കുവൈത്ത്: മാപ്പിള കലാവേദിയുടെ നേതൃത്വത്തില്‍ മെയ് 1 ന് വൈകീട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താനില്‍ നടത്തുന്ന ' പതിനാലാം രാവ് 2015 ' ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കുവൈത്തില്‍ ഇദംപ്രഥമായി നടത്തിയ വാട്‌സ് ആപ്പ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയും രണ്ടാം വാര്‍ഷിക ആഘോഷവുമാണ് പതിനാലാം രാവെന്ന പേരില്‍ മാപ്പിള കലാവേദി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അശരണരും കഷ്ടതയനുഭവിക്കുന്ന അവശ മാപ്പിള കലാകാരന്മാര്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ വെച്ച് നടക്കും. മീഡിയവണ്‍ ഫ്രെയിം ആദില്‍ റഹ്മാനും കുവൈത്തിലെ പ്രമുഖരായ ഗായകരും അണിനിരക്കുന്ന സംഗീത വിരുന്നും പതിനാലാം രാവിന്റെ ഭാഗമായി അവതരിപ്പിക്കും.
സ്വാഗത സംഘം ഭാരവാഹികളായി സിദ്ധിക്ക് വലിയകത്ത്, അബ്ദുല്‍ ഫതാഹ് തയ്യില്‍, എഞ്ചിനീയര്‍ റഹീം, ഹംസ പയ്യന്നൂര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ഇക്ബാല്‍ കുട്ടമംഗലം (രക്ഷാധികാരികള്‍) , ഷബീര്‍ മണ്ടോളി (ചെയര്‍മാന്‍), ഹമീദ് മാഥൂര്‍ (ജനറല്‍ കണ്‍വീനര്‍), മൊയ്തു മേമി, ഷംസീര്‍ നാസര്‍ (കണ്‍വീനര്‍), ഫൈസല്‍ വിന്നര്‍, അലി അക്ബര്‍, ശരീഫ് താമരശ്ശേരി, ഹാരിസ് വള്ളിയോത്ത് (റിസപ്ഷന്‍) ഹബീബുള്ള മുറ്റിച്ചൂര്‍, റാഫി കല്ലായി, അന്‍വര്‍ സാദത്ത്, അബ്ദുല്‍ സലാം, റാഫി കാലിക്കറ്റ് (പരസ്യം), സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍, അന്‍വര്‍ സാരംഗി, ഇസ്മില്‍ വള്ളിയോത്ത് (സുവനീര്‍ & മീഡിയ), വി.എസ്. നജീബ്, യാസിര്‍ കരിങ്കല്ലത്താണി, ഷൗക്കത്ത്, ഷാഫി ചാവക്കാട് (പ്രോഗ്രാം), നൗഫല്‍ കെ.വി, നൗഫല്‍ വടകര (സാമ്പത്തികം), ഗഫൂര്‍ കൊയിലാണ്ടി, നിയാസ് മജീദ്, ശരീഫ് പി.എ (കൂപ്പണ്‍) എന്നിവരെ തിരഞ്ഞെടുത്തു.
from kerala news edited
via IFTTT