121

Powered By Blogger

Wednesday 30 September 2020

ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് ബാര്‍ പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയായി സെബ്രോണിക്‌സ്

ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി സെബ്രോണിക്സ്. മൾട്ടിചാനൽ സ്പീക്കറുകളുടെ കെട്ടുപിണഞ്ഞ വയറുകൾകൊണ്ടുള്ള ബുദ്ധിമുട്ട് ഇനിയുണ്ടാവില്ല. വയറുകളില്ലാതെ ഡോൾബി ശബ്ദസൗന്ദര്യം നൽകുന്നരീതിയിലാണ് സൗണ്ട് ബാറിന്റെ രൂപകല്പന. മുറിയുടെ അന്തരീക്ഷത്തെ തടസ്സപ്പെടാത്ത രീതിയിൽ ലളിതമായി സജീകാരിക്കാനുള്ള സംവിധനാത്തോടെയാണിത് രൂപകല്പന ചെയ്തിരിക്കുന്നത്. 5.71 സെന്റീമീറ്ററുള്ള നാലും 5.08 സെന്റീമീറ്ററുള്ള രണ്ടുഡ്രൈവറുകളും സൗണ്ട് ബാറിനുണ്ട്. ഫോണിൽനിന്ന് വയർലെസ് ആയി സ്ട്രീംചെയ്യുന്നതിനും യുഎസ്ബി, ഓക്സ് എന്നിവ ഉപോയഗിച്ച് കണക്ട് ചെയ്യുന്നതിനും കഴിയും. എച്ച്ഡിഎംഐ, എആർസി, ഒപ്ടിക് ഔട്ട് എന്നീ സൗകര്യങ്ങളുമുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ട് വഴിയും മറ്റ് റീട്ടെയിൽ സ്റ്റോറുകൾവഴിയും സൗണ്ട് ബാർ ലഭ്യമാണ്. 17,999 രൂപയാണ് വില. Zebronics became the first company in the country to launch a Dolby Atmos sound bar

from money rss https://bit.ly/3cK8wOJ
via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,280 രൂപയായി

മൂന്നുദിവസത്തെ തുടർച്ചയായ വർധനവിനുശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചയിലെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും വിലകുറഞ്ഞു. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/34b4dIs
via IFTTT

റിലയന്‍സ് റീട്ടെയിലില്‍ സില്‍വര്‍ ലേക്ക് 1,875 കോടി രൂപകൂടി നിക്ഷേപിക്കും

റിലയൻസ് റീട്ടെയിലിൽ സിൽവർ ലേക്ക് 1,875 കോടി രൂപകൂടി നിക്ഷേപിക്കും. ഇതോടെ സിൽവർ ലേക്കിന്റെ നിക്ഷേപം മൊത്തം 9,375 കോടിയായി ഉയരും. റിലയൻസ് റീട്ടെയിലിൽ 2.13 ശതമാനം ഉടമസ്ഥതാവകാശമാണ് സിൽവർ ലേയ്ക്കിന് ലഭിക്കുക. നാലമാത്തെ തവണയാണ് മുകേഷ് അംബാനിയുടെ റീട്ടെയിൽ ബിസിനസിൽ നിക്ഷേപമെത്തുന്നത്. ഇതിനുമുമ്പ് കെകെആർ 5,550 കോടിയും ജനറൽ അറ്റ്ലാന്റിക് 3,675 കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. റിലയൻസിന്റെതന്നെ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപം നടത്തിയിട്ടുള്ള സിൽവർ ലേക്കിന് എയർബിഎൻബി, ട്വിറ്റർ തുടങ്ങിയവയിലും ഓഹരി പങ്കാളിത്തമുണ്ട്. Silver Lakes co-investors buy more stake in Reliance Retail for ₹1,875 cr

from money rss https://bit.ly/3cK4i9E
via IFTTT

സെന്‍സെക്‌സില്‍ 401 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 401 പോയന്റ് ഉയർന്ന് 38,469ലും നിഫ്റ്റി 109 പോയന്റ് നേട്ടത്തിൽ 11,356ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 374 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ഇൻഡസിന്റ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, വാഹനം, ഐടി, ഫാർമ തുടങ്ങിയ സൂചികകൾ ഒരുശതമാനവും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനവും ഉയർന്നു. Sensex jumps 450 pts

from money rss https://bit.ly/2HEJ7dG
via IFTTT

ആര്‍ക്കും തുടങ്ങാം, സ്വന്തമായി ഒരു പോസ്റ്റോഫീസ്

പത്തനംതിട്ട: തപാൽ ഓഫീസ് അരികിലില്ലെന്ന് കരുതി വിഷമിക്കേണ്ട, പരാതിയുമായി നടക്കുകയും വേണ്ട. പോസ്റ്റ് ഓഫീസ് സ്വന്തമായി തുടങ്ങാൻ ഭാരതീയ തപാൽ വകുപ്പ് അനുമതി നൽകിത്തുടങ്ങി. പോസ്റ്റൽ ഏജന്റാകാനും അവസരമുണ്ട്. കൗണ്ടർവഴിയുള്ള ഇടപാടുകൾ മാത്രം സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നൽകാനാണ് പദ്ധതി. ആർക്കൊക്കെ അപേക്ഷിക്കാം ഏത് സ്ഥലത്താണോ ഓഫീസ് തുടങ്ങേണ്ടത് അവിടെ സ്ഥിരതാമസക്കാരായ വ്യക്തികൾക്കോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ അപേക്ഷിക്കാം. https://bit.ly/2G81APE വെബ് സൈറ്റിൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ തപാൽ ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. ഇടപാടുകൾ എന്തൊക്കെ സ്റ്റാമ്പ് അടക്കമുള്ളവ ഇത്തരം സ്വകാര്യ പോസ്റ്റ് ഓഫീസിൽ വിൽക്കാം. രജിസ്റ്റേർഡ്, സ്പീഡ് പോസ്റ്റ്, മണിയോർഡർ എന്നിവ സ്വീകരിക്കാം. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാം. പ്രീമിയം വാങ്ങാം. ബിൽ, ടാക്സ്, ഫൈനുകൾ തുടങ്ങിയവയും കൈപ്പറ്റാം. ഇ-ഗവേണൻസ് അടക്കമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തപാൽ വകുപ്പിന്റെ മറ്റ് പുതിയ പദ്ധതികൾ നടപ്പാക്കുകയുമാവാം. വരുമാനമിങ്ങനെ രജിസ്റ്റേർഡ് ഉരുപ്പടികൾക്ക് മൂന്നും സ്പീഡ് പോസ്റ്റിന് അഞ്ചും രൂപ വീതം കമ്മീഷൻ കിട്ടും. പോസ്റ്റൽ സ്റ്റാമ്പുകൾക്ക് വിലയുടെ അഞ്ച് ശതമാനം ലഭിക്കും. 200 രൂപ വരെയുള്ള മണിഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് അഞ്ചുരൂപയും നേടാം. സ്റ്റാമ്പുകൾ വിൽക്കാൻ മാത്രം അധികാരമുള്ള ഏജന്റിനും അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും. സ്വകാര്യവത്കരണ നീക്കം?പദ്ധതി പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും കേരളത്തിൽ കാര്യമായ പുരോഗതിയില്ല. തപാൽ വകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കമെന്ന് ജീവനക്കാരുടെ ചില സംഘടനകൾ ആരോപിക്കുന്നുണ്ട്. അരുണാചൽ പ്രദേശ് പോലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസി വേണ്ടിവരുമെന്നും 5063 ഓഫീസുകളുള്ള കേരളത്തിൽ ആവശ്യമില്ലെന്നും ഇവർ പറയുന്നു. Post Office Franchise Scheme

from money rss https://bit.ly/3kZlXNy
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിനവ്യാപാരത്തിൽ കനത്ത ചാഞ്ചാട്ടംനേരിട്ട സൂചികകൾ, എഫ്എംസിജി, ഐടി ഓഹരികളുടെ ബലത്തിൽ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 94.71 പോയന്റ് നേട്ടത്തിൽ 38,067.93ലും നിഫ്റ്റി 25.10 പോയന്റ് ഉയർന്ന് 11,247.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1370 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം ഇൻഡസ്ട്രീസ്, ടൈറ്റാൻ കമ്പനി, ടെക് മഹീന്ദ്ര, നെസ് ലെ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, ഐടി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, ഊർജം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex, Nifty end higher amid high volatility

from money rss https://bit.ly/3n1Lnfj
via IFTTT

2000ത്തിലേറെ ഓഫറുകളുമായി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 'ഫെസ്റ്റീവ് ട്രീറ്റ്‌സ്‌'

ഉത്സവകാലത്തോടനുബന്ധിച്ച് എച്ച്.ഡി.എഫ്.സി ബാങ്ക് ഓൺലൈൻ-ഓഫ് ലൈൻ വ്യാപരമേഖലകളിൽ 2000ത്തിലധികം ഓഫറുകൾ പ്രഖ്യാപിച്ചു. ആയിരത്തിലധികം വ്യാപാരികളെ ഉൾപ്പെടുത്തിക്കൊണ്ടാകും കാഷ് ബാക്ക് ഉൾപ്പടെയുള്ള ഓഫറുകൾ ലഭ്യമാക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറ്ക്ടർ ആദിത്യ പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാഹന വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ എന്നിവയ്ക്ക് പ്രൊസസിങ് ഫീസിനത്തിൽ 50ശതമാനം ഇളവുനൽകും. ഫെസ്റ്റീവ് ട്രീറ്റ് എന്ന നാമകരണം നൽകിയിട്ടുള്ള ഓഫറുകളുടെ ഭാഗമായി ഇരുചക്രവാഹനങ്ങൾക്ക് പ്രൊസസിങ് ചാർജ് ഒഴിവാക്കിയിട്ടുമുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓഫറുകൾ ലഭ്യമാകും. ഉത്സവ സീസൺ പ്രമാണിച്ച് വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കുപുറമെ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഉപഭോക്തൃ ഉത്പന്നങ്ങൾ എന്നിവ ബാങ്കിന്റെ ക്രഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ വിലക്കിഴിവ്, കാഷ്ബാക്ക്, അധിക റിവാഡ് പോയന്റുകൾ തുടങ്ങിയവ ലഭിക്കും. ഇതിനായി നിരവധി റീട്ടെയിൽ ബ്രാൻഡുകളുമായി ബാങ്ക് ധാരണയിലെത്തിയതായിട്ടുണ്ട്. 2000ലധികം ഓഫറുകൾ ലഭ്യമാക്കുന്നതിന് പ്രാദേശിക തലത്തിൽ വലവ്യഞ്ജനക്കടകളുമായും ധാരണയിലെത്തിയിട്ടുണ്ട്. പുതിയ ഉപഭോക്തൃ ഉത്പന്ന മേഖല ഉയർന്നുവരുന്ന സാഹചര്യം വിലയിരുത്തിയാണ് ബാങ്ക് ഇതിന് തയ്യാറെടുത്തിട്ടുള്ളതെന്ന് ഡിജിറ്റൽ ബാങ്കിങ്, കൺസ്യൂമർ ഫിനാൻസ് വിഭാഗം തലവൻ പരാഗ് റാവു പറഞ്ഞു. ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് 7,000 രൂപവരെയാണ് കാഷ് ബാക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 22.5ശതമാനംവരെ കാഷ് ബാക്ക് നൽകാൻ വ്യാപാരികൾക്ക് കഴിയും. അധികചെലവില്ലാതെതന്നെ പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽജി, സോണി, ഗോദ്റേജ്, പാനസോണിക് എന്നിവയുടെ ഉത്പന്നങ്ങൾ പ്രതിമാസ തിരിച്ചടവിൽ വാങ്ങാനുള്ള അവസരവും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനുമുമ്പുള്ള കാലത്തേക്കാൾ വ്യാപാര സാധ്യത വരുംകാലത്ത് വിപണിയിലുണ്ടാകുമെന്നാണ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായ ആദിത്യ പുരിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ചില വ്യവസായങ്ങളുടെ തിരിച്ചുവരവിന് കൂടുതൽ സമയമെടുത്തേക്കാം. അതേസമയം, അതിവേഗ വളർച്ചയുള്ള ഉപഭോക്തൃ ഉത്പന്നം(എഫ്എംസിജി), സ്റ്റീൽ, ഓട്ടോ തുടങ്ങിയ മേഖലകളിൽ വളർച്ച പ്രകടമായിതുടങ്ങിയതായും അദ്ദേഹം വിലയിരുത്തി. HDFC Banks Festive Treats with over 2000 offers

from money rss https://bit.ly/3ifrRZ6
via IFTTT

Mohanlal's Drishyam 2: Here Is Everything You Need To Know About The Cast & Crew!

Mohanlal's Drishyam 2: Here Is Everything You Need To Know About The Cast & Crew!
Drishyam 2, the upcoming Mohanlal-Jeethu Joseph project has finally started rolling in Kochi. The movie, which marks Mohanlal's third collaboration with director Jeethu Joseph, is said to be an emotional thriller unlike its first installment Drishyam, which was a suspense thriller.

* This article was originally published here

Tuesday 29 September 2020

രണ്ടാംദിവസവും സ്വര്‍ണവിലകൂടി: പവന് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി രണ്ടാമത്തെ ദിവസവും വർധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന വില ചൊവാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിൽ വില കൂടിയത്. ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2G3FttH
via IFTTT

ജനറല്‍ അറ്റ്‌ലാന്റിക് റിലയന്‍സ് റീട്ടെയിലില്‍ 3,675 കോടി നിക്ഷേപിക്കും

ആഴ്ചകൾക്കുള്ളിൽ റിയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൽ മൂന്നാമത്തെ വിദേശ നിക്ഷേപമെത്തി. ജനറൽ അറ്റ്ലാന്റിക് പാർട്ണേഴ്സാണ് 3,675 കോടി രൂപ നിക്ഷേപംനടത്തുക. റിലയൻസ് റീട്ടെയിലിൽ ഈദിവസങ്ങളിൽ 13,050 കോടി രൂപയാണ് വിദേശ നിക്ഷേപമായെത്തിയത്. ഇതോടെ കമ്പനിയുടെ മൂല്യം 4.28 ലക്ഷം കോടിയായി ഉയർന്നു. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സിൽവർ ലേക്ക്, യുഎസിലെ കെകെആർ ആൻഡ് കമ്പനി എന്നിവയാണ് ഇതിനുമുമ്പ് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തിയത്. ഇരുകമ്പനികൾക്കും യഥാക്രമം 1.75ശതമാനവും 1.28ശതമാനവും ഉടമസ്ഥതാവകാശം റീട്ടെയിലിൽ ലഭിക്കും. പുതിയതായെത്തിയ ജനറൽ അറ്റ്ലാന്റിക്കിന് ലഭിക്കുക 0.84ശതമാനമാകും. നേരത്തെ ജനറൽ അറ്റ്ലാന്റിക് ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപംനടത്തിയിരുന്നു. 6,598.38 കോടി രൂപയാണ് അന്ന് കമ്പനി മുടക്കിയത്. അബുദാബിയിലെ സ്റ്റേറ്റ്ഫണ്ടായ മുബാദല ഇൻവെസ്റ്റ്മെന്റ്സും റിലയൻസ് റീട്ടെയിലിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. General Atlantic to invest Rs 3,675 crore in RIL unit

from money rss https://bit.ly/30hLpG0
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 27 പോയന്റ് നഷ്ടത്തിൽ 37,946ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11,212ലുമെത്തി. ബിഎസ്ഇയിലെ 490 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 353 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഒഎൻജിസി, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ഐടിസി, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരകൾ നേട്ടത്തിലാണ്. ടൈറ്റാൻ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. Indices flat amid mixed global cues

from money rss https://bit.ly/2EJMDSY
via IFTTT

മാനദണ്ഡം പാലിക്കാൻ സർക്കാരിൽനിന്ന് 800 കോടി ചോദിച്ച് കേരളബാങ്ക്

തിരുവനന്തപുരം: റിസർവ് ബാങ്ക് നിർദേശം പാലിക്കാൻ സർക്കാർ 800 കോടിരൂപ നൽകണമെന്ന് കേരളബാങ്ക്. ആർ.ബി.ഐ. നിർദേശിച്ച മൂലധനപര്യാപ്തത കൈവരിക്കാനാണിത്. സർക്കാർ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഈ ബാധ്യതയും ഏറ്റെടുക്കേണ്ടിവരുന്നത്. ഇത്രയും തുക നബാർഡിൽനിന്ന് വായ്പയെടുത്ത് നൽകണമെന്നാണ് കേരളബാങ്ക് ഭരണസമിതി ആവശ്യപ്പെട്ടത്. മൂലധന പര്യാപ്തത ഉറപ്പുവരുത്താൻ സർക്കാർ ഗ്രാന്റായോ ഓഹരിയായോ പണം നൽകണമെന്ന വ്യവസ്ഥയോടെയാണ് കേരളബാങ്കിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. 2019-'20 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള മൂലധനശേഷി കൂട്ടാനാണ് 800 കോടി നൽകേണ്ടത്. മൂലധനപര്യാപ്തത (സി.ആർ.എ.ആർ.) ഒമ്പത് ശതമാനവും നിഷ്ക്രിയ ആസ്തി (എൻ.പി.എ.) അഞ്ചുശതമാനത്തിൽ കുറവുമായിരിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. കേരളബാങ്കിന്റെ മൂലധന പര്യാപ്തത 7.30 ശതമാനവും അറ്റനിഷ്ക്രിയ ആസ്തി 11.79 ശതമാനവുമാണ്. ബാങ്ക് 776 കോടിരൂപ അറ്റനഷ്ടത്തിലുമാണ്. മൂലധന പര്യാപ്തത ബാങ്ക് നൽകുന്ന വായ്പയുടെ ഒമ്പത് ശതമാനമെങ്കിലും പെട്ടെന്ന് തിരിച്ചുനൽകേണ്ടതല്ലാത്ത പണമായി ബാങ്കിനുണ്ടാകണമെന്നതാണ് മൂലധനപര്യാപ്തത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലാഭം, ഓഹരിമൂലധനം, കരുതൽ ധനം എന്നിവയെല്ലാമാണ് മൂലധനപര്യാപ്തതയ്ക്ക് പ്രധാനമായും കണക്കാക്കുന്നത്. സഹകരണ ബാങ്കുകളിൽ ഓഹരിനിക്ഷേപം കൂട്ടുന്നതിന് നബാർഡ് നൽകുന്ന ദീർഘകാല വായ്പയെടുത്തു കേരളബാങ്കിന്റെ സർക്കാർ ഓഹരിയിലേക്ക് നൽകണമെന്നാണ് ആവശ്യം. ഭരണസമിതിയും സർക്കാരും ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. 8.5 ശതമാനം പലിശയാണ് ഈ വായ്പയ്ക്ക് നബാർഡ് ഈടാക്കുന്നത്. പത്തുശതമാനത്തിൽ കൂടുതൽ നിഷ്ക്രിയ ആസ്തിയുള്ള ബാങ്കുകളിലേക്ക് ഓഹരി നിക്ഷേപത്തിന് നബാർഡ് വായ്പ അനുവദിക്കില്ലെന്നാണ് വ്യവസ്ഥ. കേരളബാങ്കിന് അറ്റ നിഷ്ക്രിയ ആസ്തി 12 ശതമാനത്തോളം വരുന്നുണ്ട്. അതിനാൽ, നബാർഡ് നിർദേശിക്കുന്ന വ്യവസ്ഥകളനുസരിച്ച് വായ്പ ലഭിക്കാൻ പ്രയാസമാകും. എന്നാൽ, ഇങ്ങനയൊരു വ്യവസ്ഥയുണ്ടെന്ന കാര്യം കേരളബാങ്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടില്ല. കേരള ബാങ്കിന് ഇനിയും കടമ്പകൾ മൂലധനപര്യാപ്തത നേടാനായില്ലെങ്കിൽ കേരളബാങ്കിനെ അത് കൂടുതൽ പ്രതിസന്ധിയിലാക്കും. ഒട്ടേറെ ലൈസൻസുകൾ ഇനിയും റിസർവ് ബാങ്കിൽനിന്ന് ലഭിക്കാനുണ്ട്. രൂപവ്തകരിച്ച് പത്തുമാസം കഴിഞ്ഞെങ്കിലും 13 ബാങ്കുകളും ഒരു സംസ്ഥാന സഹകരണ ബാങ്കും എന്ന നിലയിലാണ് ഇപ്പോഴും പ്രവർത്തനം. കോർബാങ്കിങ് വേഗം പൂർത്തിയാക്കണമെന്ന് 2018 ഒക്ടോബറിൽ റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. അത് തുടങ്ങാനായില്ലെന്ന് മാത്രമല്ല, ടെൻഡർ റദ്ദാക്കാനുള്ള അപേക്ഷയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ജില്ലാബാങ്ക് ശാഖകൾക്ക് റിസർവ് ബാങ്ക് പ്രത്യേകം ലൈസൻസ് നൽകേണ്ടതുണ്ട്. പ്രവാസിനിക്ഷേപം സ്വീകരിക്കാൻ ജില്ലാബാങ്കുകൾക്കുണ്ടായിരുന്ന ലൈസൻസ് നഷ്ടമായതാണ്. ഇത് കേരളബാങ്കിന് തിരിച്ചെടുക്കാനായിട്ടില്ല. ഇതിനെല്ലാം അനുവദിക്കുന്നതിന് ബാങ്കിന്റെ മൂലധന പര്യാപ്തത റിസർവ് ബാങ്കിന്റെ പ്രധാന പരിഗണനാവിഷയമാണ്.

from money rss https://bit.ly/33chilj
via IFTTT

Mammootty's ‘369' Car Collection Will Leave You Astonished; Read To Know Why!

Mammootty's ‘369' Car Collection Will Leave You Astonished; Read To Know Why!
Mammootty is known for his affinity towards automobiles and gadgets. The actor recently took to his social media handle to share the latest addition to his collection of swanky gadgets, a Canon EOS R5 camera with advanced AF programmed using deep

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ കനത്ത ചാഞ്ചാട്ടത്തിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 8.41 പോയന്റ് താഴ്ന്ന് 37,973.22ലും നിഫറ്റി 5.10 പോയന്റ് നഷ്ടത്തിൽ 11,222.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1170 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1406 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 168 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, അൾട്രടെക് സിമെന്റ്, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഒഎൻജിസി, ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, വാഹന ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. അതേസമയം, ബാങ്ക്, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഊർജം എന്നീവിഭാഗം ഓഹരികൾ സമ്മർദംനേരിട്ടു. Sensex, Nifty end flat amid high volatility

from money rss https://bit.ly/2Goglxd
via IFTTT

ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി മൂലധനം 1000 കോടി രൂപയായി ഉയര്‍ത്തും;ക്‌ളിക്‌സ് ലയനം വൈകില്ല

കൊച്ചി- രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ലക്ഷ്മി വിലാസ് ബാങ്ക് അതിന്റെ ഓഹരി മൂലധനം 650 കോടിയിൽ നിന്ന് 1000 കോടി രൂപയായി ഉയർത്തും. കഴിഞ്ഞ ദിവസം ചേർന്ന വാർഷിക പൊതുയോഗം ഇതു സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നൽകി. റിസർവ് ബാങ്കിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും വർധന നടപ്പാക്കുക. ക്ളിക്സ് കാപിറ്റൽ ഗ്രൂപ്പുമായി ലക്ഷ്മി വിലാസ് ബാങ്കിന്റെ ലയനം സംബന്ധിച്ച അന്തിമവട്ട വിലയിരുത്തൽ നടക്കുന്നതായും ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു. ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി മാനേജ്മെന്റിനെ ചുമതലപ്പെടുത്തുന്ന പ്രമേയവും ഓഹരി ഉടമകൾ അംഗീകരിച്ചിട്ടുണ്ട്. പബ്ളിക് ഓഫർ, റൈറ്റ്സ് ഇഷ്യു, ക്യു ഐ പി തുടങ്ങിയ മാർഗങ്ങൡലൂടെ പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ലയനം സംബന്ധിച്ച് അന്തിമ സംവിധാനം ആകുന്നതുവരെ ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽ നോട്ടം വഹിക്കുന്നതിനായി മൂന്നു സ്വതന്ത്ര ഡയറക്ടർമാരുടെ ഒരു കമ്മിറ്റിക്ക് റിസർവ് ബാങ്ക് രൂപം നൽകി. മീത്താ മഖൻ ചെയർ പേഴ്സണായ കമ്മിറ്റിയിൽ ശക്തി സിൻഹ, സതീഷ് കുമാർ കൽറ എന്നിവർ അംഗങ്ങളാണ്. എംഡിയുടേയും സിഇഒയുടേയും വിവേചനാധികാരം ഉപയോഗിക്കാൻ കമ്മിറ്റിക്ക്അധികാരമുണ്ട്. ക്ളിക്സ് കാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഫൈനാൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ക്ളിക്സ് ഹൗസിംഗ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത രൂപമായ ക്ളിക്സ് ഗ്രൂപ്പുമായാണ് ബാങ്ക് ലയന നീക്കം നടത്തുന്നത്. ലയനത്തിനു മുന്നോടിയായുള്ള ജാഗ്രതാ കാലഘട്ടം അവസാനിച്ചതോടെ ലയനം സംബന്ധിച്ച അന്തിമ നടപടികൾക്കു തുടക്കമായതായും പത്രക്കുറിപ്പിൽ അറിയിച്ചു.

from money rss https://bit.ly/2Sm9NCl
via IFTTT

ലോക്ക് ഡൗണൊന്നും അംബാനിക്ക് പ്രശ്‌നമല്ല: ഓരോ മണിക്കൂറിലും സമ്പാദിച്ചത് 90 കോടി രൂപ

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനി ലോക്ക്ഡൗൺ തുടങ്ങിയതുമുതലുള്ള ദിവസങ്ങളിൽ ഓരോമണിക്കൂറിലും ശരാശരി സമ്പാദിച്ചത് 90 കോടി രൂപ. തുടർച്ചയായി ഒമ്പതാമത്തെ വർഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവർഷത്തെ ആസ്തിയിലുണ്ടായ വർധന 2,77,000 കോടി രൂപയാണ്. ഇതോടെ മൊത്തം സമ്പത്ത് 6,58,000 കോടിയായി ഉയർന്നു. വെൽത്ത് ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലാണ് ഇക്കാര്യമുളളത്. ലോക്ക്ഡൗൺ കാലയളവിൽ മറ്റുകമ്പനകൾ അതിജീവനത്തിനുള്ള വഴികൾതേടുമ്പോൾ റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേരത്തെ പൂർത്തീകരിക്കാൻ അംബാനിക്കുകഴിഞ്ഞു. 20 ബില്യൺ ഡോളറാണ് ഈ കാലയളവിൽ അദ്ദേഹം സമാഹരിച്ചത്. ഭാവിയിൽ വളർച്ചാസാധ്യതകളുള്ള ടെക്, റീട്ടെയിൽ എന്നീമേഖലകളിലേയ്ക്ക് ഇതിനകം മുകേഷ് അംബാനി ചുവടുമാറ്റിക്കഴിഞ്ഞു. ചൈനയിലെ ആലിബാബയെപ്പോലെ ഇ-കൊമേഴ്സ് മേഖല പിടിച്ചടക്കുകയാണ് അദ്ദേഹത്തിന്റെ അടുത്തലക്ഷ്യം. 1000 കോടിക്കുമുകളിൽ ആസ്തിയുള്ളവർ 828 പേരാണ് ഹൂറൂൺ പട്ടികയിലുള്ളത്. അഞ്ചുവർഷത്തിനു മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടിയാണ് വർധന. Mukesh Ambani earned Rs 90 crore per hour since the lockdown began

from money rss https://bit.ly/2S9QdsM
via IFTTT

മിറൈ അസറ്റ് അള്‍ട്രാ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ട് അവതരിപ്പിച്ചു

മുംബൈ: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ മിറൈ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യ മിറൈ അസറ്റ് അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ട് അവതരിപ്പിച്ചു. മൂന്നു മുതൽ ആറുമാസംവരെയുള്ള ചുരുങ്ങിയ കാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഡെറ്റ് പദ്ധതി എന്നനിലയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ ഒക്ടോബർ ആറിന് അവസാനിക്കും. ഉയർന്ന റേറ്റിങ് ഉള്ള (എഎഎ/ എ പ്ലസ് റേറ്റിങ്) പദ്ധതികളിലാവും ഇതിന്റെ മുഖ്യ നിക്ഷേപം. ഹ്രസ്വ കാലത്തേക്കുള്ള പരമ്പരാഗത നിക്ഷേപങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വരുമാനത്തിനുള്ള സാധ്യത മികച്ച ലിക്വിഡിറ്റി മുന്നു മുതൽ ആറു മാസം വരെ ദൈർഘ്യമുള്ള കടപത്ര, മണി മാർക്കറ്റ് നിക്ഷേപങ്ങളിലൂടെ മികച്ച വരുമാനം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന റേറ്റിങുള്ളവയ്ക്ക് (എഎഎ, എ1 പ്ലസ്) മണിമാർക്കറ്റ് ഉപകരണങ്ങളിലാകും ഫണ്ട് നിക്ഷേപം നടത്തുക. നിഫ്റ്റി അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഇൻഡക്സ് ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. തുടർന്ന് ഒരു രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. പദ്ധതി 2020 ഒക്ടോബർ എട്ടു മുതൽ തിരിച്ചു വാങ്ങലിനും പുനർ വിൽപനയ്ക്കും ലഭ്യമാകും. Mirae asset ultra short term fund NFO

from money rss https://bit.ly/343l7IO
via IFTTT

ടാറ്റയുമായി വാള്‍മാര്‍ട്ട് കൈകോര്‍ക്കുന്നു: 2,500 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ആമസോൺ, ഫ്ളിപ്കാർട്ട്, ജിയോമാർട്ട് എന്നിവയ്ക്ക് വെല്ലുവിളിയുയർത്തി വാൾമാർട്ടുകൂടി രാജ്യത്തെ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലേയ്ക്ക്. ടാറ്റയുമായി സഹകരിച്ചായിരിക്കും ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഇന്ത്യയിലെ വ്യാപാരം. ഇതിനായി 1.85 ലക്ഷംകോടി രൂപ(25 ബില്യൺ ഡോളർ)ടാറ്റയിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റയും വാൾമാർട്ടും സംയുക്തസംരംഭമായിട്ടായിരിക്കും ഇതിനായി മൊബൈൽ ആപ്പ് തയ്യാറാക്കുക. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചർച്ചതുടരുകയാണ്. ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, ഫാഷൻ, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഉത്പന്നങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളും നിലവിലെ ഓൺലൈൻ പ്ലാറ്റ്ഫോമും ഏകീകരിച്ചുകൊണ്ടുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. 2020 ഡിസംബറിലോ അടുത്തവർഷം ആദ്യമോ ആപ്പ് പുറത്തിറക്കിയേക്കും. റിലയൻസിന്റെ ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്ഫോംസിൽ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ വിദേശ നിക്ഷേപകർ മൊത്തം 2000 കോടി ഡോളറാണ് നിക്ഷേപിച്ചത്. അതിലുമേറെയാകും വാൾമാർട്ടിന്റെ നിക്ഷേപമെന്നാണ് റിപ്പോർട്ടുകൾ. Walmart looks to join hands with Tata group in retail push

from money rss https://bit.ly/3cDORje
via IFTTT

Monday 28 September 2020

പാഠം 92: ദിവസം രണ്ടു രൂപ നീക്കിവെച്ചാല്‍ 36,000 രൂപ പെന്‍ഷന്‍ നേടാം

ഭാവിയ്ക്കുവേണ്ടി കരുതിവെയ്ക്കുന്നകാര്യത്തിൽ ഏറെ പിന്നിലാണ് മലയാളികൾ. നിരവധി പെൻഷൻ പദ്ധതികൾ രാജ്യത്തുണ്ടെങ്കിലും മിക്കവാറുംപേർ അവയിൽ ചേർന്നിട്ടില്ല. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഭൂരിഭാഗംപേർക്കും അപ്രാപ്യമായതിനാൽ വിരമിച്ചശേഷമുള്ള ജീവിത്തിന് ചെറിയതുകയെങ്കിലും നീക്കിവെയ്ക്കുന്നത് ഉചിതമാകും. അസംഘടിതമേഖലയിലുള്ളവരായ താഴ്ന്നവരുമാനക്കാർക്കും ചെറിയതുക നിക്ഷേപിച്ച് ഭാവിയിൽ നിശ്ചിത തുക വരുമാനം നേടാനുള്ള അവസരമുണ്ട്. ദിവസം രണ്ടു രൂപയെങ്കിലും നീക്കിവെയ്ക്കാൻ കഴിയാത്തവർ രാജ്യത്തുണ്ടെന്നുതോന്നുന്നില്ല. രണ്ടുരൂപയോ അതിൽകൂടുതലോ നീക്കിവെച്ചാൽ 36,000 രൂപ മിനിമം വാർഷിക പെൻഷൻ ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. പി.എം ശ്രം യോഗി മൻധൻ യോജന(പി.എം.എസ്.വൈ.എം.വൈ)യാണ് പദ്ധതി. 18 നും 40നും ഇടയിൽ പ്രായമുള്ള 15,000 രൂപയിൽതാഴെ പ്രതിമാസവരുമാനമുള്ള എല്ലാ ഇന്ത്യക്കാർക്കും പദ്ധതിയിൽ ചേരാൻ കഴിയും. നടപടിക്രമങ്ങൾ ലളിതവുമാണ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 45 ലക്ഷംപേരാണ് ഇതുവരെ പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ദിവസം 2 രൂപ നീക്കിവെച്ചാൽ 18 വയസ്സുള്ളയാൾ ദിവസം 2 രൂപവീതം നീക്കിവെച്ച് മാസം 55 രൂപ നിക്ഷേപിച്ചാൽ 60 വയസ്സാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. 29 വയസ്സിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ പ്രതിമാസം 100 രൂപ നിക്ഷേപിച്ചാലാണ് 60വയസ്സാകുമ്പോൾ ഈതുക ലഭിക്കുക. 40വയസ്സിലാണ് ചേരുന്നതെങ്കിൽ പ്രതിമാസം 200 രൂപ നിക്ഷേപിക്കേണ്ടിവരും. തുല്യവിഹിതം കേന്ദ്രസർക്കാരും അടയ്ക്കും. ആർക്കൊക്കെ ചേരാം ചുമട്ടുതൊഴിലാളികൾ, കാർഷികമേഖലയിൽ ജോലിചെയ്യുന്നവർ, നിർമാണതൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, മോട്ടോർവാഹന തൊഴിലാളികൾ, ഡി.ടി.പി ഓപ്പറേറ്റർമാർ, ചെറുകിട കച്ചവടക്കാർ, ആശ-അങ്കണവാടി പ്രവർത്തകർ തുടങ്ങി നൂറിലേറെ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം. എങ്ങനെ ചേരും? അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവവഴി പദ്ധതിയിൽ ചേരാം. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് (ഐഎഫ്എസ് കോഡും) എന്നിവ ആവശ്യമാണ്. ഇതിനായി ബാങ്ക് പാസ്ബുക്കിന്റ കോപ്പിയോ, അക്കൗണ്ട് സ്റ്റേറ്റുമെന്റിന്റെ പകർപ്പോ നൽകണം. ഒ.ടി.പി വെരിഫിക്കേഷനായി മൊബൈൽ നമ്പർ വേണം. പദ്ധതിയിലേയ്ക്കുള്ള ആദ്യവിഹിതം പണമായി നൽകാം. അംഗമാകുന്നവർ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശത അനുഭവപ്പെടുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടർന്നും ഗഡു അടയ്ക്കാം. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ അംഗം മരിച്ചാൽ കുടുംബ പെൻഷനായി പെൻഷൻ തുകയുടെ 50ശതമാനം പങ്കാളിക്ക് ലഭിക്കും. കുട്ടികൾ ഉൾപ്പടെ മറ്റാർക്കും പെൻഷന് അർഹതയില്ല. കാലാവധിയെത്തുംമുമ്പ് ഉപാധികളോടെ പദ്ധതിയിൽനിന്ന് പിന്മാറാനും അവസരമുണ്ട്. അങ്ങനെ പിന്മാറിയാൽ അതുവരെ അടച്ചതുക പലിശയടക്കം തിരിച്ചുനൽകും.എൻ.പി.എസ്, ഇ.പി.എഫ്. ഇ.എസ്.ഐ എന്നീ പദ്ധതികളിൽ നിലവിൽ അംഗങ്ങളായവർക്ക് ചേരാനാവില്ലെന്നകാര്യ ശ്രദ്ധിക്കുക. feedbacks to: antonycdavis@gmail.com കുറിപ്പ്: താഴ്ന്ന വരുമാനക്കാർക്കായി സർക്കാർ അവതരിപ്പിച്ച പദ്ധതിയാണിത്. ഭാവിയിലെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോൾ പെൻഷൻ അപര്യാപ്തമാണ്. അതേസമയം, നിക്ഷേപിക്കുന്ന തുകയുമായി താരതമ്യംചെയ്യുമ്പോൾ ആകർഷകവുമാണ്. കൂടുതൽ പെൻഷൻ ലഭിക്കണമെന്നുള്ളവർക്ക് മറ്റുപദ്ധതികൾ പ്രയോജനപ്പെടുത്താം.

from money rss https://bit.ly/345zfkJ
via IFTTT

സ്വര്‍ണവില പവന് 400 രൂപകൂടി 37,200 രൂപയായി

മൂന്നുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. ചൊവാഴ്ച പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്ത് സ്വർണവില മൂന്നുദിവസമായി 36,800 നിലവാരത്തിലായിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ 0.15ശതമാനം വർധനവാണുണ്ടായത്. ഔൺസിന് 1,883.69 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3mZCO4H
via IFTTT

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം

വിസിറ്റിങ് കാർഡ് രൂപത്തിൽ പി.വി.സി ആധാർ കാർഡ് സ്വന്തമാക്കാം. യുണിക് അഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യാണ് സുരക്ഷാ സവിശേഷതകളുള്ള കാർഡ് നൽകുന്നത്. ഡിജിറ്റൽ സൈൻചെയ്ത ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങിയവ കാർഡിലുണ്ടാകും. ആധാർ ഉടമകൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി കാർഡിന് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പടെ 50 രൂപയാണ് ഫീസ്. സ്പീഡ് പോസ്റ്റിൽ കാർഡ് ഉടമയുടെ കൈവശമെത്തും. ചെയ്യേണ്ടത് ഇതിനായി ഔദ്യോഗിക വെബ്സൈറ്റിൽ കയറുക. https://bit.ly/3cHNG2c ആധാർ നമ്പർ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സൈറ്റിൽ നിർദിഷ്ട സ്ഥലത്ത് ചേർക്കുക. കാർഡുടമയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പുതിയ പേജ് തുറന്നുവരും. കാർഡിലെ വിവരങ്ങൾ ഉറപ്പുവരുത്താം. അതുകഴിഞ്ഞാൽ 50 രൂപ പണമടയ്ക്കണം. യു.പി.ഐ, ക്രഡിറ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ച് അതിനുള്ള സൗകര്യമുണ്ട്. പണമടച്ചുകഴിഞ്ഞാൽ ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ ഒരു നമ്പർ ലഭിക്കും. പിന്നീട് തപാലിൽ കാർഡ് ലഭിക്കും. UIDAI Now Offers PVC Aadhar Card with Enhanced Security Features

from money rss https://bit.ly/3naNDB8
via IFTTT

സെന്‍സെക്‌സില്‍ 183 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരിസൂചികകൾ നേട്ടത്തിൽ. സെൻസെക്സ് 183 പോയന്റ് ഉയർന്ന് 38,164ലിലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 11,286ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 865 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 49 ഓഹരികൾക്ക് മാറ്റമില്ല. ആഗോള സൂചികകളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമണ്. Sensex gains 183 points

from money rss https://bit.ly/2Gbt3Qn
via IFTTT

ഈയാഴ്ച മൂന്ന് ഐ.പി.ഒ.കൾ

മുംബൈ: മൂന്നു കമ്പനികൾ ചൊവ്വാഴ്ച ഐ.പി.ഒ.യുമായി ഓഹരി വിപണിയിൽ എത്തും. ഈ മാസം ആദ്യം പ്രാഥമിക വിപണിയിൽ പ്രവേശിച്ച കമ്പനികൾക്ക് ലഭിച്ച മികച്ച പ്രതികരണമാണ് കൂടുതൽ കമ്പനികളെ ഐ.പി.ഒ. വേഗത്തിലാക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. യു.ടി.ഐ. അസറ്റ് മാനേജ്മെന്റ് കമ്പനിയുടേതാണ് വലിയ ഐ.പി.ഒ. 2,160 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. 552-554 രൂപ നിരക്കിൽ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ള ഇഷ്യുവിൽ കുറഞ്ഞത് 27 ഓഹരികൾക്ക് അപേക്ഷിക്കണം. പൊതുമേഖലാ കപ്പൽശാലയായ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ആണ് ഐ.പി.ഒ.യ്ക്ക് എത്തുന്ന രണ്ടാമത്തെ കമ്പനി. 444 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി.ഒ.യിൽ ഓഹരിയൊന്നിന് 135-145 രൂപയാണ് പ്രൈസ് ബാൻഡ്. 103 ഓഹരികളുടെ ലോട്ടുകളായാണ് അപേക്ഷിക്കേണ്ടത്. ജീവനക്കാർക്കായി 3.46 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ-പ്രകൃതിവാതക പൈപ്പ്ലൈൻ സേവന കമ്പനിയായ ലിഖിത ഇൻഫ്രാസ്ട്രക്ചറാണ് മൂന്നാമത്തെ കമ്പനി. 61.20 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന കമ്പനി ഓഹരിയൊന്നിന് 117-120 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 125 ഓഹരികളുടെ ഗുണിതങ്ങളായാണ് അപേക്ഷിക്കാനാകുക. മൂന്ന് ഐ.പി.ഒ.കളും ഒക്ടോബർ ഒന്നിന് ക്ലോസ് ചെയ്യും.

from money rss https://bit.ly/2G1Sunw
via IFTTT

സ്വർണക്കട്ടികൾക്ക് ടി.സി.എസ്. ഒക്‌ടോബർ ഒന്നുമുതൽ

കൊച്ചി: 24 കാരറ്റ് സ്വർണക്കട്ടികൾക്ക് ഏർപ്പെടുത്തിയ ഉറവിടത്തിൽ നിന്നുള്ള നികുതി (ടി.സി.എസ്.) ഒക്ടോബർ ഒന്നിന് നിലവിൽ വരും. ഇത് പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് സ്വർണ വ്യാപാര മേഖല. ബുള്ളിയൻ വ്യാപാരികളെ മാത്രമല്ല, ജൂവലറികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സ്വർണക്കട്ടിക്ക് 0.1 ശതമാനം ഉറവിടത്തിൽ നിന്നുള്ള നികുതി നൽകണമെന്നാണ് വ്യവസ്ഥ. ടി.സി.എസ്. പ്രാബല്യത്തിൽ വരുന്നതോടെ സ്വർണക്കട്ടി ബാങ്കിൽനിന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ലാഭത്തേക്കാൾ കൂടുതൽ വ്യാപാരികൾ നികുതി അടയ്ക്കേണ്ടതായി വരും. അതായത്, 53 ലക്ഷം രൂപയ്ക്ക് ഒരു കിലോഗ്രാം തങ്കം വാങ്ങുകയാണെങ്കിൽ കിട്ടുന്ന പരമാവധി ലാഭം 2,650 രൂപയാണ് (0.05 ശതമാനം). ഇതിന് 30 ശതമാനം (795 രൂപ) നികുതി കൂടി അടയ്ക്കണം. അതേസമയം, 53 ലക്ഷത്തിന് 0.1 ശതമാനം ഉറവിട നികുതിയായി അടയ്ക്കേണ്ടി വരുന്നത് 5,300 രൂപയാണ്. ഈ രീതിയിൽ മിക്ക ബുള്ളിയൻ വ്യാപാരികളും യഥാർത്ഥ നികുതി നൽകേണ്ടതിനെക്കാൾ കൂടുതൽ നികുതി ടി.സി.എസ്. ആയി നൽകേണ്ടി വരും. ഇത് പ്രവർത്തന മൂലധനം തടസ്സപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ടി.സി.എസ്. പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യ ജെംസ് ആൻഡ് ജൂവലറി കൗൺസിൽ (ജി.ജെ.സി.) ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിട്ടുണ്ട്. 1,000 കോടി രൂപയുടെ വില്പന നടത്തുന്ന ഒരു ബുള്ളിയൻ വ്യാപാരിയുടെ പ്രവർത്തന മൂലധനത്തിൽ പ്രതിവർഷം ശരാശരി 67.50 ലക്ഷം രൂപയുടെ വിടവ് ടി.സി.എസ്. വരുന്നതോടെ ഉണ്ടാകുമെന്നാണ് ഇന്ത്യൻ ബുള്ളിയൻ ജൂവലേഴ്സ് അസോസിയേഷൻ പറയുന്നത്. ടി.സി.എസ്. ക്രെഡിറ്റ് ലഭ്യമാണെങ്കിലും, നികുതി ബാധ്യത കുറവാണെങ്കിൽ റീഫണ്ടിനായി അപേക്ഷിക്കേണ്ടി വരുന്നതിനാൽ ഇത് ഉദ്ദേശ്യത്തെ നിറവേറ്റില്ല.ആദായനികുതി അധികാരികൾ വിലയിരുത്തൽ നടത്തിയ ശേഷമായിരിക്കും റീഫണ്ട് ക്ലെയിമുകൾ റിലീസ് ചെയ്യുക. ഇതിന് മൂന്നു വർഷം വരെ സമയമെടുക്കും.

from money rss https://bit.ly/3cFZmTe
via IFTTT

Drishyam 2 Goes On Floors In Kochi; Mohanlal Shares Glimpses From Puja Ceremony

Drishyam 2 Goes On Floors In Kochi; Mohanlal Shares Glimpses From Puja Ceremony
Mohanlal-starrer upcoming film Drishyam 2 recently went on floors in Kochi, Kerala. The actor shared some glimpses from the puja ceremony which took place on the sets of the film on his Instagram handle. He captioned the post, "Glad

* This article was originally published here

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സ് 593 പോയന്റ് ഉയര്‍ന്നു

തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.97 പോയന്റ് നേട്ടത്തിൽ 37,981.63ലും നിഫ്റ്റി 177.20 പോയന്റ് ഉയർന്ന് 11,227.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. പൊതുമേഖല ബാങ്കുകൾക്ക് മൂലധനമായി 20,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതുംവൈകാതെ മൂന്നാംഘട്ട ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടും വിപണികളെ തുണച്ചു. ബിഎസ്ഇയിലെ 1888 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 763 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ലോഹം, വാഹനം സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലുമായിരുന്നു. Nifty ends above 11,200, Sensex jumps 593 pts

from money rss https://bit.ly/3kQX5aI
via IFTTT

കെ.എസ്.എഫ്.ഇ. സുവര്‍ണ്ണജൂബിലി ചിട്ടികള്‍ 2020

2019 നവംബറിൽ തുടങ്ങി വെച്ച കെ.എസ്.എഫ്.ഇ.യുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2020 നവംബർ മാസം വരെ നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ് 19 ആഘോഷ പരിപാടികൾക്ക് വിഘാതം സൃഷ്ടിച്ചുവെങ്കിലും, കോവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം നില കൊള്ളാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പദ്ധതികൾക്ക് രൂപം നൽകാനും കെ.എസ്.എഫ്.ഇ. മുന്നോട്ട് വന്നു. അത്തരമൊരു പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ആരംഭിച്ച സുവർണ്ണ ജൂബിലി ചിട്ടികൾ 2020. 2020 ഡിസംബർ 31 ന് അവസാനിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് സവിശേഷ ചിട്ടി പദ്ധതികളിലെന്ന പോലെ തന്നെ ആകർഷകമായ സമ്മാന ഘടനയാണ് ഇതിന്റെ പ്രത്യേകത. ബംബർ സമ്മാനമായി സംസ്ഥാനതലത്തിൽ നറുക്കെടുപ്പ് നടത്തി ഒരാൾക്ക് 50 പവൻ സ്വർണ്ണവും മേഖലാ തലത്തിൽ നറുക്കെടുപ്പ് നടത്തി 26 എണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റും അത്രയും തന്നെ എണ്ണം ഹോണ്ട ആക്റ്റീവ സ്കൂട്ടറും സമ്മാനമായി നൽകുന്നു. ഓരോ ചിട്ടിയിലേയും ഒരാൾക്ക് നിർബന്ധമായും സമ്മാനം ലഭ്യമാകണം എന്നതിന്റെ അടിസ്ഥാനത്തിൽ ശാഖാ തല സമ്മാനമായി 10000/ രൂപ വിലവരുന്ന സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു. ഇതു കൂടാതെ ചിട്ടിയിൽ 5% തവണകൾ അടച്ചു കഴിഞ്ഞാൽ വരിക്കാരന് സലയുടെ 50% തുക ലോണായി എടുക്കാവുന്നതാണ്. ചിട്ടി വിളിച്ച ചിറ്റാളന് ദൗർഭാഗ്യവശാൽ മരണം സംഭവിക്കുകയാണെങ്കിൽ ചിട്ടിയിൻമേലുള്ള മേൽ ബാധ്യത (പരമാവധി 5,00000/ രൂപ) എഴുതിതള്ളുന്നതാണ്. ഈ പദ്ധതി പ്രകാരം ചിട്ടിയിൽ ചേർന്ന് മുടക്കമില്ലാതെ മുഴുവൻ തവണകളും കൃത്യമായി അടയ്ക്കുന്ന ഓരോ ടിക്കറ്റിനും ചിട്ടി കാലാവധി കഴിയുമ്പോൾ മാസത്തവണ സംഖ്യയ്ക്ക് തത്തുല്യമായ തുക ഓരോ ചിറ്റാളനും പുതിയ ചിട്ടിയിൽ ചേരുന്നതിന് ലഭ്യമാവും എന്നത് മറ്റൊരു ആകർഷണീയതയാണ്.

from money rss https://bit.ly/30bgrPN
via IFTTT

ഗൂഗിള്‍ മീറ്റ്: സൗജന്യ ഉപയോഗം ഇനി 60 മിനുട്ടുമാത്രം

വർക്ക്ഫ്രംഹോം, ഓൺലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്ന ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണവുമായി കമ്പനി. സെപ്റ്റംബർ 30 മുതൽ 60 മിനുട്ടുവരെയമാത്രമെ പരമാവധി സൗജന്യമായി ഉപോയിഗിക്കാൻ കഴിയൂ. പണം നൽകി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ മാറുന്നവർക്ക് കൂടുതൽ സൗകര്യങ്ങളും ഗൂഗിൾ വാഗ്ദാനംചെയ്യുന്നുണ്ട്. 250 പേർക്ക് ഗൂഗിൾ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈൻ ഉപയോഗിച്ച് 10,000ലേറെപ്പേർക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിൾ ഡ്രൈവിൽ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേർഷനിലുണ്ട്. സേവനത്തിനായി ഒരാൾക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളർ)യാണ് നിരക്ക്. ഈവർഷം തുടക്കത്തിൽ പരിധിയില്ലാത്ത സൗജന്യ ഉപയോഗമാണ് ഗൂഗിൾ വാഗ്ദാംചെയ്തിരുന്നത്. Google Meet to reduce meetings to 60 mins on free versions

from money rss https://bit.ly/2S6eQqo
via IFTTT

ചൊവാഴ്ച തുടങ്ങേണ്ട വായ്പാവലോകന യോഗം ആര്‍.ബി.ഐ മാറ്റി

സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കേണ്ട മൂന്നുദിസവത്തെ വായ്പാവലോകന യോഗം റിസർവ് ബാങ്ക് മാറ്റിവെച്ചു. പുതുക്തിയ തിയതി ഉടനെ തീരുമാനിക്കും. മൊറട്ടോറിയംകാലത്തെ പലിശ സംബന്ധിച്ച് മൂന്നുദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചതിനുപിന്നാലെയാണ് ആർബിഐ യോഗം മാറ്റിയത്. മോറട്ടോറിയം കാലയളവിൽ മാറ്റിവെച്ച ഇഎംഐയുടെ പലിശ ഈടാക്കുന്നതിനെതിരെ നൽകിയ ഒരുകൂട്ടം ഹർജികളിൽ രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തൽ ഉടനെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിവിധ വ്യവസായ സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും നൽകിയ ഇതുസംബന്ധിച്ച ഹർജിയിൽ ഒക്ടോബർ അഞ്ചിന് വാദംകേൾക്കും. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. RBI postpones rate-setting committees meeting scheduled for this week

from money rss https://bit.ly/349abcR
via IFTTT

അനില്‍ അംബാനിയുടെ രാജ്യത്തിനുപുറത്തുള്ള ആസ്തികള്‍ കണ്ടുകെട്ടാന്‍ ചൈനീസ് ബാങ്കുകള്‍

ന്യൂഡൽഹി: അനിൽ അംബാനി വായ്പയായെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാൻ ചൈനീസ് ബാങ്കുകൾ. മൂന്നു ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിയുടെ സ്വത്തുക്കൾ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത്. ലണ്ടനില കോടതിയിൽ ഇതുസംബന്ധിച്ച വ്യവഹാരവുമായി ബന്ധപ്പെട്ട് അനിൽ അംബാനി ഹാജരായതിനുപിന്നാലെയാണ് നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് അനിൽ അംബാനിയുടെ ഇന്ത്യക്കുപുറത്തുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങുന്നത്. 2012ലാണ് അംബാനിക്ക് വായ്പയനുവദിച്ചത്. എന്നാൽ 2017മുതൽ വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തുകയായിരുന്നു. ലളിത ജീവിതശൈലിയാണ് തനിക്കുള്ളതെന്നും ഇതിനുള്ള പണംപോലും ഭാര്യയും കുടുംബവുമാണ് നൽകുന്നതെന്നും മറ്റ് വരുമാന മാർഗങ്ങളില്ലെന്നും കഴിഞ്ഞദിവസം അനിൽ അംബാനി കോടതിയിൽ ബോധിപ്പിച്ചിരുന്നു. സ്വന്തം മകനോടും അമ്മയോടും പോലു താൻ കടക്കാരനായിരിക്കുകയാണെന്നും അമ്മയ്ക്ക് 500 കോടിയും മകൻ അൻമോലിന് 310 കോടിയും നൽകാനുണ്ടെന്നും അനിൽ കോടതിയിൽ പറഞ്ഞു. ലണ്ടൻ, കാലിഫോർണിയ, ബെയ്ജിങ് എന്നിവിടങ്ങളിൽ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകൾ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി. അനിൽ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകൾക്ക് ഏഴ് കോടി രൂപ നൽകണമെന്നും യു.കെ. കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അംബാനി ഇത് അടച്ചില്ല. ഇതേതുടർന്ന് അംബാനിയുടെ ആസ്തികൾ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. Chinese banks to start enforcement action against Anil Ambani's worldwide assets

from money rss https://bit.ly/348wj75
via IFTTT

Sunday 27 September 2020

വ്യാവസായിക ലോഹങ്ങളുടെ വിലയിലെ കുതിപ്പ് തുടരുമോ?

കോവിഡിനത്തുടർന്നുള്ള വിറ്റഴിക്കൽ കാരണമുണ്ടായ നഷ്ടങ്ങളിൽനിന്ന് എല്ലാ വ്യാവസായിക ലോഹങ്ങളും ഈയിടെ പൂർണമായും മോചനംനേടി. ഡിമാന്റ് വർധിപ്പിക്കുന്നതിന് ഏറ്റവും വലിയ ഉപഭോക്തൃരാഷ്ട്രങ്ങൾ നടത്തിയ സമയോചിതമായ നടപടികളാണ് ലോഹവിലകൾ ഭദ്രമാക്കിയത്. ഇതിനുപുറമേ കോവിഡ് വാക്സിന്റെ കാര്യത്തിലുള്ള ശുഭ പ്രതീക്ഷയും ഓഹരി വിപണിയിലെ നേട്ടങ്ങളും അമേരിക്കൻ ഡോളറിന്റെ ദുർബലാവസ്ഥയും വ്യാവസായികാടിസ്ഥാനത്തിലുള്ള എല്ലാ ഉൽപന്നങ്ങളുടേയും ലാഭത്തിന് പ്രചോദനമായിട്ടുണ്ട്. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും ഇതുകാരണം സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ മാന്ദ്യവും 2020ന്റെ ആദ്യ പാദത്തിലുടനീളം അടിസ്ഥാന ലോഹഓഹരികൾ ഗണ്യമായി താഴോട്ടുപോകാനിടയാക്കി. എന്നാൽ ഈയിടെ അവയിലേറെയും മഹാമാരിക്കുമുമ്പത്തെ അവസ്ഥയിൽ തിരിച്ചെത്തുകയും ചെയ്തു. പ്രധാന അളവുകോലായ ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച് സൂചികയനുസരിച്ച് ഈവർഷം ഇതുവരെ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ചെമ്പ്, നിക്കൽ, സിങ്ക് എന്നീ ലോഹങ്ങളായിരുന്നു പ്രകടനത്തിന്റെ മുന്നിൽ. ഈയം, അലുമിനിയം വിലകളും 2020 ജനുവരിയിലെ വില നിലവാരത്തിൽ തിരിച്ചെത്തി. അഭ്യന്തര വിപണിയിൽ ചെമ്പും സിങ്കുമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. മാർച്ചിലെ താഴ്ചയിൽനിന്ന് ഇവ ഓഗസ്റ്റിൽ 60 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഈവീണ്ടെടുപ്പു കാലത്ത് വിവിധോദ്ദേശ ഉൽപന്ന വിപണിയിൽ (MCX) ചെമ്പ് സർവകാല ഉയരങ്ങളിലെത്തിച്ചേർന്നു. യഥാക്രമം 40, 30 ശതമാനം വീതം നേട്ടമുണ്ടാക്കിയ നിക്കലും ഈയവുമാണ് തൊട്ടുപിന്നിൽ. മാർച്ചിലെ താഴ്ചയിൽ നിന്ന് 15 ശതമാനം മാത്രം നേട്ടമുണ്ടാക്കാൻ സാധിച്ച അലുമിനിയമാണ് ലാഭത്തിൽ പിന്നിൽ. വാഹന മേഖലയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞതും വൻതോതിൽ ഉണ്ടായ അത്യുൽപാദനവുമാണ് പ്രധാന കാരണങ്ങൾ. ചൈനീസ് ഡിമാന്റിൽ തിരിച്ചുവരവുണ്ടായതുകാരണം 2020 മാർച്ച് അവസാനംതന്നെ വിലകളുടെ വീണ്ടെടുപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതര വൻസാമ്പത്തിക ശക്തികളായ യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ഇടപെടലും വ്യാവസായിക ലോഹങ്ങളുടെ കുതിപ്പിനു രാസത്വരകമായി. ആഗോള തലത്തിൽ കേന്ദ്രബാങ്കുകൾ നയനിലപാടുകളിൽ വരുത്തിയ ഇളവുകളുംകൊണ്ടുവന്ന ധനപരമായ ഉത്തേജന നടപടികളും വ്യാവസായിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുയും ഇക്കാരണത്താൽ ലോഹങ്ങളുടെ ആവശ്യം വർധിക്കുകയും ചെയ്തു. വ്യാവസായിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് മാർച്ച് പകുതിയോടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 80 ബില്യൺ ഡോളറിന്റെ ധനപരമായ ആശ്വാസനടപടികളും 559 ബില്യൺ ഡോളറിന്റെ വില കുറയ്ക്കൽ നടപടികളും പ്രഖ്യാപിക്കുകയുണ്ടായി. സമാനമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു എത്തിക്കുകയും സാമ്പത്തിക വീണ്ടെടുപ്പിനായി 2 ട്രില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് യുഎസ് കോൺഗ്രസ് പാസാക്കുകയും ചെയ്തു. യൂറോപ്യൻ കേന്ദ്ര ബാങ്കുകൾ മൊത്തം 1.6 ട്രില്യൺ ഡോളറിന്റെ അടിയന്തിര പർചേയ്സ് പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവുംവലിയ ലോഹ ഉപഭോക്താക്കളായ ചൈന, ഫാക്ടറികൾ തുറന്നതിനെത്തുടർന്ന് ഡിമാന്റ് വർധിച്ചതും വിലകളുടെ വീണ്ടെടുപ്പിനെ വലിയതോതിൽ സഹായിച്ചു. ആദ്യ പാദത്തിൽ ചൈനയിലെ വ്യവസായ വികസനം പ്രതികൂലവളർച്ച രേഖപ്പെടുത്തിയെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുകയും നിർമ്മാണങ്ങൾ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഓഗസ്റ്റിൽ തുടർച്ചയായി ആറാംമാസവും വർധിക്കുകയും ചെയ്തു. തുടർച്ചയായ അടച്ചിടലുകൾ കാരണം ഖനികളും ഉരുക്കു ശാലകളും തുറക്കാൻ കഴിയാതെവന്നപ്പോൾ ചെമ്പുപോലെയുള്ള ലോഹങ്ങൾക്ക് വൻതോതിൽ വിതരണ പ്രതിസന്ധിയുണ്ടായി. ചൈനീസ് ഉരുക്കിന്റെ ഡിമാന്റിനെത്തുടർന്ന് സിങ്ക്, നിക്കൽ എന്നവയ്ക്ക് കാര്യമായ നേട്ടമുണ്ടായി. ഫിലിപ്പൈൻസ്, കാനഡ, ഇന്തൊനേഷ്യ എന്നീ പ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള നിക്കലിന്റെ വരവുകുറഞ്ഞതും വിലയെതാങ്ങി നിർത്താൻ സഹായകമായി. ചൈനയിൽ ആസിഡ് ബാറ്ററികൾക്ക് ആവശ്യം വർധിച്ചത് വിലയിൽ നേട്ടമുണ്ടാക്കാൻ ഏറെസഹായിച്ചു. കൊറോണ കാരണമുണ്ടായ പ്രതിസന്ധിയിൽനിന്ന് വ്യാവസായിക ലോഹങ്ങൾ മോചനം നേടിയതായാണ് വിലകളുടെ സമകാലികപ്രകടനം സൂചിപ്പിക്കുന്നത്. ഡിമാന്റ്-സപ്ളൈ ബല തന്ത്രത്തിലാവും വ്യാപാരികളുടെ പ്രധാന നോട്ടം എന്നതിനാൽ ഈ ഗതിവേഗം നിലനിർത്തുക ശ്രമകരമാണ്. അടിസ്ഥാന ലോഹങ്ങളുടെ വിപണികൾ പലതിലും ആവശ്യത്തിലേറെ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. മൊത്തത്തിലുള്ള ഡിമാന്റാകട്ടെ മഹാമാരിയുടെ മുമ്പത്തെ കാലത്തേതിനേക്കാൾ കുറവും. യുഎസും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ അയവുവരാത്തതും അമേരിക്കൻ ഡോളറിന്റെ പ്രകടനവും ആശങ്കയ്ക്കു കാരണമാണ്. മുന്തിയ ഉപഭോക്തൃ രാജ്യങ്ങളായ ചൈന, യുഎസ് എന്നിവിടങ്ങളിലും യൂറോപ്യൻ മേഖലയിലും വ്യവസായ വളർച്ച സുസ്ഥിരമായിത്തീരുന്നതിലൂടെ മാത്രമേ വീണ്ടെടുപ്പിന്റെ അടുത്ത ഘട്ടം സാധ്യമകൂ എന്നുപറയാം. (ജിയോജിത് ഫിനാൻഷ്യൽസർവീസസിലെ ഉൽപന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3kXqz6H
via IFTTT

ആഗോള സൂചികകള്‍ തുണച്ചു: സെന്‍സെക്‌സില്‍ 185 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 185 പോയന്റ് ഉയർന്ന് 37,574ലിലും നിഫ്റ്റി 61 പോയന്റ് നേട്ടത്തിൽ 11,111ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകൾക്കും കരുത്തായത്. വാഹനം, അടിസ്ഥാന സൗകര്യവികസനം, ലോഹം, ഫാർമ ഓഹരികളിലാണ് മുന്നേറ്റം. ബിഎസ്ഇയിലെ 916 ഓഹരികൾ നേട്ടത്തിലും 202 ഓഹരികൾ നഷ്ടത്തിലുമാണ്. 53 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, എൻടിപിസി, മാരുതി സുസുകി, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, പവർഗ്രിഡ് കോർപ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher on firm global cues

from money rss https://bit.ly/2EEdD6l
via IFTTT

സ്പെഷ്യൽ തീവണ്ടി; സ്റ്റോപ്പുകളുടെ എണ്ണം കൂടിയതിൽ ആശങ്ക

പാലക്കാട്: ചെന്നൈ-തിരുവന്തപുരം, ചെന്നൈ-മംഗലാപുരം റൂട്ടുകളിൽ പുനരാരംഭിച്ച സൂപ്പർഫാസ്റ്റ് എക്പ്രസ്-മെയിൽ തീവണ്ടികൾക്ക് സംസ്ഥാനത്ത് സ്റ്റോപ്പുകളുടെ എണ്ണം കൂടിയത് കോവിഡ് സുരക്ഷ സംബന്ധിച്ച് ആശങ്കയുയർത്തുന്നു. ഞായറാഴ്ച ഓടിത്തുടങ്ങിയ വണ്ടികളിൽ മംഗലാപുരം മെയിലിന് സംസ്ഥാനത്ത് 21 ഇടങ്ങളിലും തിരുവനന്തപുരം മെയിലിന് 15 ഇടങ്ങളിലുമാണ് സ്റ്റോപ്പുള്ളത്. ഇതിലേറെയും മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാത്ത ചെറിയ സ്റ്റേഷനുകളാണ്. മറുനാടുകളിൽനിന്നെത്തുന്ന യാത്രക്കാർക്ക് കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷണം ഉറപ്പാക്കുന്നതരത്തിൽ ചെറിയ സ്റ്റേഷനുകളിൽ നിരീക്ഷണസംവിധാനങ്ങളും ജീവനക്കാരും കുറവാണ്. മുൻകൂട്ടി ടിക്കറ്റെടുത്ത് പുനരാരംഭിച്ച മംഗലാപുരം മെയിലിന് പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, കൊയിലാണ്ടി, മാഹി, തലശ്ശേരി, ചെറുവത്തൂർ, കാഞ്ഞങ്ങാട് തുടങ്ങി ഒട്ടേറെ ചെറിയ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം മെയിലിനാവട്ടെ അങ്കമാലി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, കായംകുളം, വർക്കല എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്. നിലവിലുള്ള പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഇവിടങ്ങളിൽ കൃത്യമായ നീരീക്ഷണവും തുടർപ്രവർത്തനങ്ങളും പ്രായോഗികമല്ലെന്ന് റെയിൽവേ അധികൃതരും സമ്മതിക്കുന്നു. പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ തുടങ്ങിയ വിഭാഗങ്ങളിലും എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരുടെ കുറവുണ്ട്. ഇത് യാത്രക്കാർ സ്റ്റേഷനിലിറങ്ങി വീടുകളിലേക്കുതന്നെ പോകുന്നുണ്ടെന്നും നിരീക്ഷണത്തിലുണ്ടെന്നും ഉറപ്പാക്കാനാവാത്ത സാഹചര്യമുണ്ടാക്കും. മുമ്പ് ഡൽഹിയിൽനിന്നുള്ള മംഗള എക്സ്പ്രസ്സും മുംബൈയിൽനിന്നുള്ള നേത്രാവതി എക്സ്പ്രസ്സും കൊങ്കൺവഴി ഓടിത്തുടങ്ങിയപ്പോൾ സംസ്ഥാനസർക്കാർ ഇടപെട്ട് സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വണ്ടികൾ കാസർകോട് , കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ മാത്രമാണ് നിർത്തിയിരുന്നത്. ഇറങ്ങുന്ന യാത്രക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് റെയിൽവേ, പോലീസ്, ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശഭരണവിഭാഗം എന്നിവയുടെ സഹകരണത്തോടെ വീടുകളിൽ ക്വാറന്റീൻ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. യാത്രക്കാരുടെ പരിശോധന, മാർഗനിർദേശങ്ങൾ നൽകൽ, നിരീക്ഷണം എന്നിവ ഉറപ്പാക്കാൻ സ്റ്റോപ്പുകളുെട എണ്ണം പരിമിതപ്പെടുത്തുകയോ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തുകയോ വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

from money rss https://bit.ly/2GcOZKw
via IFTTT

Mohanlal's Pictures From The Ayurvedic Hospital Goes Viral!

Mohanlal's Pictures From The Ayurvedic Hospital Goes Viral!
Mohanlal, the complete actor of the Malayalam film industry has always been highly particular about his ayurvedic treatment. As reported earlier, Mohanlal is currently at Gurukripa Ayurveda Heritage, Koottanad, Palakkad, for his yearly ayurvedic treatment. Interestingly, the senior actor's recent pictures

* This article was originally published here

Saturday 26 September 2020

Mammootty's The Priest: Manju Warrier To Resume The Shooting Soon!

Mammootty's The Priest: Manju Warrier To Resume The Shooting Soon!
The Priest, the upcoming horror thriller marks the first onscreen collaboration of the megastar Mammootty and lady superstar Manju Warrier. As reported earlier, Mammootty has already wrapped up the shooting for his portions in the Jofin T Chacko directorial. As per the

* This article was originally published here

എന്‍.പി.എസില്‍ എസ്.ഐ.പിയായും നിക്ഷേപിക്കാന്‍ സൗകര്യംവരുന്നു

ദേശീയ പെൻഷൻ പദ്ധതിയായ എൻപിഎസ് കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി മ്യൂച്വൽ ഫണ്ടുകളിലേതുപോലെ എസ്.ഐ.പി മാതൃകയിലുള്ള നിക്ഷേപവും ഉടനെ സ്വീകരിച്ചുതുടങ്ങും. പദ്ധതി നടപ്പാക്കുന്നതിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് പെൻഷൻഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(പി.എഫ്.ആർ.ഡി.എ). ദസറയ്ക്കുമുമ്പായി പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മ്യൂച്വൽ ഫണ്ടിൽമാത്രമാണ് എസ്.ഐ.പി നിക്ഷേപ പദ്ധതിയുള്ളത്. ബാങ്കിന് നിർദേശം നൽകിയാൽ നിശ്ചിത ഇടവേളകളിൽ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ നിക്ഷേപിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. നാഷണൽ പെൻഷൻ സിസ്റ്റം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഓൺലൈൻവഴി നേരിട്ട് നിക്ഷേപംനടത്താനുള്ള അവസരം, അപേക്ഷയൊന്നുംനൽകാതെതന്നെ ഓൺലൈൻവഴി നോമിനിയെ മാറ്റാനുള്ള സൗകര്യം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി വരുംദിവസങ്ങളിൽകൂടുതൽ സൗകര്യങ്ങൾ നിക്ഷേപകർക്ക് ലഭ്യമാകുമെന്ന് എൻ.എസ്.ഡി.എൽ ഇ-ഗവേണൻസ് വിഭാഗം എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. SIP in NPS to be launched soon

from money rss https://bit.ly/331PakT
via IFTTT

Friday 25 September 2020

നിക്ഷേപകര്‍ ഇടപാടുകളുടെ വിവരങ്ങള്‍ റിട്ടേണില്‍ നല്‍കണം: വിശദാംശങ്ങള്‍ അറിയാം

നഷ്ടത്തിലോ ലാഭത്തിലോ മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ എന്നിവ വിറ്റിട്ടുണ്ടെങ്കിൽ ആവിവരം ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവർഷത്തെ റിട്ടേൺ ഫയൽ ചെയ്യുമ്പോഴാണ് ഇടപാടുകളുടെ വിശദാംശങ്ങൾ റിട്ടേൺ ഫോമിൽ കാണിക്കേണ്ടത്. അന്താരാഷ്ട്ര സെക്യൂരീറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ(ഐസിഎൻ), ഓഹരിയുടെയോ മ്യൂച്വൽ ഫണ്ടിന്റെയോ പേര്, എണ്ണം, വിറ്റവിലയും വാങ്ങിയവിലയും തുടങ്ങിയവയാണ് നൽകേണ്ടത്.വകുപ്പ് 112 എ പ്രകാരമാണ് മൂലധന നേട്ടത്തിന്റെയോ നഷ്ടത്തിന്റെയോ വിശദാംശങ്ങൾ നൽകേണ്ടത്. ഓരോ ഇടപാടിന്റെയും വിവരങ്ങൾ കാണിക്കേണ്ടിവരും. ഓഹരിയിൽനിന്നും മ്യൂച്വൽ ഫണ്ടിൽനിന്നുമുള്ള ഒരുലക്ഷം രൂപവരെയുള്ള നേട്ടത്തിന് ആദായനികുതിയില്ല. ഒരു ലക്ഷത്തിനുമുകളിലുള്ള മൂലധന നേട്ടത്തിന് 15ശതമാനമാണ് നികുതി നൽകേണ്ടത്. ദീർഘകല മൂലധന നേട്ടനികുതി പ്രകാരമാണിത്. ഒരുവർഷത്തിനുള്ളിൽ വാങ്ങലും വിൽക്കലും നടന്നിട്ടുണ്ടെങ്കിൽ ഹ്രസ്വകാല മൂലധനനേട്ടത്തിന് ഒരോരുത്തരുടെയും നികുതി സ്ലാബിനനുസരിച്ച് നികുതി നൽകാൻ ബാധ്യതയുണ്ട്. 2018 ജനുവരി 31നുമുമ്പ് വാങ്ങിയ ഓഹരികളും മ്യൂച്വൽ ഫണ്ടുകളും വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് ഇളവുകളുണ്ട്. ഭാവിയിൽ ഇതുലഭിക്കണമമെങ്കിൽ അതിനുമുമ്പ് നിക്ഷേപംനടത്തിയതിന്റെ വിവരങ്ങളും ജനുവരി 31ലെ മൂല്യവും റിട്ടേണിൽ കാണിക്കണം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇടപാടുകൾ വെളിപ്പെടുത്താത്ത നികുതിദായകരെ തിരിച്ചറിയുകയെന്നതാണ് ഈ പദ്ധതിയിലൂടെ ആദായിനികുതി വകുപ്പ് ലക്ഷ്യമിടുന്നത്. നികുതിദായകൻ നൽകുന്ന വിവരങ്ങൾക്കൊപ്പം വിവിധ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന നികുതി, ഉറവിടത്തിൽനിന്ന് ശേഖരിച്ച നികുതി, സാമ്പത്തിക ഇടപാടുകൾ സമ്പന്ധിച്ച സ്റ്റേറ്റുമെന്റുകൾ എന്നിവ ആദായ നികുതി വകുപ്പ് പരിശോധിക്കും. നികുതിദായകൻ നൽകുന്ന വിവരങ്ങളുമായി താരതമ്യംചെയ്യുമ്പോൾ പൊരുത്തക്കേടുണ്ടെങ്കിൽ ഏതെങ്കിലുംതരത്തിൽ നടത്തിയിട്ടുള്ള നികുതിവെട്ടിപ്പ് കണ്ടെത്താൻ കഴിയും. മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും പുതിയതായി നിരവധി നിക്ഷേപകരെത്തിയതോടെ ഇവയിൽനിന്നുള്ള നേട്ടം നികുതിദായകൻ വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. മ്യൂച്വൽ ഫണ്ട് കമ്പനികളിൽനിന്നോ ഓഹരി ബ്രോക്കിങ് ഹൗസുകളിൽനിന്നോ ലഭിക്കുന്ന വിശദാംശങ്ങൾ അതേ ഫോർമാറ്റിൽ അപ് ലോഡ് ചെയ്യാൻ കഴിയില്ല. ഓരോ ഇടപാടിന്റെയും വിവരങ്ങൾ ചേർക്കുകതന്നെവേണം. നികുതിദായകർ ചെയ്യേണ്ടത് മ്യൂച്വൽ ഫണ്ട് നിക്ഷേപ പോർട്ടലുകളും ബ്രോക്കറേജ് ഹൗസുകളും സാമ്പത്തികവർഷത്തെ ഹ്രസ്വകാല, ദീർഘകാല മൂലധനനേട്ടങ്ങളുടെ വിശദമായ സ്റ്റേറ്റുമെന്റ് നൽകാറുണ്ട്. വാങ്ങിയതും വിറ്റതുമായ തിയതികളും ചെലവും അനുസരിച്ച് ഇടപാടുതിരിച്ച് വിശദാംശങ്ങൾ അതിലൂടെ ലഭിക്കും. നേരിട്ട് നിക്ഷേപിക്കുന്നവർ ഫണ്ട് ഹൗസുകൾ നൽകുന്ന സ്റ്റേറ്റുമെന്റ് പരിശോധിച്ച് റീട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണ്. 2019-20 സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി നവംബർ 30ആണ്. Investors are required to provide details of each transaction on the income tax return

from money rss https://bit.ly/307CUgE
via IFTTT

ഉത്പന്ന പണയവായ്പകള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ആപ്പ് പുറത്തിറക്കി

പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി വെയർഹൗസ് കമ്മോഡിറ്റി ഫിനാനാൻസ് ആപ്പ് പുറത്തിറക്കി. ബാങ്കിന്റെ ശാഖയിലെത്താതെ ഓൺലൈൻവഴി കമ്മോഡിറ്റികൾ പണയംവെച്ച് വായ്പയെടുക്കാനുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിട്ടുള്ളത്. രാജ്യത്ത് ഒരുബാങ്ക് ഇതാദ്യമായാണ് ഓൺലൈൻവഴി പണയത്തിന് സൗകര്യമൊരുക്കുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർക്കും കച്ചവടക്കാർക്കും കർഷകർക്കുമാണ് ഇതിന്റെഗുണം ലഭിക്കുക. കോവിഡ് വ്യാപനംമൂലം ഇനിയും രാജ്യത്തിന്റെ വിവിയിടങ്ങളിൽ അടച്ചിടലും യാത്രാനിയന്ത്രണവും തുടരുന്നതിനാൽ ഉപഭോക്താക്കൾക്ക് പുതിയ ആപ്പ് ഗുണകരമാകും. എങ്ങനെ ഉപയോഗിക്കാം: ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് വെയർഹൗസ് കമ്മോഡിറ്റി ആപ്പ് ഡൗൺലോഡ് ചെയ്യുക. വായ്പ അനുവദിക്കുമ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ലഭിക്കുന്ന ഒ.ടി.പി ചേർക്കുക. പാസ് വേഡ് ചേർക്കുക. HDFC Bank Launches India's first Warehouse Commodity Finance App

from money rss https://bit.ly/2S2iWjg
via IFTTT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം: പവന് 120 രൂപകുറഞ്ഞ് 36,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. 4,600 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. വെള്ളിയാഴ്ച 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/33VgikM
via IFTTT

തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 20,000 കോടിയുടെ ചൈനീസ് ഉത്പന്നങ്ങൾ

മുംബൈ: ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നത് 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങൾ. ഇലക്ട്രോണിക്സ്, - ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിവയാണ് ഇതിലധികവും. കഴിഞ്ഞവർഷം നവംബർ മുതൽ ഡിസംബർ വരെ ഓർഡർ നൽകിയ ഉത്പന്നങ്ങളാണ് ഇപ്പോൾ തുറമുഖങ്ങളിലെത്തി കാത്തുകിടക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറൽ പ്രവീൺ ഖാണ്ഡേൽവാൾ പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഫെബ്രുവരി വരെ ചൈനീസ് അതിർത്തികൾ അടച്ചിരുന്നു. അതിനുശേഷം ഇന്ത്യയിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെ ഇറക്കുമതി ചെയ്യാൻ കഴിയാതെ വന്നു. ഈ ഉത്പന്നങ്ങളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന രണ്ടു മൂന്നു മാസങ്ങളിൽ ഉത്പന്നങ്ങളുടെ വരവ് കൂടുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് കുറച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ - ഓഗസ്റ്റ് കാലത്ത് ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതാണെന്നാണ് (15,900 കോടി രൂപ) ഔദ്യോഗിക കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 27.63 ശതമാനം കുറവാണിത്. ചൈനയിൽനിന്ന് വിലകുറഞ്ഞ ഇലക്ട്രോണിക്സ് - ഇലക്ട്രിക് ഉത്പന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, ഗിഫ്റ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ ഇറക്കുമതി കുറച്ചുകൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. പകരം വിയറ്റ്നാം, തയ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കരാറുണ്ടാക്കാൻ ചർച്ചകൾ നടന്നുവരുന്നു. ഇതോടൊപ്പം ഇന്ത്യയിൽ ഇവയുടെ ഉത്പാദനം ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നു. 2017 - 18 ൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ 16.4 ശതമാനമായിരുന്നു ചൈനയുടെ വിഹിതം. 2018 - 19 കാലത്ത് ഇത് 13.69 ശതമാനമായി കുറഞ്ഞു. 2009 - 10 കാലത്ത് 10.7 ശതമാനമായിരുന്നു ചൈനയുടെ ഇറക്കുമതി വിഹിതം.

from money rss https://bit.ly/2EzfYPY
via IFTTT

Mohanlal's Randamoozham: VA Shrikumar To Return The Script!

Mohanlal's Randamoozham: VA Shrikumar To Return The Script!
The controversies surrounding Mohanlal's Randamoozham is finally coming to an end. As per the latest reports, VA Shrikumar, the filmmaker might soon return the script of the project to writer MT Vasudevan Nair, thus putting an end to the duo's long

* This article was originally published here

20,000 കോടിയുടെ നികുതി ബാധ്യത: ഇന്ത്യക്കെതിരെ വോഡാഫോണിന്‌ അനുകൂലവിധി

ന്യൂഡൽഹി: സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ നകുതി തർക്കകേസിൽ വോഡാഫോണിന് അനുകൂലവധി. 20,000 കോടിരൂപയുടെ നികുതി ബാധ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് കോടതി തീർപ്പാക്കിയത്. വോഡാഫോൺ കമ്പനിക്കുമേൽ നികുതിയും അതിന്റെ പലിശയും പിഴയും ചുമത്തുന്നത് ഇന്ത്യയും നെതർലാൻഡും തമ്മിലുള്ള നിക്ഷേപ ഉടമ്പടിയുടെ ലംഘനമാണെന്ന് ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണൽ വിധിച്ചു. വോഡാഫോണിൽനിന്ന് കുടിശ്ശിക ഈടാക്കരുതെന്നും നിയമനടപടികൾക്കായുള്ള ചെലവിനത്തിൽ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി(5.47 മില്യൺ ഡോളർ) ഇന്ത്യ നൽകണമെന്നും വിധിച്ചിട്ടുണ്ട്. 2007ൽ ഹച്ചിസണിൽനിന്ന് ഇന്ത്യയിലെ ടെലികോം ആസ്തി വോഡാഫോൺ ഏറ്റെടുത്തതാണ് നികുതി തർക്കത്തിന് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കാൻ ബാധ്യതയുണ്ടെന്ന് അന്ന് സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. 11 ബില്യൺ ഡോളറിന്റെ ഏറ്റെടുക്കലാണ് വോഡാഫോൺ അന്ന് നടത്തിയത്. രണ്ടാം യുപിഎ സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് 11,000 കോടി രൂപ നികുതി അടയ്ക്കണമെന്ന് വോഡാഫോണിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി നിയമപ്രകാരം ഉറവിടത്തിൽ(ടിഡിഎസ്)നിന്ന് നികുതി ഈടാക്കി അടയ്ക്കാൻ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ കമ്പനിയെ അറിയിച്ചത്. പിഴയും പലിശയുമുൾപ്പടെയാണ് ഈതുക 20,000 കോടിയായി ഉയർന്നത്. Rs 20,000 cr retro tax case: Vodafone wins arbitration against India

from money rss https://bit.ly/3cwj0kw
via IFTTT

നിഫ്റ്റി 11,000 തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 835 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിൽ ആശ്വാസനേട്ടം. കഴിഞ്ഞദിവസത്തെ നഷ്ടത്തിൽ ഒരുപരിധിവരെ സൂചികകൾ തിരിച്ചുപിടിച്ചു. നിഫ്റ്റി 11,000ന് മുകളിലെത്തി. സെൻസെക്സ് 835.06 പോന്റ് നേട്ടത്തിൽ 37,388.66ലും നിഫ്റ്റി 244.80 പോയന്റ് ഉയർന്ന് 11,050.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1953 കമ്പനികളുടെ ഓഹിരകൾ നേട്ടത്തിലും 648 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. തുടക്കംമുതൽ ദിനവ്യാപാരത്തിലുടനീളം സൂചികകൾക്ക് മികച്ചനേട്ടം നിലനിർത്താനായി. ഒടുവിൽ രണ്ടുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽനിന്നുള്ള മോശം സൂചനകൾ നിലനിൽക്കുമ്പോഴും വിപണി പിടിച്ചുനിന്നത് ഉടനെയൊരു സാമ്പത്തിക പാക്കേജുകൂടി പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ്. ബജാജ് ഫിൻസർവ്, ഇൻഡസിൻഡ് ബാങ്ക്, ഭാരതി എയർടെൽ, സിപ്ല, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബിപിസിഎൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുമുതൽമൂന്നുശതമാനംവരെ നേട്ടമുണ്ടാക്കി. Nifty reclaims 11K, Sensex gains 835 pts

from money rss https://bit.ly/3hWcBQQ
via IFTTT

ഉത്സവസീസണ്‍ മുന്നില്‍കണ്ട് കേന്ദ്രം മൂന്നാമതൊരു ഉത്തേജന പാക്കേജുകൂടി പ്രഖ്യാപിച്ചേക്കും

വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടും കേന്ദ്ര സർക്കാർ അടുത്തഘട്ട ഉത്തേജന പാക്കേജ് ഉടനെ പ്രഖ്യാപിച്ചേക്കും. ഏപ്രിൽ-ജൂൺ പാദത്തിൽ എക്കാലത്തെയും തളർച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. മുമ്പ് പ്രഖ്യാപിച്ച രണ്ടു പാക്കേജുകളു(പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത്)മായി താരതമ്യപ്പെടുത്തുമ്പോൾ നേരിട്ട് ധനവിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികൾക്കാകും മുൻഗണന നൽകുക. 35,000 കോടിയുടെ നഗര തൊഴിൽ പദ്ധതിയും അടിസ്ഥാന സൗകര്യവികസനമേഖലയിൽ 25-ഓളം വൻകിട പദ്ധതികളും പാക്കേജിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ, കാർഷിക വികസന പദ്ധതികൾ, സൗജന്യ ഭക്ഷണ വിതരണം, പണകൈമാറ്റം എന്നിവയും പദ്ധിതയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ മൂന്നാംവാരം മുതലാണ് ഉത്സവസീസൺ. ദസറ, ഗുർഗ പൂജയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉത്സവകാലം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കൺസ്യൂമർ അപ്ലയൻസസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അതുകൊണ്ടുതന്നെ ഒക്ടോബർ-ഡിസംബർ പാദം നിർണായകമാണ്. അടിസ്ഥാന സൗകര്യമേഖലയിൽ വൻവികസനത്തിന് സാധ്യതയുള്ള ദേശീയ ഇൻഫ്രസ്ട്രെക്ചർ പൈപ്പ്ലൈൻഉൾപ്പടെയുള്ളവ സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതിവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ.ഈവർഷംതന്നെ പണംവിപണിയിലെത്തിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യംനൽകുക. കുറഞ്ഞ സമയപരിധിക്കുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. കോവിഡ് വാക്സിൻ വിപണിയിലെത്തുമ്പോഴെയ്ക്കും ഒരുഉത്തേജന പാക്കേജുകൂടി പ്രഖ്യാപിക്കുന്നത് സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ സഹായിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേരത്തെ പറഞ്ഞിരുന്നു. Government set to announce fiscal stimulus package ahead of festive season

from money rss https://bit.ly/3j5X2qY
via IFTTT

Thursday 24 September 2020

കേന്ദ്ര സര്‍ക്കാര്‍ നടത്തിയത് നിയമലംഘനം: ജി.എസ്.ടി. നഷ്ടപരിഹാരത്തുക വകമാറ്റിയെന്ന് സി.എ.ജി.

ന്യൂഡൽഹി: ചരക്കു സേവന നികുതി(ജി.എസ്.ടി.) നിയമം കേന്ദ്ര സർക്കാർ ലംഘിച്ചതായി സി.എ.ജി. കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയ്ക്കുള്ള ഫണ്ട് മറ്റുആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സി.എ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വരുമാനം കണക്കാക്കുന്നതിനും ഈ വർഷത്തെ ധനക്കമ്മികുറയ്ക്കുന്നതിനുമാണ് സർക്കാർ ഇത് ചെയ്തതെന്നാണ് കണ്ടെത്തൽ. 2017-ലെ ജി.എസ്.ടി. നഷ്ടപരിഹാര സെസ് നിയമത്തിന്റെ ലംഘനമാണിതെന്ന് സി.എ.ജിയുടെ റിപ്പോർട്ടിലുണ്ട്. സി.എഫ്.ഐയിൽ (കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ) 47,272 കോടി രൂപ നിലനിർത്തുകയും 2017-18, 2018-19 സാമ്പത്തികവർഷങ്ങളിൽ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തിയെന്നുമാണ് സിഎജി പറയുന്നത്. കോവിഡ് മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് കഴിയില്ലന്നും അതിനുള്ള ബാധ്യത കേന്ദ്രസർക്കാരിനില്ലെന്നും പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ പറഞ്ഞിരുന്നു. വരുമാനം നികത്താനായി വായ്പയെടുക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചത്. ധനമന്ത്രാലയങ്ങളുടെ അധിക ധനാഭ്യർഥനയും നികുതിയും അനുബന്ധ നിയമങ്ങളും ഉൾപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനെടെ, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്നും പിന്നീട് അവർ മാറ്റിപ്പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അവർ നിലപാടെടുത്തു. നഷ്ടപരിഹാരം നൽകില്ലെന്ന കേന്ദ്ര നിലപാടിനെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തിരുന്നു. Centre violated GST Compensation Cess Act:CAG

from money rss https://bit.ly/3416Yfh
via IFTTT

സ്വര്‍ണവില പവന് 200 രൂപകൂടി 36,920 രൂപയായി

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായി നാലാം ദിവസവും ഇടിഞ്ഞതിനുശേഷം വെള്ളിയാഴ്ച നേരിയതോതിൽ കൂടി. ഒരുപവൻ സ്വർണത്തിന്റെ വില 200 രൂപകൂടി 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ താഴ്ന്ന് 4,590 രൂപയുമായിരുന്നു. ആഗോള വിപണിയിലും നേരിയ വർധന രേഖപ്പെടുത്തി. ഒരു ട്രോയ് ഔൺസ് (31.1ഗ്രാം) തനിത്തങ്കത്തിന് 1,870.95 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3mQsrjx
via IFTTT

സെന്‍സെക്‌സില്‍ 334 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ ആശ്വാസനേട്ടം. സെൻസെക്സ് 334 പോയന്റ് ഉയർന്ന് 36,888ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 10,901ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 199 ഓഹരികളിൽ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ടെക് മഹീന്ദ്ര, ഗെയിൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നഷ്ടമാണ് വിപണി നേരിട്ടത്. ആറുദിവസംകൊണ്ട് 2800ലേറെ പോയന്റാണ് സെൻസെക്സിന് നഷ്ടമായത്.

from money rss https://bit.ly/3i3PlQV
via IFTTT

കോവിഡ് കാലത്ത് ബാങ്കിടപാടുകളില്‍വന്ന മാറ്റം ഇങ്ങനെ

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിച്ച് ബാങ്കുകൾ • ഡിജിറ്റൽ പണമിടപാടുകളിലേക്ക് ആളുകൾ എളുപ്പം ചുവടുമാറ്റിയെന്നതാണ് കോവിഡുകാലത്ത് സംഭവിച്ച വലിയൊരു മാറ്റം. കോവിഡ് പകരുമെന്നഭീതിയിൽ, എ.ടി.എമ്മിൽ കയറി പണമെടുക്കുന്നവരുടെ എണ്ണം കാര്യമായി കുറഞ്ഞു. • പണം കൈമാറുന്നതിനും കെ.എസ്.ഇ.ബി., ടെലിഫോൺ, വാട്ടർ ബില്ലുകൾ തുടങ്ങിയവ അടയ്ക്കുന്നതിനും ഓൺലൈൻ സംവിധാനത്തിലേക്ക് കൂടുതൽപേർ മാറി. • കോവിഡുകാലത്തും ബാങ്കുകൾ അടച്ചിടാതിരുന്നതിനാൽ അടിയന്തരസേവനങ്ങൾക്ക് ജനങ്ങൾ ബുദ്ധിമുട്ടേണ്ടിവന്നില്ല. ബാങ്കുകൾ ഇടപാടുകൾക്കുള്ള സമയം പുനഃക്രമീകരിച്ചു. അക്കൗണ്ട് നമ്പർ അനുസരിച്ച് സമയംനൽകിയാണ് ബാങ്കുകളിലെ തിരക്ക് നിയന്ത്രിച്ചത്. • നിക്ഷേപം, പണം പിൻവലിക്കൽ, ചെക്ക് ക്ലിയറിങ്, സർക്കാർ ഇടപാടുകൾ എന്നീ നാലു അത്യാവശ്യ സാമ്പത്തിക ഇടപാടുകളിലേക്ക് ബാങ്കിങ് സേവനം ചുരുങ്ങി.

from money rss https://bit.ly/2EC2nHO
via IFTTT

സ്റ്റീൽ കോംപ്ലക്‌സിന്റെ ഓഹരികൾ വിൽക്കാൻ സർക്കാർ ശ്രമിച്ചു

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഓഹരിപങ്കാളിത്തമുള്ള ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന്റെ മൂന്നിലൊന്ന് ഓഹരികൾ വിൽക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. പൊതുമേഖലാസ്ഥാപനങ്ങൾ പൊതുഉടമസ്ഥതയിൽത്തന്നെ നിലനിർത്തണമെന്നും അവയുടെ ഓഹരി കൈമാറരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് കടകവിരുദ്ധമായ ഈ നടപടിക്ക് അനുമതി തേടി സർക്കാർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു. സ്ഥാപനം സഹകരണമേഖലയിലെ പ്രമുഖരായ ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാനാണ് നീക്കം നടന്നത്. സെയിലിനും സംസ്ഥാന സർക്കാരിനും ഊരാളുങ്കലിനും തുല്യഓഹരിപങ്കാളിത്തമുള്ള നിലയിലേക്ക് സ്ഥാപനം മാറ്റുന്നതിനായി സാധ്യതാപഠനവും മൂന്ന് പ്രധാന ചർച്ചകളും കൊച്ചിയിലും സ്ഥാപനത്തിലുമായി നടന്നിരുന്നു. സി.ഐ.ടി.യു. ഒഴികെയുള്ള സ്റ്റീൽ കോംപ്ലക്സിലെ മൂന്ന് തൊഴിലാളിസംഘടനകൾ ഓഹരിക്കൈമാറ്റത്തെ എതിർത്തു. സ്റ്റീൽ കോംപ്ലക്സിന്റെ ശതകോടികൾ വിലമതിക്കുന്ന 30 ഏക്കർ ഭൂമിയിലാണ് വാങ്ങാനെത്തുന്നവരുടെ കണ്ണെന്നും സർക്കാർ സ്ഥാപനം മറിച്ചുവിൽക്കാൻ അനുവദിക്കില്ലെന്നും അവർ ശക്തമായ നിലപാടെടുത്തു. എന്നിരുന്നാലും, 2016-ൽ ഉത്പാദനം നിർത്തിയ സ്ഥാപനം പ്രൊമോട്ടർമാരുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനാണ് ഇപ്പോഴും സ്റ്റീൽ കോംപ്ലക്സ് അധികൃതരുടെ ശ്രമം. സ്ഥാപനത്തിന്റെ ഓഹരികൾ കൈമാറാനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചിരുന്നില്ല. ഓഹരിക്കൈമാറ്റത്തിന് സെയിൽ അനുമതി നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാരുമായി ഊരാളുങ്കൽ സൊസൈറ്റി ഓഹരിക്കൈമാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും സ്റ്റീൽ കോംപ്ലക്സ് എം.ഡി. സി. മഹീന്ദ്രനാഥ് സ്ഥിരീകരിച്ചു. സ്റ്റീൽ കോംപ്ലക്സിന്റെ ഓഹരി വാങ്ങാനുള്ള നീക്കം വേണ്ടെന്നുവെച്ചതായി യു.എൽ.സി.സി.എസ്. പ്രസിഡന്റ് രമേശൻ പാലേരി 'മാതൃഭൂമി'യോട് പറഞ്ഞു. സ്റ്റീൽ കോംപ്ലക്സ് നടത്തിപ്പ് സൈസൈറ്റിക്ക് എളുപ്പമാവില്ല. ഈ രംഗത്ത് മുൻപരിചയവുമില്ല. ഇങ്ങനെയൊരു നിർദേശം സംസ്ഥാനസർക്കാർ സജീവമായി മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, അതിൽനിന്ന് സൊസൈറ്റി പിന്മാറുകയാണ് -പ്രസിഡന്റ് പറഞ്ഞു. 45 സ്ഥിരംജീവനക്കാരും 150 കരാർ തൊഴിലാളികളുമുള്ള സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ സെയിലിന്റെ സാങ്കേതിക വിദഗ്ധരടങ്ങിയ സമിതി 2017 ജൂൺ 30-നും 2019 ഓഗസ്റ്റ് 14-നും സംസ്ഥാന സർക്കാരിന് നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നു. കമ്പനിയുടെ ഉത്പന്നമായ ടി.എം.ടി.യുടെ 30 ശതമാനം സർക്കാർ നിർമാണപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നായിരുന്നു പ്രധാനനിർദേശം. ഇത് നടപ്പായില്ല.

from money rss https://bit.ly/3hXk2qN
via IFTTT

ആറുദിനംകൊണ്ട് സെന്‍സെക്‌സിന് നഷ്ടമായത് 2,850 പോയന്റ്: നിക്ഷേപകര്‍ക്ക്‌ നഷ്ടം 10 ലക്ഷംകോടി

ആഗോള വ്യാപകമായുണ്ടായ വില്പന സമ്മർദത്തിൽ രാജ്യത്തെ ഓഹരി സൂചികകളും കൂപ്പുകുത്തി. ഇത് ആറാമത്തെ ദിവസമാണ് വിപണിയിൽ ശനിദശ.രണ്ടാംഘട്ട കോവിഡ് വ്യാപന ഭീതിയും യുഎസിലെ പുതിയ ഉത്തേജന പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വവും വിപണിയെ പിടിച്ചുകുലുക്കി. ഇതോടെ സെൻസെക്സ് 1,114.82 പോയന്റ് തകർന്ന് 36,553.60 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 326.40 പോയന്റ് നഷ്ടത്തിൽ 10,805.50ലേയ്ക്കു കൂപ്പുകുത്തകയുംചെയ്തു. തകർച്ച ഇങ്ങനെ: 1 ആറു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് 2,850പോയന്റിലേറെയാണ്. നിക്ഷേപകനുണ്ടായ നഷ്ടം 10 ലക്ഷം കോടി രൂപയും. 2. 30 പ്രധാന ഓഹരികളടങ്ങിയ സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ മാത്രമാണ് നേട്ടത്തിൽ. മാരുതി സുസുകി, ഇൻഡസിന്റ് ബാങ്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ മൂന്നുമുതൽ അഞ്ചുശതമാനംവരെ നഷ്ടത്തിലായി. 3. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, യുഎസ് ഉത്തേജക പാക്കേജ് സംബന്ധിച്ച അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ വിപണിയിൽനിന്ന് അകറ്റി. അവർ ഓഹരികൾവിറ്റ് സുരക്ഷിത ഇടംതേടി. 4. യുഎസ് ഡോളർ കരുത്താർജിച്ചതോടെ കമ്മോഡിറ്റി വിപണി തകർച്ചനേരിട്ടു. 5. ആറ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളർ സൂചിക രണ്ടുമാസത്തെ ഉയർന്ന നിലവാരമായ 94.480ലെത്തി. 6. ഡോളറുമായി താരതമ്യംചെയ്യുമ്പോൾ രൂപയുടെ മൂല്യം ഒരുമാസത്തെ താഴ്ന്ന നിലവാരമായ 73.96ലേയ്ക്കു കൂപ്പുകുത്തി. 7. സാമ്പത്തിക അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിനും ഇത്തവണ അടിപതറി. അപ്രതീക്ഷിതമായി ഡോളർ നേടിയ കരുത്താണ് സ്വർണവിപണിയെ ബാധിച്ചത്.അസംസ്കൃത എണ്ണ ഉൾപ്പടെയുള്ള കമ്മോഡിറ്റികളിലും ഇത് പ്രതിഫലിച്ചു. ആഗോള വിപണിയിൽ എണ്ണവില 40 ഡോളറിന് താഴെയെത്തി. 8.യുഎസ് സമ്പദ്ഘടന തളർച്ചയിൽതന്നെയാണെന്ന ഫെഡ് റിസർവിന്റെ ഔദ്യോഗിക വിലയിരുത്തൽ കൂടുതൽ ഉത്തജക നടപടികളുമായി മുന്നോട്ടുപോകണമെന്ന മുന്നറിയിപ്പായി വാൾസ്ട്രീറ്റ് വിലയിരുത്തി. Sensex slumps 2,500 points in 6 days. Key reasons for this selloff

from money rss https://bit.ly/2HuaE1t
via IFTTT