121

Powered By Blogger

Friday 3 April 2015

അന്ത്യ അത്താഴത്തിന്റെ സ്‌മരണ പുതുക്കി പെസഹ











Story Dated: Friday, April 3, 2015 03:26


അങ്ങാടിപ്പുറം: യേശുക്രിസ്‌തുവിന്റെ അന്ത്യ അത്താഴ സ്‌മരണയില്‍ ക്രൈസ്‌തവ വിശ്വാസികള്‍ പെസഹ ആചരിച്ചു. പരിയാപുരം ഫാത്തിമ മാതാ എപ്പിസ്‌കോപ്പല്‍ ഫൊറോന പള്ളിയില്‍ ഇതോടനുബന്ധിച്ച്‌ കാലുകഴുകല്‍ ശുശ്രൂഷ, ഏകദിന ആരാധന, അപ്പം മുറിക്കല്‍, ശുശ്രൂഷ എന്നിവ നടന്നു. വിശുദ്ധ കുര്‍ബാനയ്‌ക്ക് ഫാ. ജേക്കബ്ബ്‌ കുത്തൂര്‍, ഫാ. ഫ്രാന്‍സിസ്‌ കുരിശുംമൂട്ടില്‍ മുഖ്യ കാര്‍മികത്വം നല്‍കി. ഡീക്കന്‍മാരായ നിബിന്‍ കൊല്ലറുകുന്നേല്‍, ലിന്റൊ പുതുപ്പറമ്പില്‍, ഷിബു മണ്ണഞ്ചേരില്‍ നേതൃത്വം നല്‍കി. ഇന്ന്‌ രാവിലെ 7.30-ന്‌ ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന്‌ പീഢാനുഭവ വായന വൈകിട്ട്‌ അഞ്ചിന്‌ കുരിശ്ശിന്റെ വഴിയും നഗരി കാണിക്കല്‍ ചടങ്ങും നടക്കും. നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുക്കും.










from kerala news edited

via IFTTT