121

Powered By Blogger

Monday, 20 April 2020

ഓഹരി നിക്ഷേപത്തില്‍ നിയന്ത്രണം: ഇന്ത്യയെ വിമര്‍ശിച്ച് ചൈന

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾ ലംഘിച്ചാണ് വിദേശ നിക്ഷേപത്തിൽ ഇന്ത്യ നിയന്ത്രണങ്ങൾകൊണ്ടുവന്നതെന്ന് ചൈനയുടെ ആരോപണം. ലോകമാകെ കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്തെ പ്രമുഖ ഓഹരികളിൽപലതും കുറഞ്ഞവിലയ്ക്ക് ലഭ്യമായിരുന്നു. ഇതുമുതലെടുത്ത് ചൈന ഉൾപ്പടെയുള്ള അയൽ രാജ്യങ്ങൾ ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇതേതുടർന്ന്, ചൈനയിൽനിന്നുള്ള കൂടുതൽ നിക്ഷേപത്തിന് സർക്കാർ അനുമതിവേണമെന്ന നിബന്ധനയാണ് കൊണ്ടുവന്നത്. അതേസമയം, വിദേശ നിക്ഷേപം സംബന്ധിച്ച് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. മുൻകരുതലെടുത്തതാണ് ചൈനയെ ചൊടിപ്പിച്ചത്. രാജ്യത്തെ കമ്പനികളിൽ ഓഹരി വിഹിതമുയർത്തി നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തെയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തടയിട്ടത്. 16 ചൈനീസ് പോർട്ട് ഫോളിയോ നിക്ഷേപക സ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ ഈയിടെ 1.1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയതായി കണ്ടെത്തിയിരുന്നു. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് രാജ്യത്തെ വിപണിയിൽ വൻതോതിൽ പണമിറക്കിയത്. പതിവിൽക്കവിഞ്ഞുള്ള വിദേശ നിക്ഷേപം ഓഹരികളിലെത്തുമ്പോൾ സെബിയുടെ നിർദേശപ്രകാരം ഡെപ്പോസിറ്ററി പാർട്ടിസിപ്പന്റ്സ് വിവിരങ്ങൾ കൈമാറാറുണ്ട്. ചൈനയും അയൽ രാജ്യങ്ങളിൽ ചിലതും ഇത്തരത്തിൽ നിക്ഷേപം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

from money rss https://bit.ly/3eDPUAg
via IFTTT