കഴിഞ്ഞ ഒരുമാസത്തെ ആദായം പരിശോധിക്കുമ്പോൾ മുൻനിരയിലുള്ള പത്ത് ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ നൽകിയത് നെഗറ്റീവ് റിട്ടേൺ. മൊത്തം നിക്ഷേപം 8850 കോടിയിലേറെയുള്ള ആദിത്യ ബിർള സൺ ലൈഫ് ടാക്സ് റിലീഫ് ഫണ്ട് ഈ കാലയളവിൽ നെഗറ്റീവ് 1.74 ശതമാനം റിട്ടേണാണ് നേടിയത്. അതേസമയം മൊത്തം നിക്ഷേപം 878 കോടി മാത്രമുള്ള ഇൻവെസ്കോ ഇന്ത്യ ടാക്സ് പ്ലാൻ നിക്ഷേപകന് നൽകിയത് നെഗറ്റീവ് 0.93 ശതമാനം മാത്രം. സ്മോൾ ക്യാപ് വിഭാഗത്തിലുള്ളതും 7,369 കോടി നിക്ഷേപവുമുള്ള ഫ്രാങ്ക്ളിൻ ഇന്ത്യ സ്മോളർ...