കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി
Posted on: 04 Apr 2015
അബുദാബി: കെനിയയിലെ ഗരീസ്സ യൂനിവേഴ്‌സിറ്റിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ ദുഃഖം രേഖപ്പെടുത്തി.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. ഉപ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ കെനിയ പ്രസിഡന്റ് ഉഹുറു കെന്യാത്തയ്ക്ക് അയച്ച സന്ദേശത്തിലാണ് ദുഃഖവും അനുശോചനവും അറിയിച്ചത്. കെനിയയിലെ തീവ്രവാദി അക്രമത്തില്‍ 147 പേരാണ് കൊല്ലപ്പെട്ടത്. കെനിയയിലെ ജനതയോട് യു.എ.ഇ.യുടെ ഐക്യദാര്‍ഢ്യവും ഭരണാധികാരികള്‍ അറിയിച്ചു.
from kerala news edited
via IFTTT