവരി 10ന് ഒല്ലൂര്‍ ഫൊറോനപള്ളിയിലെ എവുപ്രാസ്യമ്മ നഗറില്‍ നടക്കും. വാഴ്ത്തപ്പെട്ട… Read More
എഴുന്നള്ളിപ്പിന് ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി സര്‍വീസ് വയര്‍ തട്ടി ഷോക്കേറ്റ് മരിച്ചു Story Dated: Friday, December 12, 2014 03:05ചേലക്കര: എഴുന്നള്ളിപ്പിനായി ക്ഷേത്രത്തില്‍നിന്നു ഇറങ്ങവെ വൈദ്യുതി സര്‍വീസ് വയറില്‍ തട്ടില്‍ ആനപ്പുറത്തിരുന്ന വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. എളനാട് തൃക്കണായ പാലാട്ടുകുളം പ… Read More