121

Powered By Blogger

Friday, 3 April 2015

പൈനാവ്‌ കേന്ദ്രീയവിദ്യാലയത്തിന്‌ അടുത്തവര്‍ഷം പുതിയ കെട്ടിടം: ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.











Story Dated: Friday, April 3, 2015 02:34


ചെറുതോണി: പൈനാവ്‌ കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യായന വര്‍ഷത്തില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പണികള്‍ നിരീക്ഷിച്ചശേഷം പത്ര ്രപവര്‍ത്തകരോട്‌ സംസാരിക്കുകകയായിരുന്നു എം.പി. കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനു വകുപ്പു മന്ത്രിയെ കൊണ്ടു വരാന്‍ ശ്രമിക്കും.


എം.പി ആയശേഷം ആദ്യമായി സന്ദര്‍ശിച്ച സര്‍ക്കാര്‍ സ്‌ഥാപനമാണു പൈനാവ്‌ കേന്ദ്രീയ വിദ്യാലയം. ജന്മനാട്ടിലുള്ള സ്‌ഥാപനത്തോടു പ്രത്യേക താല്‍പര്യമുണ്ട്‌. യാതൊരു സൗകര്യവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ തന്റെ ഇടപെടലിനെത്തുടര്‍ന്ന്‌ മാറ്റം വരുത്താന്‍ സാധിച്ചു. 30 നു മുന്‍പ്‌ നിര്‍മാണം തീര്‍ത്തു നല്‍കുമെന്നു കരാറുകാരന്‍ അറിയിച്ചു.


സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്‌. പി.ടി.എ. ഫണ്ടെന്ന പേരില്‍ 8000 രൂപയാണു പൈനാവ്‌ സ്‌കൂളില്‍ വാങ്ങുന്നത്‌. സ്വകാര്യ സ്‌കൂളുകളില്‍ പോലും ആയിരം രൂപവരെയേ സംഭാവനയായി വാങ്ങുമ്പോഴാണിത്‌. ഇതുസംബന്ധിച്ച്‌ അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും എം.പി. പറഞ്ഞു.


പാവപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ കുട്ടികള്‍ക്കും ഇവിടെ സംവരണം ഉള്ളതാണ്‌. എന്നാല്‍ ഇത്രയും വലിയ തുക പി.ടി.എ ഫണ്ട്‌ നല്‍കാന്‍ ഇവര്‍ക്ക്‌ സാധിക്കുന്നില്ല. ഇക്കാരണത്താല്‍ പലരും ടി.സി വാങ്ങി സ്വകാര്യ സ്‌കൂളുകളിലേക്കു പോകുകയാണ്‌. ഈ വര്‍ഷം നൂറോളം കുട്ടികള്‍ പിരിഞ്ഞു പോകാനിരിക്കുകയാണ്‌. സ്‌കൂള്‍ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ പി.ടി.എ. വാങ്ങി നല്‍കുന്നത്‌ നിരവധി ആരോപണങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. യൂണിഫോമുകള്‍ വാങ്ങിയതിലും വാഹനങ്ങള്‍ വാങ്ങിയതിലും നടത്തിപ്പിലും വ്യാപകമായ അഴിമതിയുണ്ട്‌.

ഇതിന്‌ വിദ്യാലയങ്ങളിലെ ചില അധ്യാപകരുടെ ഒത്താശയുണ്ടെന്നും രക്ഷാകര്‍ത്താക്കള്‍ ആരോപിച്ചു.


വാഹനം വാങ്ങാനെന്ന പേരില്‍ ഒരു വിദ്യാര്‍ഥിയില്‍ നിന്നും 5000 രൂപ വാങ്ങിയതായും പരാതിയുണ്ട്‌. കേന്ദ്രീയ വിദ്യാലയത്തിലെ അഴിമതി അവസാനിപ്പിക്കുന്നതിന്‌ നടപടിയെടുക്കണം. ബസുകള്‍ വാങ്ങുന്നതിന്‌ എം.പി ഫണ്ടില്‍നിന്ന്‌ ആവശ്യമായ തുക നല്‍കും. വാഹനങ്ങളുടെ പേരിലാണ്‌ ഏറ്റവും കൂടുതല്‍ ആരോപണങ്ങളുള്ളത്‌.

അതിനാല്‍ സ്വകാര്യ വ്യക്‌തിയുടെ വാഹനം ഉപേക്ഷിക്കുന്നതിന്‌ നടപടിയെടുക്കും എം.പി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവില്ലാതെ കൂടുതല്‍ തുക വാങ്ങിയിട്ടുള്ളവര്‍ക്കെതിരേയും ഇതിനു കൂട്ടുനിന്ന അധ്യാപകര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന്‌ എം.പി അറിയിച്ചു.










from kerala news edited

via IFTTT