121

Powered By Blogger

Friday, 17 April 2020

ആര്‍ബിഐയുടെ ആശ്വാസ നടപടി: സെന്‍സെക്‌സ് 986 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ പണലഭ്യത ഉറപ്പുവരുത്താനുള്ള ആർബിഐയുടെ പ്രഖ്യാപനങ്ങൾ സൂചികകളിൽ പ്രതിഫലിച്ചു. റിപ്പോനിരക്ക് കാൽ ശതമാനംകുറച്ചതും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പണംലഭിക്കാനുള്ള സാധ്യതതെളിഞ്ഞതുമാണ് വിപണിയ്ക്ക് കരുത്തായത്. സെൻസെക്സ് 986 പോയന്റ് നേട്ടത്തിൽ 31,589ലും നിഫ്റ്റി 274 പോയന്റ് ഉയർന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 696 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി ഇൻഫ്രടെൽ, സൺ ഫാർമ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ, എഫ്എംസിജി സൂചികകളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ആറുശമതമാനംനേട്ടമുണ്ടാക്കി.

from money rss https://bit.ly/2VdDxU2
via IFTTT

രൂപയുടെ മൂല്യംകുതിച്ചു; ഡോളറിനെതിരെ 76.41 ആയി

കഴിഞ്ഞ ദിവസത്തെ റെക്കോഡ് താഴ്ചയിൽനിന്ന് രൂപയുടെ മൂല്യം കുതിച്ചു. യുഎസ് ഡോളറിനെതിരെയുള്ള രാവിലത്തെ 76.56 നിലവാരത്തിൽനിന്ന് 76.41 ആയാണ് മൂല്യംകൂടിയത്. റെക്കോഡ് താഴ്ചയായ 76.86 നിലവാരത്തിലാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നത്. വിപണിയിൽ പണലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് റിവേഴ്സ് റിപ്പോ നിരക്കിൽ കാൽശതമാനം കുറവുവരുത്തിയത് രൂപയുടെ മൂല്യത്തെ തുണച്ചു. ഓഹരി വിപണി 600 പോയന്റിലേറെ ഉയർന്നതും രൂപയ്ക്ക് കരുത്തേകി. ഡോളറിനെതിരെ മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളുടെയും മൂല്യംവർധിച്ചു. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. താൽക്കാലികമായി ഉയർന്നെങ്കിലും രാജ്യമൊട്ടാകെയുള്ള അടച്ചിടൽമൂലം രൂപ സമ്മർദത്തിലാണ്. അസംസ്കൃത എണ്ണവില ഇടിയുന്നതും ആവശ്യത്തിലധികം വിദേശകറൻസി നിക്ഷേപം രാജ്യത്തുള്ളതും കൂടുതൽ നഷ്ടത്തിൽനിന്നും രൂപയെ താങ്ങിനിർത്തുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2z3tDeY
via IFTTT

ബാങ്കുകള്‍ ലാഭവിഹിതം നല്‍കുന്നതിന് ആര്‍ബിഐയുടെ വിലക്ക്‌

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2019-20 സാമ്പത്തിക വർഷത്തെ ലാഭവിഹിതം നിക്ഷേപകർക്ക് നൽകരുതെന്ന് ബാങ്കുകളോട് ആർബിഐ. 2020-21 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ സാമ്പത്തികസ്ഥതി വിലിയിരുത്തിയശേഷമാകും തീരുമാനമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിഫ്റ്റി സൂചികയിൽ ഏറ്റവുംകൂടുതൽ സാന്നിധ്യമുള്ളത് ബാങ്കിങ് ഓഹികൾക്കാണ്. 36.51ശതമാനം. എന്നാൽ, ബാങ്കുകൾ ലാഭവിഹിതം നൽകിയില്ലെങ്കിലും ഫണ്ടുകമ്പനികളെയോ നിക്ഷേപകരെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. 32.91ശതമാനമാണ് ലാർജ് ക്യാപ് ഫണ്ടുകളിലെ ധനകാര്യ ഓഹരികളുടെ വിഹിതം. മിഡ് ക്യാപ് ഫണ്ടുകളുടെ വിഹിതമാകട്ടെ 17ശതമാനവുമാണ്. 2020 മാർച്ചിലെ കണക്കുപ്രകാരം 526 മ്യൂച്വൽ ഫണ്ടുകളാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരിയിൽമാത്രം നിക്ഷേപം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ 67 കോടിയോളം ഓഹരികളാണ് ഫണ്ടുകമ്പനികളുടെ കൈവശമുള്ളത്. സ്വകാര്യ ബാങ്കുകളുടെ ലാഭവിഹത അനുപാതം ഇപ്പോൾതന്നെ കുറവായതിനാലാണ് നിക്ഷേപകരെ കാര്യമായി ബാധിക്കില്ലെന്ന് പറയുന്നത്. പൊതുമേഖ സ്ഥാപനങ്ങളാണ് ലാഭവിഹിതം നൽകുന്നതിൽ മുന്നിൽ.

from money rss https://bit.ly/3crb2I8
via IFTTT

കിട്ടാക്കടം നിശ്ചയിക്കുന്ന തിയതി ആര്‍ബിഐ പരിഷ്‌കരിച്ചു

മാർച്ച് ഒന്നുമുതൽ മെയ് 31വരെ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ കിട്ടാക്കടം നിശ്ചയിക്കുന്ന തിയതിയിൽ റിസർവ് ബാങ്ക് മാറ്റംവരുത്തി. നിലവിൽ 90 ദിവസം വായ്പ തിരിച്ചടയ്ക്കാതിരുന്നാലാണ് അക്കൗണ്ട് കിട്ടാക്കടം ഇനത്തിൽ ഉൾപ്പെടുത്തിയരുന്നത്. 90 ദിവസം എന്നത് 180 ദിവസമായാണ് ഉയർത്തിയത്.മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള 90 ദിവസക്കാലത്തെ കിട്ടാക്കടം നിശ്ചയിക്കുന്നതിയതിൽനിന്ന് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് കിട്ടാക്കടത്തിന്റെ വിവിധ വിഭാഗങ്ങളിൽ അക്കൗണ്ടുകളെ ഉൾപ്പെടുത്തുക. സ്റ്റാന്റേഡ്, സബ്സ്റ്റാന്റേഡ്, ഡൗട്ട്ഫുൾ-എന്നിങ്ങനെയാണ് തിരിച്ചടവ് വൈകുന്നതിനനുസരിച്ച് അക്കൗണ്ടുകളെ തരംതിരിച്ചിരുന്നത്. 90ദിവസത്തിലേറെ അടവ് മുടങ്ങിയാൽ സ്റ്റാന്റേഡ് അക്കൗണ്ടിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുക. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ചുള്ള തിയതികളിൽ വ്യത്യാസം വരുത്തിയത്. ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

from money rss https://bit.ly/2VB4cZV
via IFTTT

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍വഴിയും പണമെത്തും; വായ്പ പലിശ വീണ്ടും താഴും

പ്രതിസന്ധി നേരിടുന്ന മൈക്രോ ഫിനാൻസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻഎഫ്ബിസി) എന്നിവ ഉൾപ്പടെയുള്ളവയ്ക്ക് ആശ്വാസവുമായി ആർബിഐ. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) ലഭ്യമാക്കാനുള്ള നടപടി ആർബിഐ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിലേയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. വിവിധ ഘട്ടങ്ങളിലായി 50,000 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലെത്തുക. ഗ്രാമീണ-കാർഷിക മേഖലയിലും ഭവന നിർമാണ രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിൽ ഫണ്ട് ലഭ്യമാകുമ്പോൾ വായ്പയുടെ പിലശകുറയും. വിപണിയിൽ പണലഭ്യതവർധിക്കുന്നതിലൂടെ ഉപഭോഗംകൂടും. സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് അത് ഗുണകരമാകും. മാർച്ചിലെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വീണ്ടും ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) അനുവദിക്കാൻ ആർബിഐ തയ്യാറായത്. നാലുഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകൾക്ക് നൽകാൻ അന്ന് തീരുമാനിച്ചത്. രണ്ടാംഘട്ടത്തിൽബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ലോങ് ടേം റിപോ ഓപ്പറേഷൻ-എന്നതിന്റെ ചുരുക്കപ്പേരാണ് എൽടിആർഒ. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നാണ് ആർബിഐ ഈ ആശയമെടുത്തത്.

from money rss https://bit.ly/2RIpm76
via IFTTT