121

Powered By Blogger

Monday, 28 September 2020

നിഫ്റ്റി 11,200ന് മുകളില്‍ ക്ലോസ്‌ചെയ്തു: സെന്‍സെക്‌സ് 593 പോയന്റ് ഉയര്‍ന്നു

തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 592.97 പോയന്റ് നേട്ടത്തിൽ 37,981.63ലും നിഫ്റ്റി 177.20 പോയന്റ് ഉയർന്ന് 11,227.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. പൊതുമേഖല ബാങ്കുകൾക്ക് മൂലധനമായി 20,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതുംവൈകാതെ മൂന്നാംഘട്ട ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടും വിപണികളെ തുണച്ചു. ബിഎസ്ഇയിലെ 1888 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 763 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 158 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, ലോഹം, വാഹനം സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളം നേട്ടത്തിലുമായിരുന്നു. Nifty ends above 11,200, Sensex jumps 593 pts

from money rss https://bit.ly/3kQX5aI
via IFTTT

Related Posts:

  • സ്വര്‍ണവില പവന് 240 രൂപകൂടി 38,240 രൂപയായി42,000 രൂപയിൽനിന്ന് 38,000ത്തിലേയ്ക്ക് ഇടിഞ്ഞശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില നേരിയതോതിൽ വർധിച്ചു. 38,240 രൂപയായാണ് കൂടിയത്. ഗ്രാമിന് 4780 രൂപയുമായി. ബുധനാഴ്ച സ്വർണ വില 240 രൂപ കുറഞ്ഞ് 38,000 രൂപയിലെത്തിയിരുന്നു. ആഗോള വിപണ… Read More
  • സ്വര്‍ണവില പവന് 240 രൂപകൂടി 38,120 രൂപയായിതുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. ശനിയാഴ്ച പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2011നു… Read More
  • ജിയോയില്‍ 30,000 കോടി നിക്ഷേപിക്കാന്‍ ഗൂഗിളും?ജിയോ പ്ലാറ്റ് ഫോമിൽ ഗൂഗിളും നിക്ഷേപം നടത്തുമോ? റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ ബിസിനസുകൾ നടത്തുന്ന ജിയോ പ്ലാറ്റ്ഫോമിൽ 4 ബില്യൺ ഡോളർ(30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയ… Read More
  • കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരിവിറ്റ് 20,000 കോടി സമാഹരിക്കാന്‍ സര്‍ക്കാര്‍കോവിഡ് വ്യാപനത്തിനിടയിൽ സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ കോൾ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സർക്കാർ വിൽക്കുന്നു. 20,000 കോടി(2.7 ബില്യൺ ഡോളർ) സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങൾ വിലയിരുത്തിയ… Read More
  • ‘കൊറോണ കവച്’ പോളിസി അറിയേണ്ടതെല്ലാംലോകം കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കോവിഡ് ചികിത്സയ്ക്കും ചെലവിനും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുന്നിൽക്കണ്ട് ഐ.ആർ.ഡി.എ.യുടെ നിർദേശപ്രകാരം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 'കൊറോണ കവച്' ഇൻഷുറൻസ് പരിര… Read More