121

Powered By Blogger

Friday, 17 April 2020

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍വഴിയും പണമെത്തും; വായ്പ പലിശ വീണ്ടും താഴും

പ്രതിസന്ധി നേരിടുന്ന മൈക്രോ ഫിനാൻസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ(എൻഎഫ്ബിസി) എന്നിവ ഉൾപ്പടെയുള്ളവയ്ക്ക് ആശ്വാസവുമായി ആർബിഐ. കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) ലഭ്യമാക്കാനുള്ള നടപടി ആർബിഐ പ്രഖ്യാപിച്ചു. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിലേയ്ക്ക് ഇത്തരം സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും. വിവിധ ഘട്ടങ്ങളിലായി 50,000 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിലെത്തുക. ഗ്രാമീണ-കാർഷിക മേഖലയിലും ഭവന നിർമാണ രംഗത്തും ഇതിന്റെ പ്രതിഫലനമുണ്ടാകും. കുറഞ്ഞ നിരക്കിൽ ദീർഘകാലയളവിൽ ഫണ്ട് ലഭ്യമാകുമ്പോൾ വായ്പയുടെ പിലശകുറയും. വിപണിയിൽ പണലഭ്യതവർധിക്കുന്നതിലൂടെ ഉപഭോഗംകൂടും. സമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിന് അത് ഗുണകരമാകും. മാർച്ചിലെ പ്രഖ്യാപനത്തിനുപിന്നാലെയാണ് വീണ്ടും ദീർഘകാല വായ്പ(ടി.എൽ.ടി.ആർ.ഒ) അനുവദിക്കാൻ ആർബിഐ തയ്യാറായത്. നാലുഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകൾക്ക് നൽകാൻ അന്ന് തീരുമാനിച്ചത്. രണ്ടാംഘട്ടത്തിൽബാങ്കുകൾ ഒഴികെയുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ലോങ് ടേം റിപോ ഓപ്പറേഷൻ-എന്നതിന്റെ ചുരുക്കപ്പേരാണ് എൽടിആർഒ. യൂറോപ്യൻ സെൻട്രൽ ബാങ്കിൽനിന്നാണ് ആർബിഐ ഈ ആശയമെടുത്തത്.

from money rss https://bit.ly/2RIpm76
via IFTTT