121

Powered By Blogger

Monday, 20 April 2020

വിപണി താഴോട്ട്: സെന്‍സെക്‌സില്‍ 832 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ തരക്കേടില്ലാത്ത നേട്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 832 പോയന്റ് നഷ്ടത്തിൽ 30815ലും നിഫ്റ്റി 235 പോയന്റ് താഴ്ന്ന് 9026ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 605 ഓഹരികൾ നഷ്ടത്തിലുമാണ്. 31 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് നാലുശതമാനവും ഐടി രണ്ടര ശതമാനവും ബിഎസ്ഇ സ്മോൾക്യാപ്, മിഡ്ക്യാപ് സൂചികകൾ രണ്ടരശതമനത്തോളവും നഷ്ടത്തിലാണ്. ഇന്റസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, മാരുതി സുസുകി, ഗെയിൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

from money rss https://bit.ly/3arhQ7a
via IFTTT

സിങ്കപ്പൂർ, കേയ്മൻ ഐലൻഡ് നിക്ഷേപങ്ങളും നിരീക്ഷണത്തിൽ

മുംബൈ: ചൈനയ്ക്കുപിന്നാലെ സിങ്കപ്പൂർ, കേയ്മൻ ഐലൻഡ്, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിരീക്ഷിക്കുന്നതായി സൂചന. ചൈനയിൽനിന്നും ഹോങ് കോങ്ങിൽനിന്നുമുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങൾ (എഫ്.പി.ഐ.) ഈ രാജ്യങ്ങൾ വഴി ഇന്ത്യൻ കന്പനികളിൽ നിക്ഷേപം നടത്തുന്നതായുള്ള സംശയത്തെത്തുടർന്നാണിത്. ഏതാനും വർഷങ്ങളായി ചൈനയിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ ചിലത് ഹോങ് കോങ് ആസ്ഥാനമായാണ് പ്രവർത്തിച്ചുവരുന്നത്. വിവിധ രാജ്യങ്ങളിലെ വിപണികളിൽ സാന്നിധ്യമുറപ്പിക്കുന്നതിന് ചൈനീസ് നിക്ഷേപകർ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളിലൊന്നാണിത്. ഹോങ് കോങ്ങിൽനിന്ന് കേയ്മൻ ഐലൻഡ് വഴിയാണ് ഈ നിക്ഷേപങ്ങളുടെ പ്രധാന ഒഴുക്ക്. 2017 അവസാനംവരെയുള്ള കണക്കുകളനുസരിച്ച് കേയ്മൻ ഐലൻഡിൽനിന്നുള്ള നിക്ഷേപകസ്ഥാപനങ്ങളിൽ 50 ശതമാനവും ഹോങ് കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് കണക്ക്. ഹോങ് കോങ്ങിൽനിന്നുള്ള 90 ശതമാനം വിദേശനിക്ഷേപക സ്ഥാപനങ്ങളും നേരിട്ട് ഇന്ത്യയിൽ നിക്ഷേപം നടത്താറില്ല. ഇവർ കേയ്മൻ ഐലൻഡ് വഴിയും മറ്റുമാണ് നിക്ഷേപിക്കാറ്. കേയ്മൻ ഐലൻഡിലെ മിക്കകന്പനികൾക്കും ഫണ്ട് ലഭിക്കുന്നത് ചൈനയിൽനിന്നാണെന്ന് വിലയിരുത്തുന്നുണ്ട്. കേയ്മൻ ഐലൻഡ് പോലെതന്നെ ഹോങ് കോങ്ങിൽനിന്നും ചൈനയിൽനിന്നുമുള്ള നിക്ഷേപകർ ഹബ്ബായി ഉപയോഗിക്കുന്ന രാജ്യങ്ങളാണ് സിങ്കപ്പൂരും അയർലൻഡും ലക്സംബർഗും. ഈ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ ഒട്ടേറെ വിദേശനിക്ഷേപക സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ചൈനയിൽനിന്നുള്ള 16 വിദേശനിക്ഷേപക സ്ഥാപനങ്ങൾ മാത്രമാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, കേയ്മൻ ഐലൻഡിൽനിന്ന് 323 എണ്ണവും സിങ്കപ്പൂരിൽനിന്ന് 428 എണ്ണവും അയർലൻഡിൽനിന്ന് 611 എണ്ണവും ലക്സംബർഗിൽനിന്ന് 1155 എണ്ണവും രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെനിന്നുള്ള നിക്ഷേപങ്ങൾകൂടി നിരീക്ഷിക്കാൻ സെബി നിർബന്ധിതമാകുന്നത്.

from money rss https://bit.ly/2xOrGmv
via IFTTT

പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലും; ഐടി മേഖലയിലും പ്രതിസന്ധി

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വിവിധ മേഖലകളിലെന്നപോലെ ഐ.ടി.യിലും ശോഭനമല്ല കാര്യങ്ങൾ. പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ജീവനക്കാരെ അലട്ടുന്നു. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനുകീഴിലുള്ള മൂന്ന് ഐ.ടി. പാർക്കുകളിലുമായി 800-ലേറെ കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐ.ടി.കമ്പനികളുടെ ഇടപാടുകാരേറെയും. കോവിഡ് മൂലം ഈ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിൽനഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'അമേരിക്കയിലെയും ബ്രിട്ടനിലെയും പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തത്കാലത്തേക്ക് പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് അവരറിയിച്ചത്'- സംസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയുടെ ഉന്നത പ്രതിനിധി പറഞ്ഞു. ഭാവിപദ്ധതികളിലല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ നഷ്ടമാകാതിരിക്കാനാണ് കമ്പനികൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം തൊഴിൽനഷ്ടത്തിന് സാധ്യത വിലയിരുത്തിയിട്ടുണ്ട്. പ്രതിസന്ധി പ്രകടം പല കമ്പനികളിലും പ്രതിസന്ധി പ്രകടമാണ്. ശമ്പളത്തിൽ കുറവുണ്ടാകുമെന്നും ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തത്കാലം നൽകാനാകില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. നിയമനങ്ങൾക്കുള്ള അറിയിപ്പും പലരും പിൻവലിച്ചിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുമൂലം ജോലിക്ഷമതയിൽ കുറവുവന്നതായും വിലയിരുത്തലുണ്ട്. ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചെറുകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്. ജീവനക്കാർ ആവശ്യപ്പെടുന്നത് പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ആർക്കും ജോലി നഷ്ടമാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ കമ്മിറ്റിയുണ്ടാക്കണം. കർമപദ്ധതിയുണ്ടാക്കണം. ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ ഐ.ടി.വകുപ്പ് ഹെൽപ്പ്ലൈൻ തുടങ്ങണം. കമ്പനിയിൽ നിന്നുള്ള അസൈൻമെന്റിന്റെ ഭാഗമായി പലരും വിദേശത്താണ്. അവർക്കായി ഹെൽപ്പ്ലൈൻ തുടങ്ങണം. നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണയും അത്യാവശ്യമാണെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും ജനറൽ സെക്രട്ടറി പി. ആനന്ദും ആവശ്യപ്പെട്ടു.

from money rss https://bit.ly/2wZ23Pw
via IFTTT

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി നഷ്ടത്തിലും

മുംബൈ: ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 59.28 പോയന്റ് ഉയർന്ന് 31648 ലും നിഫ്റ്റി 4.90 പോയന്റ് നഷ്ടത്തിൽ 9261.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിലാണ് വിപണിയിലെ ക്ലോസിങ്. ബിഎസ്ഇയിലെ 1447 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1007ഓഹരികൾ നഷ്ടത്തിലുമാണ്. 179 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ഭാരതി ഇൻഫ്രടെൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, പൊതുമേഖല ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ വാഹനം, എഫ്എംസിജി, ലോഹം ഓഹരികൾ സമ്മർദം നേരിട്ടു. രാജ്യത്തെ കോവഡ് വ്യാപനവും ആഗോള വിപണികളിലെ നഷ്ടവും അസംസ്കൃത എണ്ണവിലയിലെ തകർച്ചയുമാണ് ഓഹരി സൂചികകളെ ബാധിച്ചത്.

from money rss https://bit.ly/2wRS1Q0
via IFTTT

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായത്തില്‍ 17.72ശതമാനം വര്‍ധന: ഓഹരി വില കുതിച്ചു

മുംബൈ: മാർച്ച് പാദത്തിലെ ഫലം പുറത്തുവിട്ടതിനെതുടർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നു. ബാങ്കിന്റെ അറ്റാദായം 17.72ശതമാനം വർധിച്ച് 6,927.69 കോടിയിലെത്തി. പലിശ വരുമാനമാകട്ടെ 16.15ശതമാനം കൂടി 15,204.06 കോടിയുമായി. മുൻവർഷം ഇത് 13,089.49 കോടി രൂപയായിരുന്നു. ഉച്ചകഴിഞ്ഞ് 3.10ലെ നിലവാരപ്രകാരം ബാങ്കിന്റെ ഓഹരി വില 947.15 രൂപയാണ്. മുൻദിവസത്തെ ക്ലോസിങ് നിലവാരത്തിൽനിന്ന് നാലുശതമാനമാണ് വർധന.

from money rss https://bit.ly/2VlHu95
via IFTTT

മൂന്ന് കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ റിലയന്‍സ് ഫൗണ്ടേഷന്റെ മിഷന്‍ അന്ന സേവാ

കൊച്ചി/മുംബൈ: രാജ്യമുടനീളമുള്ള നിർധനരായ ജനങ്ങൾക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷൻ അന്ന സേവാ റിലയൻസ് ഫൌണ്ടേഷൻ വിപുലീകരിച്ചു. മൂന്ന്കോടിയിൽ അധികംപേർക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ഇത് ആദ്യമായാണ് ആഗോളതലത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷൻ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും രണ്ട് കോടിയിലധികം ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു. മിഷൻ അന്ന സേവാ വഴി റിലയൻസ് ഫൗണ്ടേഷൻ കുടുംബങ്ങൾക്ക് പാകം ചെയ് ഭക്ഷണം,റെഡി-ടു-ഈറ്റ് ഫുഡ് പാക്കറ്റുകൾ,ഡ്രൈ റേഷൻ കിറ്റുകൾ,കമ്മ്യൂണിറ്റി അടുക്കളകൾക്ക് ബൾക്ക് റേഷൻ എന്നിവ നൽകുന്നുണ്ട്. ദിവസക്കൂലിക്കാർ,ചേരി നിവാസികൾ,നഗര സേവനദാതാക്കൾ,ഫാക്ടറിതൊഴിലാളികൾ,വൃദ്ധസദനം,അനാഥാലയങ്ങൾ,മുൻനിര തൊഴിലാളികളായ ജൂനിയർ മെഡിക്കൽ സ്റ്റാഫ്,പോലീസ് ഉദ്യോഗസ്ഥർ,സുരക്ഷാ സേന തുടങ്ങിയവർക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. റിലയൻസ്റീറ്റെയ്ൽ ജീവനക്കാർ ഈ പദ്ധതിക്കായി പായ്ക്ക്ചെയ്തു തയാറാക്കി വിതരണം ചെയ്യാൻ സഹായിച്ച ഈ പരിപാടിയിൽ പങ്കുചേർന്നു.റിലയൻസ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളിൽ നല്കി കഴിഞ്ഞിരിക്കുന്നു.ഇതിൽ 500 കോടി രൂപ പിഎം-കെയേഴ്സ്ഫണ്ടിലേക്കാണ് നൽകിയത്. Content Highlight: Anna Seva Reliance Foundations mission to feed 3 crore people

from money rss https://bit.ly/34OWGyN
via IFTTT

അക്ഷയത്രിതീയയ്ക്ക് ഗോൾഡ് ഓണർഷിപ്പ് - സർട്ടിഫിക്കറ്റുമായി കല്യാൺ ജൂവലേഴ്സ്

തൃശ്ശൂർ: അക്ഷയത്രിതീയ ദിനത്തിൽ നന്മയുടെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സ്വർണസ്പർശം സ്വന്തമാക്കുന്നതിനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി ക ല്യാൺ ജൂവലേഴ്സ്. ലോക്ഡൗൺ മൂലം ഷോറൂമുകൾ അടഞ്ഞുകിടക്കുന്നതിനാലാണ് ഉപഭോക്താക്കൾക്കായി കല്യാൺ പുതിയ സൗകര്യം ഒരുക്കുന്നത്. ഇതുപ്രകാരം അക്ഷയത്രിതീയ ദിനത്തിലോ അതിന് മുമ്പോ കല്യാൺ ജൂവലേഴ്സിന്റെ വെബ്സൈറ്റിലൂടെ (https://at.kalyanjewellers.net/goc) ഉപഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഏപ്രിൽ 21 മുതൽ 2 ഗ്രാം മുതൽ മുകളിലേക്ക് ഈ സർട്ടിഫിക്ക റ്റ് ലഭ്യമാണ്. ഇത് അക്ഷയത്രിതീയ ദിനത്തിൽ ഇ-മെയിലിലൂടെയോ വാട്സ് ആപ്പിലൂടെയോ ഉപഭോക്താവ് നിർദേശിക്കുന്ന മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ കൈകളിലെത്തും. അങ്ങനെ ലോക്ഡൗൺ കാലത്തെ അക്ഷയത്രിതീയ ദിനത്തിലും സ്വർണത്തിന് ഉടമയാകുന്നതിനുള്ള അവസരമൊരുക്കുകയാണ് കല്യാൺ ജൂവലേഴ്സ്. ലോക്ഡൗണിന് ശേഷം ഷോറൂമുകൾ തുറക്കുമ്പോൾ ഈ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫി ക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വർണാഭരണം സ്വന്തമാക്കാം. 2020 ഡിസംബർ 31 വരെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വർണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറുള്ളതിനാൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉപഭോക്താവിനെ ബാധിക്കുകയില്ലെന്ന ആനുകൂല്യവുമുണ്ട്. വെബ്സൈറ്റിലൂടെ സർട്ടിഫിക്ക റ്റ് ബുക്ക് ചെയ്ത ദിവസത്തെ സ്വർണവിലയേക്കാൾ കൂടുതലാണ് അത് സ്വർണമായി മാറിയെ ടുക്കുന്ന ദിവസത്തെ വിലയെങ്കിൽ സർട്ടിഫിക്കറ്റ് ബുക്ക് ചെയ്ത ദിവസത്തെ വില നല്കി യാൽ മതിയാകും. മറിച്ച്, ബുക്കിങ് ദിവസത്തേതിനേക്കാൾ കുറവാണ് വിലയെങ്കിൽ അത് ന ല്കിയാൽ മതി. അക്ഷയ ത്രിതീയ ദിനത്തിൽ ഇതാദ്യമായാണ് സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാ മൻ പറഞ്ഞു. ദശാബ്ദങ്ങളായി അക്ഷയത്രിതീയയ്ക്ക് കല്യാൺ ജൂവലേഴ്സിൽ നിന്ന് സ്വർ ണം വാങ്ങുന്ന ഒട്ടേറെ ഉപഭോക്താക്കളുണ്ട്. അവരിൽ ഭൂരിഭാഗവും ഇക്കുറിയും ഈ പുണ്യ ദിനത്തിൽ എങ്ങനെ സ്വർണം സ്വന്തമാക്കുമെന്ന് അന്വേഷണത്തിലാണ്. അക്ഷയത്രിതീയയ് ക്ക് സ്വർണം വാങ്ങാനാകുമോ എന്ന് ചോദിച്ച് ഒരുപാട് പേർ ഞങ്ങളെ ദിവസേന ബന്ധപ്പെ ടുന്നുണ്ട്. എന്നും ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കൊത്ത് സഞ്ചരിച്ച പാരമ്പര്യമാണ് കല്യാൺ ജൂവലേഴ്സിന്റേത്. അതുകൊണ്ടാണ് അക്ഷയത്രിതീയയെ ലോക്ഡൗൺ ബാധിക്കാ തിരിക്കാനായി ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് കല്യാൺ രൂപം നല്കിയത്-അദ്ദേഹം പറഞ്ഞു. ഷോറൂമുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും കല്യാൺ ജൂവലേഴ്സ് വെബ്സൈറ്റിലൂടെ ഉ പഭോക്താക്കൾക്ക് ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി അക്ഷയത്രിതീയയുടെ വിശ്വാസം കാത്തുസൂക്ഷിക്കാം. വളരെ എളുപ്പമാണ് ഈ സംവിധാനം. വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക, പട്ടണം തിരഞ്ഞെടുക്കുക, സർട്ടിഫിക്കറ്റ് സ്വന്തമാക്കുക. കല്യാണ ആവശ്യങ്ങൾക്കായി അക്ഷയത്രിതീയ ദിനത്തിൽ സ്വർണം വാങ്ങാൻ നിശ്ചയിച്ചിരുന്നവർക്കും ക ല്യാൺ ജൂവലേഴ്സിന്റെ ഗോൾഡ് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുഗ്രഹമാകും. ഉപഭോക്താക്കൾക്ക് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി വിവിധ ബാങ്കുകളുമായി കല്യാൺ ജൂവലേഴ്സ് കൈകോർത്തിട്ടുമുണ്ട്.

from money rss https://bit.ly/2Kgl1UI
via IFTTT

ഓഹരി നിക്ഷേപത്തില്‍ നിയന്ത്രണം: ഇന്ത്യയെ വിമര്‍ശിച്ച് ചൈന

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിച്ചാണ് വിദേശ നിക്ഷേപത്തിൽ ഇന്ത്യ നിയന്ത്രണങ്ങൾകൊണ്ടുവന്നതെന്ന് ചൈനയുടെ ആരോപണം. ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽപലതും കുറഞ്ഞവിലയ്ക്ക് ലഭ്യമായിരുന്നു. ഇതുമുതലെടുത്ത് ചൈന ഉൾപ്പടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇതേതുടർന്ന്, ചൈനയിൽനിന്നുള്ള കൂടുതൽ നിക്ഷേപത്തിന് സർക്കാർ അനുമതിവേണമെന്ന നിബന്ധനയാണ് കൊണ്ടുവന്നത്. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. മുൻകരുതലെടുത്തതാണ് ചൈനയെ ചൊടിപ്പിച്ചത്. രാജ്യത്തെ കമ്പനികളിൽ ഓഹരി വിഹിതമുയർത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടയിട്ടത്. 16 ചൈനീസ് പോർട്ട് ഫോളിയോ നിക്ഷേപക സ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ ഈയിടെ 1.1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് രാജ്യത്തെ വിപണിയിൽ വൻതോതിൽ പണമിറക്കിയത്. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാരം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവിരങ്ങൾ കൈമാറാറുണ്ട്. ചൈനയും അയൽ രാജ്യങ്ങളിൽ ചിലതും ഇത്തരത്തിൽ നിക്ഷേപം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

from money rss https://bit.ly/3eDPUAg
via IFTTT

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!

Mohanlal Donates 50 Lakhs To Kerala Chief Minister's Relief Fund!
Mohanlal, the complete actor of Malayalam cinema has always been actively involved with charity services. As per the latest reports, Mohanlal has donated an amount of Rs. 50 Lakhs to Kerala Chief Minister's relief fund. Pinarayi Vijayan, the honoroubale Cheif Minister

* This article was originally published here

വിലകുറഞ്ഞ എന്‍95 മാസ്‌കുമായി ഡല്‍ഹി ഐഐടി

ന്യൂഡൽഹി: ചെലവ് കുറച്ച് ഗുണനിലവാരമുള്ള എൻ95 മാസ്ക് നിർമിച്ച് ഐഐടി ഡൽഹിയിലെ സ്റ്റാർട്ടപ്പ്. 45 രൂപയ്ക്കാണ് മാസ്ക് വിപണിയിലെത്തിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് ഗുണനിലവാരമില്ലാത്ത മാസ്ക് വ്യാപകമായതിനെതുടർന്നാണ് ഐഐടി രംഗത്തെത്തിയത്. 98ശതമാനം ഫിൽട്ടറേഷൻ സാധ്യമാകുന്നതാണ് മാസ്കെന്ന് പ്രൊഫസർ ബിപിൻകുമാർ പറഞ്ഞു. ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനിയറിങ് വകുപ്പിലെ പ്രൊഫസർമാരുടെ മേൽനോട്ടത്തിലാണ് മാസ്ക് നിർമിച്ചത്. നൂറോ അതിൽകൂടുതലോ മാസ്കുകൾക്ക് ഓർഡർ നൽകാം. വിപണിയിൽ എൻ 95 മാസ്കിന് വൻതുകയാണ് ഈടാക്കുന്നത്. ആവശ്യത്തിന് ലഭ്യവുമല്ല. അതുകൊണ്ടുതന്നെ നിലവാരംകുറഞ്ഞ സർജിക്കൽ മാസ്കുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. വൻതോതിലുള്ള മാസ്ക് നിർമാണത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാർട്ടപ്പ്. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള എൻ 95 മാസ്ക് നിർമിക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.

from money rss https://bit.ly/2XOS4XZ
via IFTTT