121

Powered By Blogger

Sunday 30 January 2022

ബ്യൂട്ടി പാർലറിൽ പോകാൻ മടിയാണോ; അണിഞ്ഞൊരുങ്ങാം, സ്വന്തമായി മേക്കപ്പ് ചെയ്യാം

കോവിഡ് കാലമായതിനാൽ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും എപ്പോഴും പോകാനാവില്ല. പക്ഷേ ഒരുക്കം മുടക്കേണ്ട. ഓൺലൈൻ മീറ്റിങ്ങുകളിലും ആഘോഷപരിപാടികളിലും അണിഞ്ഞൊരുങ്ങി തന്നെ പങ്കെടുക്കാം. ഒരു മേക്കപ്പ് കിറ്റ് വാങ്ങിയാൽ വീട്ടിൽ നിന്ന് തന്നെ ഒരുങ്ങാം. ലിപ്സ്റ്റിക്ക്, പൗഡർ, മസ്ക്കാര, ബ്രഷ്, സ്പോഞ്ച് എന്നിങ്ങനെ വിവിധ തരം മേക്കപ്പ് ഉത്പന്നങ്ങൾ വിപണികളിലുണ്ട്. മേക്കപ്പ് കിറ്റുകൾക്ക് വിവിധ കമ്പനികൾവമ്പിച്ച ഓഫറും നൽകുന്നുണ്ട്. volo All In One Professional Womens Makeup Kit (3 Pcs Lipsticks,1 Eye Shadow, 1 Lip liner,1 Foundation,1 Eyeliner, 1 Compact, 1 Kajal, 1 Pouch) Set of 10 Pcs (orange)| ഓഫറിൽ വാങ്ങാം മുഖം മൃദുലമായി നിർത്താൻ നിരവധി സ്കിൻ ഫൗണ്ടേഷനുകളുണ്ട്. ക്രീം രൂപത്തിലുളളവ, പൗഡർ രൂപത്തിലുളളവ, സ്റ്റിക്ക് രൂപത്തിലുളളവ എന്നിങ്ങനെ പല തരത്തിൽ. എണ്ണമയമുളള ചർമം ആണെങ്കിൽ സ്റ്റിക്ക്, പൗഡർ ഫൗണ്ടേഷനുകൾ ഉപയോഗിക്കാം. വരണ്ട ചർമമാണെങ്കിൽ ക്രീം ഫൗണ്ടേഷനുകളും ഉപയോഗിക്കാം. ഫൗണ്ടേഷനുകൾ ഭംഗിയായി നിലനിൽക്കാൻപ്രൈമറുകൾ വാങ്ങാം. AP Home Decor Makeup kit combo pack of 11, Essential Oil, Face Primer, foundation, Concealer, Loose Powder, Blender, Makeup Fixer, Compact Powder face powder, 2 lipstick, eyelashes മേക്കപ്പിൽ പ്രധാനമാണ് ഹൈലൈറ്റിങ്. ഇതിനായി ഹൈലൈറ്ററുകൾ ഉപയോഗിക്കാം. മുഖത്തിന് തിളക്കം നൽകുന്നവയാണിവ. വിവിധ ഫേസ് ഹൈലൈറ്ററുകളും ബ്രഷുകളും സ്പോഞ്ചുകളും വാങ്ങാം. മേക്കപ്പ് ഉത്പന്നങ്ങൾക്കെല്ലാം വൻ വിലക്കുറവാണ്. WOW Skin Science Apple Cider Vinegar Foaming Face Wash - with Organic Certified Himalayan Apple Cider Vinegar - No Parabens, Sulphate, Silicones & Color (with Built-in Brush) - 150mL ഏതൊരാളും ആദ്യം നോക്കുക നമ്മുടെ കണ്ണുകളിലേക്കാണ്. അതിനാൽ കണ്ണുകൾ ഭംഗിയോടെ ഒരുക്കേണ്ടതുണ്ട്. ധരിച്ചിരിക്കുന്ന വസ്ത്രവും സ്കിൻ ടോണും അനുസരിച്ച് കൺപോളകളിൽ ഐ ഷാഡോ പുരട്ടാം. ഐ ലൈനർ ഉപയോഗിച്ച് കണ്ണുകൾക്ക് മുകളിൽ ലൈൻ വരക്കാം. കണ്ണുകളെ മനോഹരമാക്കാൻ മസ്ക്കാരയും അണിയാം. പുരികം വൃത്തിയാക്കാൻ ബ്രോ പിക്കറുകളും ഉപയോഗിക്കാം. MAPPERZ 36H Precision Liquid Waterproof Lash Eyeliner Pencil/ Eye Liner, Water Resistant, Long-Lasting (Black) (pack of 2)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ചുണ്ടുകളെ ആകർഷകമാക്കാൻ ലിപ്സ്റ്റിക്ക് ഉപയോഗിക്കാം. ലിപ് പെൻസിൽ ഉപയോഗിച്ച് ഔട്ട്ലൈൻ വരച്ചതിന് ശേഷം സ്കിൻ ടോണിനനുയോജ്യമായ ലിപ്സ്റ്റിക്ക് അണിയാം. ബ്രാൻഡുകളും കളറുകളും നോക്കി ഇഷ്ടമുളളത് തിരഞ്ഞെടുക്കാം. ലിപ് സ്റ്റെയിനോ ലിപ് ടിന്റോ ഉപയോഗിച്ചും ചുണ്ടുകൾക്ക് കളർ നൽകാം. ലിപ്സ്റ്റിക്കുകൾക്ക് വൻ ഓഫറുണ്ട്.

from money rss https://bit.ly/3AMulJe
via IFTTT

ബജറ്റ്: വെല്ലുവിളികളെ അതിജീവിക്കുമോ?

ചൊവ്വാഴ്ച പാർലമെൻറിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന അവരുടെ നാലാമത്തെ ബജറ്റ് നാം ഇതുവരെ കണ്ടതിലേറെ അസാധാരണമായ ഒരു സാമ്പത്തിക കാലഘട്ടത്തിൽ ആയിരിക്കും എന്നത് അതിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിക്കൂടിയാണ് ഈ കേന്ദ്രബജറ്റ് ഉറ്റുനോക്കപ്പെടുക. കോവിഡിന്റെ ആദ്യ വരവിൽ കുത്തനെ താഴോട്ടുപോയ നമ്മുടെ സാമ്പത്തികവളർച്ച തിരിച്ചുവരവിന്റെ വക്കത്തോളം എത്തിയെങ്കിലും മൂന്നാംതരംഗത്തെ അതിജീവിച്ചുമുന്നേറാനുള്ള വെല്ലുവിളിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ വിവിധ വ്യവസായ-വാണിജ്യ മേഖലകൾ. ഭാരിച്ച വെല്ലുവിളികൾ കേന്ദ്രസർക്കാരിന് എന്തെല്ലാം രീതിയിൽ വളർച്ചയുടെ പുത്തൻ നാമ്പുകൾ പോഷിപ്പിക്കാൻ സാധിക്കും, രാജ്യത്ത് പരക്കേ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉയരുന്ന സാമ്പത്തിക അസമത്വത്തെ എങ്ങനെ മറികടക്കാം, പുത്തൻ തൊഴിൽസാധ്യതകൾ എങ്ങനെ പെട്ടെന്ന് കണ്ടെത്താം, അന്താരാഷ്ട്ര മാർക്കറ്റിലെ എണ്ണ തുടങ്ങി മറ്റ് ചരക്കുകളുടെ വിലക്കയറ്റത്തിന്റെ ആഘാതത്തിൽനിന്നു സാധാരണക്കാർക്ക് എന്തെല്ലാം പരിരക്ഷയൊരുക്കാം, ഏറ്റവും താഴെക്കിടയിൽ ഉള്ളവരുടെ കീശയിൽ അത്യാവശ്യം കാശും മറ്റാനുകൂല്യങ്ങളും സർക്കാരിന് സാമൂഹികക്ഷേമ പദ്ധതികൾ വഴി എങ്ങനെ എത്തിക്കാം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണേണ്ട ഭാരിച്ച ചുമതലയാണ് ധനമന്ത്രിക്കുള്ളത്. കഴിഞ്ഞ രണ്ടിലേറെ വർഷമായി ഏതാണ്ട് മുഴുവൻസമയവും സാമ്പത്തികമേഖലയിലെ വെല്ലുവിളികളെ നേരിടാനുള്ള പരിശ്രമത്തിലാണ് ഈ വനിതാ മന്ത്രി എന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. നടപടികളെക്കുറിച്ച് വ്യത്യസ്താഭിപ്രായം ഉണ്ടെങ്കിലും. കോവിഡിന്റെ ദൂഷിതവലയത്തിൽപ്പെടാതെ തുടർച്ചയായി ദേശീയ സാമ്പത്തിക രംഗത്തേക്ക് വളർച്ചസംഭാവന ചെയ്യുന്നത് നമ്മുടെ കർഷകരും കാർഷികമേഖലയും ആണ്; കഴിഞ്ഞ മൂന്നു വർഷമായി 3.5 ശതമാനത്തോളമാണ് ശരാശരി വളർച്ച. നടപ്പുസാമ്പത്തികവർഷത്തെ ആദ്യത്തെ കണക്കുകൾ അനുസരിച്ച് വളർച്ചനിരക്ക് ഏകദേശം ഒമ്പതുശതമാനം ആയിരിക്കുമെന്നാണ് അനുമാനം. ഇപ്പോഴത്തെ മൂന്നാംതരംഗം ടൂറിസം, വ്യോമയാനം, ഗതാഗതം തുടങ്ങിയ കുറെയധികം മേഖലകളെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഒരുപക്ഷേ, ഈ കണക്കുകൂട്ടലിനു നേരിയ ഒരു ഇടിവ് വന്നുകൂടായ്കയില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തെ മൈനസ് 7.2 വളർച്ചയുംകൂടി എടുത്താൽ, നമ്മുടെ ദേശീയ സമ്പദ്ഘടന ഈ മാർച്ച് അവസാനം ആവുമ്പോൾ ഏകദേശം 2019-ന്റെ അതേ നിലവാരത്തിൽ എത്തിനിൽക്കാനാണ് സാധ്യത. ഫലത്തിൽ രണ്ടുവർഷം എഴുതിത്തള്ളേണ്ട ഒരു അവസ്ഥയിൽ. പ്രതീക്ഷയുടെ കിരണങ്ങൾ ഇതു പറയുമ്പോഴും ഇന്ന് ഇന്ത്യൻ സമ്പദ്ഘടന, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളുമായി തുലനംചെയ്യുമ്പോൾ വളർച്ചനിരക്ക് ഏറ്റവും കൂടിയതരത്തിലാണ് നിൽക്കുന്നത് എന്നകാര്യം നാം വിസ്മരിച്ചുകൂടാ. ചൈനയടക്കമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഉയർന്നുതന്നെ നിൽക്കുന്നു നമ്മുടെ വളർച്ച. (ചൈനയുടെ വളർച്ചനിരക്ക് എട്ടുശതമാനത്തോളം ആവും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ഇന്ത്യയെപ്പോലെ തുറന്ന സംവിധാനം അല്ലാത്തതു കൊണ്ട് ചൈനീസ് സർക്കാർ അഥവാ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പറയുന്ന കണക്കുകൾ വിശ്വസിക്കുകയേ ഇന്ന് നമുക്ക് നിർവാഹമുള്ളൂ. കടത്തിന്റെ തോത് കൂടി പല ചൈനീസ് കമ്പനികളും തിരിച്ചടയ്ക്കാൻ പറ്റാതെ തകർച്ചയുടെ വക്കിലാണ്). നമ്മുടെ രാജ്യത്തും ദേശീയ വരുമാനം (ജി.ഡി.പി.) കണക്കാക്കുന്നതിൽ ധാരാളം അനുമാനങ്ങളും കൂട്ടിക്കുറയ്ക്കലുകളും ഉണ്ട്. സാമ്പത്തികശാസ്ത്രജ്ഞർ ഉൾപ്പെടെ വിദഗ്ധർ അംഗീകരിക്കുന്ന പരസ്യമായ രഹസ്യമാണ് നമ്മുടെ ദേശീയ വരുമാനം കണക്കാക്കുന്നതിലെ ഈ വ്യതിയാനങ്ങൾ. കാരണം, ഇന്നും സമ്പദ്ഘടനയുടെ വലിയ ഒരുവിഭാഗം അസംഘടിത മേഖലയിൽ ആയതുകൊണ്ട് അതിൽ പ്രവർത്തിക്കുന്നവരുടെ 'ഔട്ട്പുട്ട്' ഒരു അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തപ്പെടുന്നു എന്നതാണ് കാര്യം. മോദിസർക്കാരിന്റെ ഈ-ശ്രം പോർട്ടൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കു നിജപ്പെടുത്താൻ തുടങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. നാളിതുവരെ 24 കോടി അസംഘടിതമേഖലയിലെ തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഈ പ്രക്രിയ പൂർണമായാൽ അത്രത്തോളം അധികം കൃത്യത നമ്മുടെ സാമ്പത്തികഡേറ്റയ്ക്കു കൈവരിക്കാൻ സാധിക്കും. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത കുറവ് ആത്മനിർഭർ പാക്കേജ് വഴിയും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ.) സ്കീമിൽകൂടിയും മറ്റും ഒട്ടേറെ നയപ്രഖ്യാപനങ്ങൾ ഇതിനകം വന്നുകഴിഞ്ഞു. കോർപ്പറേറ്റ്, ഇൻകം ടാക്സ് എന്നിവയിലും ഗണ്യമായ മാറ്റങ്ങൾ കഴിഞ്ഞ രണ്ടു ബജറ്റുകളിൽ സർക്കാർ കൊണ്ടുവന്നു. അതുകൊണ്ട് വമ്പൻ നയപ്രഖ്യാപനങ്ങൾക്കോ പുതിയ പദ്ധതികൾക്കോ ഉള്ള സ്കോപ്പ് ഈ ബജറ്റിൽ കുറവായിരിക്കും. കൂടാതെ, ഏകദേശം 70 ശതമാനത്തോളം ചെലവുകൾ നിർബന്ധമായും നീക്കിയിരിപ്പ് വേണ്ടുന്ന മേഖലകൾക്കായി മാറ്റിക്കഴിഞ്ഞാൽ ബജറ്റിൽ പുതിയ പദ്ധതികൾക്കായി എടുക്കാനുള്ള തുകയും തുലോം കുറവാണ്. നമ്മുടെ ദേശീയ ബജറ്റിന്റെ തോത് കഴിഞ്ഞ രണ്ടുവർഷമായി ഏകദേശം 35 ലക്ഷം കോടി രൂപയായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ദേശീയ വരുമാനത്തിന് 7.5 ശതമാനം പിറകോട്ടും (2020-'21) 8.5-9 ശതമാനം മുന്നോട്ടും (2021-'22) ആണ് നീക്കമെങ്കിൽ, ഇന്നത്തെ വിലനിലവാരം അനുസരിച്ചുള്ള കണക്കിൽ നമ്മുടെ ദേശീയ വരുമാനം മാർച്ച് 22-ൽ ഏകദേശം 197-200 ലക്ഷം കോടി രൂപ എന്ന നിലവാരത്തിൽ ആയിരിക്കും എന്നനുമാനിക്കാം. അടുത്ത സാമ്പത്തികവർഷത്തിലെ (2022-'23) വളർച്ച ഏകദേശം എട്ടുശതമാനം ആയി കണക്കാക്കാം. കോവിഡിന്റെ മൂന്നാം തരംഗവും അതിജീവിച്ചുമുന്നേറാനുള്ള സാമ്പത്തിക ചാലകശക്തി ബജറ്റ് പകർന്നുനൽകണമെങ്കിൽ ബജറ്റിന്റെ മൊത്തം തോത് ഏറ്റവും കുറഞ്ഞത് 36-36.50 ലക്ഷം കോടി എന്ന തോതിൽ ധനമന്ത്രിക്ക് എത്തിക്കാൻ സാധിക്കണം. എന്നാലേ വികസനത്തിനും പുതിയ തൊഴിൽസാധ്യതകൾക്കും ആക്കം കൂട്ടാനുള്ള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള 'അടിസ്ഥാനമേഖലകളിലെ നിക്ഷേപങ്ങൾക്ക്' വഴിയൊരുക്കാൻ ബജറ്റിന് സാധിക്കൂ. ഭാരോദ്വഹനം വേണ്ടിവരും ധനക്കമ്മിയെക്കുറിച്ചുള്ള അമിതമായ ആശങ്ക മാത്രമായിരിക്കും മേല്പറഞ്ഞ ബജറ്റ് സൈസിന് കടിഞ്ഞാണിടുക. സ്വകാര്യ മേഖലയിലെ പുതിയ നിക്ഷേപതാത്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാരോദ്വഹനം (ഹെവി ലിഫ്റ്റിങ്) വേണ്ടിവരും. അതായത്, കഴിഞ്ഞവർഷം നീക്കിയിരുത്തിയ ഏകദേശം 5.50 ലക്ഷം കോടിയെക്കാൾ കുറഞ്ഞപക്ഷം 50,000 കോടി രൂപയെങ്കിലും അടിസ്ഥാന വികസനത്തിന് ഇത്തവണ നീക്കിവെക്കണം. പക്ഷേ, ബജറ്റുകളെ അപഗ്രഥിക്കുമ്പോൾ പലപ്പോഴും വിവിധ പദ്ധതികൾക്കുവേണ്ടിയുള്ള നീക്കിയിരിപ്പ് ഞാണിന്മേൽക്കളി പോലെയാണെന്ന് നമുക്കു മനസ്സിലാവും. ഉദാഹരണമായി, കഴിഞ്ഞ വർഷത്തെ 35 ലക്ഷം കോടിയിൽ ഏറ്റവും പ്രധാനപ്പെട്ട ചെലവ് താഴെ പറയുന്ന അനിവാര്യമായ നീക്കിയിരിപ്പിലേക്കാണ്. ബാക്കിവരുന്ന എഴോ എട്ടോ ലക്ഷം കോടിയേ സ്വന്തം ഇഷ്ടത്തിന് ചെലവുചെയ്യാൻ കേന്ദ്രസർക്കാരിന് പരമാവധി ബാക്കിയുണ്ടാവൂ. ഇതുവേണം റോഡ് നിർമാണം, റെയിൽവേ, ദേശീയ ഇൻഫ്രാ പൈപ്പ്ലൈൻ മുതലായ ആവശ്യങ്ങൾക്കായി കേന്ദ്ര ധനകാര്യ മന്ത്രി മാറ്റിവെക്കാൻ. വരവിന്റെ കണക്കെടുത്താൽ പ്രധാനപ്പെട്ട ഇനങ്ങൾ ഇങ്ങനെ ആദായ നികുതി- 5.6 കോർപ്പറേറ്റ് ടാക്സ് -5.5 ജി.എസ്.ടി- 6 എക്സൈസ്/കസ്റ്റംസ് - 4 റൊക്കം കടം -15 * തുക ലക്ഷം കോടിയിൽ. ആദ്യം കുറിച്ച നാല് ഇനത്തിൽനിന്നു സംസ്ഥാനത്തിന്റെ വിഹിതമായി ഏകദേശം 6.6 ലക്ഷം കോടി രൂപ കേന്ദ്രം കൊടുക്കും (ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം). കേന്ദ്ര ബജറ്റിലെ പ്രധാനപ്പെട്ട നീക്കിയിരിപ്പുകൾ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി (ഏകദേശം ഒരുലക്ഷം കോടി), പി.എം. കിസാൻ (65,000 കോടി) ഗ്രാമീണ ജൽ ജീവൻ മിഷൻ (50,000 കോടി) വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലകൾക്ക് ഏകദേശം 35,000 കോടി രൂപവീതം എന്നിവയായിരുന്നു നടപ്പുസാമ്പത്തിക വർഷത്തിൽ. കേന്ദ്രത്തിന്റെ 80-ഓളം വരുന്ന സ്കീമുകൾക്കകത്തു തന്നെയാണ് മേൽപ്പറഞ്ഞ പ്രധാന സ്കീമുകൾ വരുന്നത്. (ബാങ്കിങ് മേഖലയിൽ വിദഗ്ധനാണ് ലേഖകൻ)

from money rss https://bit.ly/3KVbO2i
via IFTTT

എൽ.ഐ.സി. വിൽപ്പനയും പോളിസി ഉടമസ്ഥരും

എൽ.ഐ.സി. പൊൻമുട്ടയിടുന്ന താറാവാണ്. അഞ്ചുകോടി രൂപയാണ് 64 വർഷംമുമ്പ് കേന്ദ്രസർക്കാർ മുതൽമുടക്കിയത്. ഇപ്പോൾ 38 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്. അറ്റാദായത്തിന്റെ അഞ്ചുശതമാനമാണ് കേന്ദ്രസർക്കാരിന് ഡിവിഡന്റായി കൊടുക്കുക. ഇതുവരെ 28,965 കോടി രൂപ ഡിവിഡന്റായി നൽകിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ്. എൽ.ഐ.സി.യുടെ 10 ശതമാനം ഓഹരി വിൽക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. 49 ശതമാനം ഓഹരിവരെ വിൽക്കാൻ നിയമഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള സ്വകാര്യവത്കരണം എങ്ങനെയാണ് എൽ.ഐ.സി.യുടെ 49 കോടി വരുന്ന പോളിസി ഉടമകളെ ബാധിക്കാൻ പോകുന്നത്? പോളിസി ബോണസ് അപ്രത്യക്ഷമാകും പോളിസി ഉടമകളുടെ ട്രസ്റ്റുപോലെയാണ് എൽ.ഐ.സി. പ്രവർത്തിക്കുന്നത്. എൽ.ഐ.സി.യുടെ ഭീമാകാരമായ ഫണ്ട് പോളിസി ഉടമസ്ഥർ നൽകിയിട്ടുള്ള പ്രീമിയത്തിൽനിന്നും ഉണ്ടാക്കിയിട്ടുള്ളതാണ്. അവർ നൽകിയിരിക്കുന്ന ഫണ്ട് നല്ല രീതിയിൽ നിക്ഷേപിച്ച് അതിൽനിന്നും കിട്ടുന്ന ലാഭത്തിൽ വാർഷികലാഭത്തിന്റെ അഞ്ചു ശതമാനം ഓഹരി ഉടമസ്ഥനായ കേന്ദ്രസർക്കാരിനു നൽകും. ബാക്കി 95 ശതമാനവും പോളിസി ഉടമസ്ഥർക്ക് ബോണസായി നൽകുന്നു. രണ്ടുപതിറ്റാണ്ടുമുമ്പ് സ്വകാര്യ ഇൻഷുറൻസുകാർ വന്നപ്പോൾ അഞ്ചുശതമാനം ലാഭംകൊണ്ട് പ്രവർത്തിക്കാനാവില്ലെന്ന് അവർ ശഠിച്ചു. അങ്ങനെ ഓഹരി ഉടമസ്ഥന്മാരുടെ വിഹിതം 10 ശതമാനമായി ഉയർത്തി. ഇത് ഇനിയും ഉയർത്തണമെന്നാണ് അവരുടെ വാദം. സ്വകാര്യകമ്പനികളും ബോണസ് നൽകുന്നുണ്ടല്ലോ എൽ.ഐ.സി.യുടെ 80 ശതമാനം പോളിസികളും സമ്പാദ്യവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാർട്ടിസിപ്പേറ്റിങ് പോളിസികളാണ്. എന്നുവെച്ചാൽ റിസ്ക് കവറേജിനുപുറമേ നിശ്ചിതകാലയളവിൽ അവർ നൽകിയ പ്രീമിയത്തിലെ സമ്പാദ്യത്തിന്റെ ഒരുഭാഗം അവർക്കുതന്നെ തിരിച്ചുനൽകും. അത്തരത്തിൽ സമ്പാദ്യഘടകം ഇല്ലാത്ത നോൺ പാർട്ടിസിപ്പേറ്റിങ് പോളിസികളുണ്ട്. സ്വകാര്യ കമ്പനികളുടെ 65-70 ശതമാനം പോളിസികളും ഇത്തരത്തിലുള്ളവയാണ്. രണ്ടാമതു പറഞ്ഞ ഇനം പോളിസികൾക്ക് ലാഭവിഹിതമായി ബോണസ് ഇല്ല. എൽ.ഐ.സി.യാവട്ടെ ഇങ്ങനെയുള്ള പോളിസികളിൽനിന്നും ഉണ്ടാക്കുന്ന ലാഭവും പാർട്ടിസിപ്പേറ്റിങ് പോളിസികൾക്ക് ബോണസായി വിതരണം ചെയ്യുന്നു. സ്വകാര്യ മുതലാളിമാർകൂടി എൽ.ഐ.സി.യുടെ ഉടമസ്ഥരായിവരുമ്പോൾ മറ്റേത് സ്വകാര്യ കമ്പനികളെയുംപോലെ ലാഭം പരമാവധിയാക്കി ഓഹരി ഉടമസ്ഥർക്കു നൽകുന്ന ഒരു കമ്പനിയയി എൽ.ഐ.സി. മാറും. നഷ്ടം പോളിസി ഉടമസ്ഥർക്കായിരിക്കും. സമ്പാദ്യങ്ങൾ അരക്ഷിതാവസ്ഥയിൽ ഇന്ന് പോളിസി ഉടമസ്ഥർക്ക് അവരുടെ പ്രീമിയത്തിന് സമ്പൂർണ സുരക്ഷിതത്വമുണ്ട്. അതിന് സർക്കാർ ഗാരന്റിയുണ്ട്. എന്നാൽ, സ്വകാര്യ ഓഹരി ഉടമസ്ഥർകൂടി വരുമ്പോൾ ഈ ഗ്യാരന്റി ഉണ്ടാവില്ല. ഫലം പോളിസി ഉടമസ്ഥരുടെ അരക്ഷിതാവസ്ഥയായിരിക്കും. 1990-നും 2020-നും ഇടയ്ക്ക് അമേരിക്കയിൽ 82 ഇൻഷുറൻസ് കമ്പനികൾ പൊളിഞ്ഞു. 130 രാജ്യങ്ങളിൽ ഒരുലക്ഷത്തോളം ജീവനക്കാരുമായി 7700 കോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്ന അമേരിക്കൻ ഇന്റർനാഷണൽ ഗ്രുപ്പ് ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായിരുന്നു. 2008-ലെ ധനകാര്യ കുഴപ്പത്തിൽ ഈ കമ്പനി അടച്ചുപൂട്ടി. ഇത്തരമൊരു അരക്ഷിതാവസ്ഥയാണ് ഇന്ത്യയിലെ പോളിസി ഉടമസ്ഥരെ കാത്തിരിക്കുന്നത്. ഗ്രാമീണ ചെറുകിടമേഖല അവഗണനയിൽ പാവപ്പെട്ടവരും സാധാരണക്കാരും അവഗണിക്കപ്പെടും. 2020-21-ൽ എൽ.ഐ.സി.യുടെ ശരാശരി പോളിസി പ്രീമിയം 16,156 രൂപയായിരുന്നു. സ്വകാര്യമേഖലയുടേത് 89,004 രൂപയും. സ്വകാര്യമേഖല വൻകിട പോളിസി ഉടമസ്ഥന്മാരിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നു വ്യക്തം. നഗരമേഖലയും. 2020-21-ൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ 78 ശതമാനം ബ്രാഞ്ചുകളും ഒരുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിലായിരുന്നു. എൽ.ഐ.സി.യിൽ ഇത് 37 ശതമാനമേ വരൂ. 20,000-ത്തിൽ താഴെ ജനസംഖ്യയുള്ള ചെറുപട്ടണങ്ങളിലാണ് 24 ശതമാനം ബ്രാഞ്ചുകൾ. സ്വകാര്യ ഇൻഷുറൻസുകാരുടെ മൂന്നുശതമാനത്തിൽ താഴെ ബ്രാഞ്ചുകളേ ഇവിടങ്ങളിലുള്ളൂ. സ്വകാര്യവത്കരണത്തിന്റെ ഫലമായി ഗ്രാമീണമേഖലയും ചെറുകിട പോളിസി ഉടമസ്ഥരും അവഗണിക്കപ്പെടും. പാവങ്ങളുടെ സാമൂഹികസുരക്ഷ കേരളമൊഴികെ മഹാഭൂരിപക്ഷം ഇന്ത്യക്കാർക്കും യാതൊരുവിധത്തിലുള്ള സാമൂഹികസുരക്ഷിതത്വവലയവുമില്ല. അവർക്കായി ഒട്ടേറെ സാമൂഹികസുരക്ഷാ പദ്ധതികൾ എൽ.ഐ.സി. നടപ്പാക്കുന്നുണ്ട്. 330 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ കവറേജ് നൽകുന്ന പി.എം. ജീവൻ ജ്യോതി ഭീമാ യോജനയിൽ 1.50 കോടി ഗുണഭോക്താക്കളുണ്ട്. പി.എം. വയ വന്ദനം യോജന ഒരു നിശ്ചിത ഡെപ്പോസിറ്റിന്റെ അടിസ്ഥാനത്തിൽ മാസംതോറും പെൻഷൻ നൽകുന്ന പരിപാടിയാണ്. അടൽ പെൻഷൻ യോജന എന്നത് അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് അവർ മാസംതോറും അടയ്ക്കുന്ന ഒരു ചെറിയ പ്രീമിയത്തിന് പെൻഷൻ നൽകുന്ന പദ്ധതിയാണ്. ഇതുപോലെ 13 തരം പെൻഷൻ സ്കീമുകൾ എൽ.ഐ.സി. ഫണ്ട് ലിമിറ്റഡിന്റെ കീഴിലുണ്ട്. ഇതിനെല്ലാം പുറമേ സ്വയംസഹായ സംഘങ്ങൾ വഴി മൈക്രോ ഇൻഷുറൻസിനുള്ള പദ്ധതിയുമുണ്ട്. സ്വകാര്യവത്കരണം ക്രോസ് സബ്സിഡി ഇല്ലാതാക്കും. ഇത്തരം പദ്ധതികളെല്ലാം അവതാളത്തിലാകും. പോളിസി ഉടമസ്ഥരെ കബളിപ്പിക്കൽ 2019-20-ൽ അൺഫെയർ ബിസിനസ് പ്രാക്ടീസസ് പരാതികൾ (ബിസിനസ് നടത്തിപ്പിലെ തട്ടിപ്പുകൾ) 43,444 ആയിരുന്നു. അവയിൽ 90 ശതമാനവും സ്വകാര്യകമ്പനികളുമായി ബന്ധപ്പെട്ടവയാണ്. മൊത്തം ഇൻഷുറൻസ് ഇടപാടുകളുടെ 34 ശതമാനമേ സ്വകാര്യമേഖലയുടേതായിട്ടുള്ളൂവെന്നത് ഓർക്കുക. സ്വകാര്യകമ്പനികളുടെ ഇടപാടുകളുടെ സിംഹഭാഗവും ബാങ്ക് ഓഫീസുകൾ വഴിയാണ്. എൽ.ഐ.സി.ക്കാവട്ടെ 13.50 ലക്ഷം ഏജന്റുമാരുമുണ്ട്. എന്നിട്ടും എൽ.ഐ.സി.ക്കാണ് താരതമ്യേന ചെലവുകുറവ്. 2020-21ൽ ഓപ്പറേറ്റിങ് ചെലവുകൾ പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യകമ്പനികളുടേതാവട്ടെ ഈ തോത് 11.72 ശതമാനവുമാണ്. എൽ.ഐ.സി. താരതമ്യേന ചുരുങ്ങിയ ചെലവിൽ കൂടുതൽ ആളുകൾക്ക് സേവനം നൽകുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവർ കേന്ദ്രസർക്കാരിന് മേൽപ്പറഞ്ഞ സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തയില്ല. എന്തിന് തങ്ങളുടെപോലും നാളത്തെ താത്പര്യങ്ങളെ പരിഗണിക്കുന്നില്ല. ഇന്ന് എത്ര കോടി ഷെയർ വിറ്റുകിട്ടും എന്നതിനെക്കുറിച്ചു മാത്രമാണ് ചിന്ത.എൽ.ഐ.സി. ഇപ്പോൾ 38 ലക്ഷം കോടി രൂപ സെക്യൂരിറ്റികൾ, ഷെയറുകൾ, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയവയിൽ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി, പാർപ്പിടം, കുടിവെള്ളം, റോഡ്, റെയിൽവേ തുടങ്ങിയ സാമൂഹികപശ്ചാത്തലസൗകര്യങ്ങളിൽ 2090-21-ൽ എൽ.ഐ.സി.യുടെ നിക്ഷേപം 26,322 കോടി രൂപയായിരുന്നു. താരതമ്യേന താഴ്ച പലിശയാണ് ഈ നിക്ഷേപങ്ങൾ മുഴുവൻ. എന്നാൽ, സ്വകാര്യ ഉടമസ്ഥന്മാർ കൂടുതൽ പലിശയോ ലാഭമോ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് എൽ.ഐ.സി.യെ മാറാൻ നിർബന്ധിക്കും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഉറപ്പായും ലഭ്യമായ ഒരു വായ്പാ സ്രോതസ്സാണ് ഇല്ലാതാവുക. വിൽപ്പന ഉറപ്പാക്കാൻ 2021-22-ൽ 1.75 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത്. പക്ഷേ, ഇതുവരെ 9240 കോടി രൂപയ്ക്കുള്ള പൊതുസ്വത്തേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ നാണക്കേട് മറയ്ക്കാൻ എൽ.ഐ.സി. ഓഹരി വിറ്റേപറ്റുൂ. ഇതു വിജയിക്കുമെന്നുറപ്പിക്കാൻ ഓഹരിവില താഴ്ത്തിനിശ്ചയിക്കാനും മടിക്കില്ലെന്ന് വിദഗ്ധർ ആശങ്കപ്പെടുന്നു. വിദേശനിക്ഷേപ കമ്പനികൾക്ക് എൽ.ഐ.സി. ഷെയർ വാങ്ങാൻ അനുവാദംനൽകാൻ പോകുകയാണ്. ഇനി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി എന്തെങ്കിലും ഇടങ്കോലിട്ടാലോ? അതുണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ഒമ്പതുമാസമായി ഈ അതോറിറ്റിയുടെ ചെയർമാൻസ്ഥാനം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുവരെ എൽ.ഐ.സി. സ്വകാര്യവത്കരണം ജീവനക്കാരുടെ പ്രശ്ശമായിരുന്നു. ഇനിമേൽ അത് 49 കോടി പോളിസി ഉടമകളുടെ കാര്യമാണ്. പൊൻമുട്ടയിടുന്ന താറാവിന് ഇറച്ചിവില എൽ.ഐ.സി.യുടെ വാല്വേഷൻ പൂർത്തീകരിച്ചു. 15 ലക്ഷം കോടി രൂപയാണത്രേ മൂല്യം. പക്ഷേ, ഷെയർ വാങ്ങാൻപോകുന്ന ഇൻവെസ്റ്റർ ഈ മൂല്യമല്ല നോക്കുക. തങ്ങൾക്ക് എന്ത് ലാഭം കിട്ടുമെന്നതിലാണ് ശ്രദ്ധ. ഇങ്ങനെ ഇൻവെസ്റ്റേഴ്സിന്റെ ലാഭകോണിൽ നിന്നുകൊണ്ട് കണക്കുകൂട്ടുന്നതിനെയാണ് എംബഡഡ് വാല്യു എന്നു വിളിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ എൽ.ഐ.സി.യുടെ എംബഡഡ് വാല്യു നാലുലക്ഷം കോടി രൂപയേ വരൂ. ഈ കണക്കുകൂട്ടലുകളെല്ലാം ഊഹാപോഹങ്ങളാണ്. പൊതുമണ്ഡലത്തിൽ കൃത്യമായ വിവരങ്ങളില്ല. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ഭൂസ്വത്ത്, അതും നഗരങ്ങളിലുള്ള പൊതുമേഖലാ സ്ഥാപനമാണ് എൽ.ഐ.സി. ഇവയെല്ലാം എങ്ങനെയാണ് പരിഗണിച്ചിരിക്കുന്നതെന്ന് അറിയില്ല.

from money rss https://bit.ly/3IRlsBe
via IFTTT

സെന്‍സെക്‌സില്‍ 728 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 17,300കടന്നു

മുംബൈ: കേന്ദ്ര ബജറ്റിന് ഒരുദിവസം അവശേഷിക്കേ വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു.ഐടി, റിയാൽറ്റി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. സെൻസെക്സ് 728 പോയന്റ് നേട്ടത്തിൽ 57,928ലും നിഫ്റ്റി 217 പോയന്റ് ഉയർന്ന് 17,319ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് നേട്ടത്തിനുപിന്നിൽ. ഒഎൻജിസി, ബ്രിട്ടാനിയ, വിപ്രോ, ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്, ടൈറ്റാൻ കമ്പനി, ബിപിസിഎൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3ശതമാനവും സ്മോൾ ക്യാപ് സൂചിക 1.4ശതമാനവും ഉയർന്നു.

from money rss https://bit.ly/3KZL8NG
via IFTTT

സ്റ്റൈലസ് പേനകളും എച്ച്ഡിഎംഐ കേബിളുകളും വാങ്ങാം; കമ്പ്യൂട്ടര്‍ ആക്സസറീസുകള്‍ക്ക് മികച്ച ഓഫര്‍

ടച്ച് ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന നിരവധി സ്റ്റൈലസ് പേനകൾ വിപണികളിലുണ്ട്. റെസിസ്റ്റീവ്, കപ്പാസിറ്റീവ് ടച്ച് സ്ക്രീനുകളിൽ ഉപയോഗിക്കാൻ അനുയോജ്യമായവ. സ്മാർട്ട് ഫോണിലേയും ടാബ്ലെറ്റുകളിലേയും ഐപാഡുകളിലേയും സ്ക്രീനുകളിൽ വളരെ കൃത്യമായി ടാപ്പ് ചെയ്യാൻ സ്റ്റൈലസ് പേനകൾ ഉപയോഗിക്കാം. വിരലുപയോഗിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളില്ലാതെ എളുപ്പത്തിലും വേഗത്തിലും ടച്ച് ചെയ്യാനാകും. വിവിധ ടച്ച് ഡിവൈസുകൾക്കും മോഡലുകൾക്കും അനുസരിച്ച് ആകർഷകമായ സ്റ്റൈലസ് പേനകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. BUY NOW : സ്റ്റൈലസ് പേനകൾ വാങ്ങാം എച്ച്ഡിഎംഐ കേബിളുകളും വാങ്ങാം. 3ഡി, 4കെ വീഡിയോകളും ഓഡിയോകളും സപ്പോർട്ട് ചെയ്യുന്ന മികച്ച എച്ച്ഡിഎംഐ കേബിളുകൾ വിപണിയിലുണ്ട്. ബ്ലൂ-റേ പ്ലെയർ, ആപ്പിൾ ടിവി, പ്ലേ സ്റ്റേഷൻ-4, എക്സ്ബോക്സ്-1 എന്നിങ്ങനെ നിരവധി ഡിവൈസുകളിൽ അനുയോജ്യമായവ. ഓഡിയോകളും വീഡിയോകളും ക്ലാരിറ്റി ചോരാതെ തന്നെ കാണാനാകും. ആമസോണിൽ എച്ച്ഡിഎംഐ കേബിളുകൾക്ക് നല്ല ഓഫറുണ്ട്. BUY NOW: എച്ച്ഡിഎംഐ കേബിളുകൾ ഇപ്പോൾ വാങ്ങാം മൗസ് പാഡുകൾ കുറഞ്ഞ വിലയിൽ വിപണികളിൽ ലഭ്യമാണ്. ഗെയിമേഴ്സിനും ഗ്രാഫിക് ഡിസൈനേഴ്സിനും ദീർഘനേരം കമ്പ്യൂട്ടറുകളുപയോഗിക്കുന്നവർക്കെല്ലാം അനുയോജ്യമായ മൗസ് പാഡുകൾ വാങ്ങാം. അനായാസം മൗസുകൾ കൈകാര്യം ചെയ്യാം. BUY NOW: ആകർഷകമായ മൗസ് പാഡുകൾ വാങ്ങാം പല തരം മോണിറ്റർ സ്റ്റാൻഡുകളും ലഭ്യമാണ്. സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് അനുയോജ്യമായവ. ആവശ്യാനുസരണം ഉയരവും ആങ്കിളുകളും ക്രമീകരിക്കാം. BUY NOW: മോണിറ്റർ സ്റ്റാൻഡുകൾ വാങ്ങാൻ ക്ലിക്ക് ചെയ്യുക 4ജി വയർലെസ് ഡോംഗിളുകളും റൂട്ടറുകളും യുഎസ്ബി കേബിളുകളും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കമ്പ്യൂട്ടർ ആക്സസറീസുകൾക്കൊക്കെ ആമസോണിൽ വൻ വിലക്കുറവാണ്. BUY NOW: 4ജി വയർലെസ് ഡോംഗിളുകൾ വാങ്ങാൻ ക്ലിക്ക് ചെയ്യുക

from money rss https://bit.ly/3oaqH76
via IFTTT