121

Powered By Blogger

Monday, 28 September 2020

കെ.എസ്.എഫ്.ഇ. സുവര്‍ണ്ണജൂബിലി ചിട്ടികള്‍ 2020

2019 നവംബറിൽ തുടങ്ങി വെച്ച കെ.എസ്.എഫ്.ഇ.യുടെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2020 നവംബർ മാസം വരെ നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കോവിഡ് 19 ആഘോഷ പരിപാടികൾക്ക് വിഘാതം സൃഷ്ടിച്ചുവെങ്കിലും, കോവിഡ് കാലത്ത് ജനങ്ങൾക്കൊപ്പം നില കൊള്ളാനും അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പദ്ധതികൾക്ക് രൂപം നൽകാനും കെ.എസ്.എഫ്.ഇ. മുന്നോട്ട് വന്നു. അത്തരമൊരു പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ആരംഭിച്ച സുവർണ്ണ ജൂബിലി ചിട്ടികൾ 2020. 2020 ഡിസംബർ 31 ന് അവസാനിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് സവിശേഷ ചിട്ടി പദ്ധതികളിലെന്ന പോലെ തന്നെ ആകർഷകമായ സമ്മാന ഘടനയാണ് ഇതിന്റെ പ്രത്യേകത. ബംബർ സമ്മാനമായി സംസ്ഥാനതലത്തിൽ നറുക്കെടുപ്പ് നടത്തി ഒരാൾക്ക് 50 പവൻ സ്വർണ്ണവും മേഖലാ തലത്തിൽ നറുക്കെടുപ്പ് നടത്തി 26 എണ്ണം റോയൽ എൻഫീൽഡ് ബുള്ളറ്റും അത്രയും തന്നെ എണ്ണം ഹോണ്ട ആക്റ്റീവ സ്കൂട്ടറും സമ്മാനമായി നൽകുന്നു. ഓരോ ചിട്ടിയിലേയും ഒരാൾക്ക് നിർബന്ധമായും സമ്മാനം ലഭ്യമാകണം എന്നതിന്റെ അടിസ്ഥാനത്തിൽ ശാഖാ തല സമ്മാനമായി 10000/ രൂപ വിലവരുന്ന സ്മാർട്ട് ഫോൺ സമ്മാനമായി നൽകുന്നു. ഇതു കൂടാതെ ചിട്ടിയിൽ 5% തവണകൾ അടച്ചു കഴിഞ്ഞാൽ വരിക്കാരന് സലയുടെ 50% തുക ലോണായി എടുക്കാവുന്നതാണ്. ചിട്ടി വിളിച്ച ചിറ്റാളന് ദൗർഭാഗ്യവശാൽ മരണം സംഭവിക്കുകയാണെങ്കിൽ ചിട്ടിയിൻമേലുള്ള മേൽ ബാധ്യത (പരമാവധി 5,00000/ രൂപ) എഴുതിതള്ളുന്നതാണ്. ഈ പദ്ധതി പ്രകാരം ചിട്ടിയിൽ ചേർന്ന് മുടക്കമില്ലാതെ മുഴുവൻ തവണകളും കൃത്യമായി അടയ്ക്കുന്ന ഓരോ ടിക്കറ്റിനും ചിട്ടി കാലാവധി കഴിയുമ്പോൾ മാസത്തവണ സംഖ്യയ്ക്ക് തത്തുല്യമായ തുക ഓരോ ചിറ്റാളനും പുതിയ ചിട്ടിയിൽ ചേരുന്നതിന് ലഭ്യമാവും എന്നത് മറ്റൊരു ആകർഷണീയതയാണ്.

from money rss https://bit.ly/30bgrPN
via IFTTT