121

Powered By Blogger

Wednesday, 30 December 2020

ആശങ്കകളുടെ 2020 പിന്നിട്ട് പ്രതീക്ഷയോടെ 2021ലെത്തുമ്പോള്‍

ഏറെ ആശങ്കകൾ നിറഞ്ഞതായിരുന്നു 2020 എങ്കിലും നിരാശപ്പെടുത്താതെയാണ് വർഷംപിന്നിടുന്നത്. വ്ളാഡിമിർ ലിനോൻസ് പറഞ്ഞിട്ടുള്ളതു പോലെ ഒന്നുംസംഭവിക്കാത്ത ദശാബ്ദങ്ങളും ദശാബ്ദങ്ങൾ സംഭവിക്കുന്ന ആഴ്ചകളും ഉണ്ടാകും. സാധാരണപോലെയാണ് വർഷം തുടങ്ങിയത്. ത്രൈമാസ ജിഡിപി 2020 മാർച്ചിൽ 3.1 ശതമാനത്തിലും 2020 സാമ്പത്തിക വർഷം മുഴുവനായി 4.2 ശതമാനത്തിലുമെത്തി. 2019-ൽ 6.1 ശതമാനമായിരുന്നു ഇത്. 2020 ഏപ്രിൽ-ജൂണിൽ 23.9 ശതമാനമായി ജിഡിപി ചുരുങ്ങുന്നതുംകണ്ടു. ചരിത്രത്തിലെ ഏറ്റവും മോശമായ ത്രൈമാസമായിരുന്നു കടന്നുപോയത്. എന്നാൽ രണ്ടാം ത്രൈമാസത്തിൽ -7.5 ശതമാനത്തിലേക്കു തിരിച്ചുകയറുകയുംചെയ്തു. 2021: പ്രതീക്ഷകൾ നിശ്ചലാവസ്ഥയിലായിരുന്ന സമ്പദ്ഘടനയെ പിടിച്ചുലയ്ക്കാനായി മഹാമാരി വേണ്ടിവന്നു എന്നരീതിയിലായിരുന്നു കാര്യങ്ങൾ. 2018-ലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിനുശേഷം സമ്പദ്ഘടനയ്ക്ക് നിർണായകമായ കുതിപ്പ് ആവശ്യമായിരുന്നു. 2021-ലേക്കു കടക്കുമ്പോൾ പ്രതീക്ഷയുടെ ചില രജത രേഖകൾ അകലെ ദൃശ്യമാണ്. വളർച്ച കോവിഡിനുമുമ്പ് കുറഞ്ഞതോതിലായിരുന്നു വളർച്ച. സാമ്പത്തിക സ്ഥിതി തകിടംമറിഞ്ഞും ബാങ്കിങ് മേഖല ആസ്തി പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സ്ഥിതിയിലുമായിരുന്നു. അതുകൊണ്ടുതന്നെ വളർച്ചയെ ബാധിക്കുകയും ചെയ്തു. 2020 സാമ്പത്തിക വർഷത്തിലെ നാലാം പാദ വളർച്ച കേവലം 3.1 ശതമാനത്തിലുമെത്തിയിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പണനയങ്ങളായിരുന്നു മഹാമാരിയെ തുടർന്നുണ്ടായ മികച്ച പ്രതിഫലനം. പണലഭ്യതകൂടുകയും ആവശ്യക്കാരെ ഉണർത്തുകയുംചെയ്യാനതിനായി. 2020 ഓഗസ്റ്റ്-സെപ്റ്റംബർ കാലത്തെ ഉയർച്ച ഉൽസവകാലത്തിനുശേഷവും വളർന്നു. വാഹന വിൽപന, വൈദ്യുതി ആവശ്യം, റെയിൽവേ ചരക്കുനീക്കം, സിമന്റ് കയറ്റുമതി, ചരക്കു സേവന നികുതി പിരിവ് തുടങ്ങിയ മുഖ്യ സൂചകങ്ങളെല്ലാം വളർച്ചയെ സൂചിപ്പിച്ചു. 2022-ലെ ജിഡിപി 3-4 ശതമാനമെന്ന ചെറിയ നിലകളിലേക്ക് എത്തുകയും ഘട്ടംഘട്ടമായി 2023 സാമ്പത്തിക വർഷത്തോടെ കോവിഡിനു മുൻപുള്ള 4-6 ശതമാനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിരക്കുകൾ 2021ലും നിരക്കുകൾ നിലവിലെ സ്ഥിതിയിൽ നിലനിർത്താനായിരിക്കും ആർബിഐ മുതിരുക. പണപ്പെരുപ്പ ആശങ്കകളേക്കാൾ വളർച്ചയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാലാണിത്. വില ഉയരുമ്പോഴും നിരക്കുവർധനയ്ക്കുള്ള സാധ്യത കുറവായിരിക്കും. റിസർവ് ബാങ്കിന്റെ പരിഗണനയ്ക്കുപുറത്തുള്ള ഭക്ഷ്യമേഖല, വിതരണ ശൃംഖല എന്നിവയിൽ നിന്നാവും ഉപഭോക്തൃ വില സൂചികയുടെ ഉയർച്ച മുഖ്യമായും ഉണ്ടാകുക. വളർച്ച ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ മൂലധനം ആവശ്യമായി വരും. അതുകൊണ്ട് ഉയർന്ന നിരക്കുകൾ തിരിച്ചു വരവിനെ തകർക്കുകയും വിതരണ രംഗത്തെ നിക്ഷേപങ്ങളെ നിരുൽസാഹപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. പണപ്പെരുപ്പം പണപ്പെരുപ്പം റിസർവ് ബാങ്കിനെ സംബന്ധിച്ച് നിർണായക ഘടകമായിരിക്കും. വേനൽമാസങ്ങളിൽ വളർച്ച ദുർബലമായിരിക്കുമെങ്കിലും വിതരണ ശൃംഖലയിലെ സവിശേഷതകൾ, ലോക്ഡൗൺ, ഇറക്കുമതി നിയന്ത്രണങ്ങൾ, വൈകുന്ന മൺസൂൺ തുടങ്ങിയവമൂലം പണപ്പെരുപ്പം ഉയരുന്നതു തുടരാനാണ് സാധ്യത. പണപ്പെരുപ്പം ജനുവരി മുതൽ ലഘുവായേക്കുമെങ്കിലും അടിസ്ഥാന പ്രശ്നം നേരിടേണ്ടിവരും. ഉൽപന്ന വിലകൾ ഉയരും. ചെമ്പ്, അലൂമിനിയം, ഉരുക്ക് എന്നിവ ഏതാനും വർഷങ്ങളിലെ ഉയർന്ന നിലയിലാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റും ശക്തമായ നിലയിലാണ്. എണ്ണവില ബാരലിന് 40 ഡോളറിന് മുകളിലാണ്. ജനുവരി മുതൽ ഒപെക് ഉൽപാദനം ഉയർത്തുമെന്ന വാർത്തപോലും വില കുറയാനിടയാക്കിയില്ല.അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഉയർത്തിയ എക്സൈസ് തീരുവകൾ കുറക്കാത്തത് ഇന്ധനവില റെക്കോർഡ് നിലയിലെത്താൻ ഇടയാക്കിയിട്ടുണ്ട്. ഇവയെല്ലാം പൊതുവായി ചെലവുകളിലും വിലയിലും വർധന സൃഷ്ടിക്കാനും പണപ്പെരുപ്പം 5.5 ശതമാനത്തിനു മുകളിൽ തുടരാനും ഇടയാക്കും. സമീപകാല പണപ്പെരുപ്പം സംബന്ധിച്ച പ്രവചനം 100 അടിസ്ഥാന പോയിന്റ് ഉയർത്താൻ എംപിസി തീരുമാനിച്ചിരുന്നു. 2021ൽ ഉടനീളം പണപ്പെരുപ്പം 5.5-6.5 ശതമാനമെന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ. പണലഭ്യത പണലഭ്യത 2021-ൽ മുഖ്യഘടകമായിരിക്കും. കുറഞ്ഞ ചെലവിൽ മൂലധനം ലഭ്യമാക്കാനും ഇപ്പോഴത്തെ മാറ്റങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും വേണ്ടിയുള്ള സുപ്രധാന മാർഗമായാണ് റിസർവ് ബാങ്ക് പണലഭ്യതയെ കാണുന്നത്. പണപ്പെരുപ്പത്തിനിടയിലും ഇതുതുടർന്നേക്കും. ദ്വിതീയ വിപണിയിൽനിന്നുള്ള റിസർവ് ബാങ്കിന്റെ കടപത്രം വാങ്ങൽ കൂടുതൽ തോതിലുള്ള പണലഭ്യതയുടെ സ്രോതസാണ്. കറന്റ് അക്കൗണ്ട് മിച്ചവും മൂലധനവരവും വിദേശനാണ്യ ഒഴുക്കിനോടു കൂട്ടിച്ചേർത്തിട്ടുണ്ട്. രൂപ ഉയരുന്നതുതടയാൻ ഈ ഒഴുക്കുമായി ബന്ധപ്പെട്ട നടപടികളാണ് റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുള്ളത്. രൂപ മെച്ചപ്പെടുന്നതിനെ ചെറുക്കുന്ന നീക്കങ്ങളാവും 2021-ലും റിസർവ് ബാങ്ക് കൈക്കൊള്ളുക. സൂക്ഷ്മ തലത്തിലുള്ള അസന്തുലിതാവസ്ഥ മറി കടക്കാനുള്ള മുൻകരുതലുകളുമുണ്ടാകും. ഇതിനുപുറമെ കുറഞ്ഞ നിരക്കുകൾ അസ്വാഭാവികമായി കറൻസി എത്തുന്നതും നിരുൽസാഹപ്പെടുത്തും. ഇതൊക്കെയാണെങ്കിലും പണലഭ്യതയെ നേരിടാൻ റിസർവ് ബാങ്ക് അപ്പപ്പോൾ ഇടപെടുകയുംചെയ്യും. ഡെറ്റ് പദ്ധതികൾ വളർച്ചയുടെ തിരിച്ചുവരവ്, പണപ്പെരുപ്പത്തിന്റെ സ്ഥിതി, ഉയർന്ന ഉൽപന്ന വില, ഉയർന്നുനിൽക്കുന്ന ഓഹരി വിപണി എന്നിവ ഉത്തേജക നടപടികൾക്കും നിരക്കുകുറക്കൽ സാധ്യതയില്ലായ്മയ്ക്കും വഴിയൊരുക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി നഷ്ടസാധ്യതകളുമുണ്ട്. ദീർഘകാലത്തിൽ മികച്ച പ്രകടനത്തെ പിന്തുണക്കുന്ന ഡെറ്റ് സ്കീമുകൾ താഴേക്കു വന്നേക്കാം.രണ്ടു മുതൽ അഞ്ചു വർഷംവരെ കാലാവധിയുള്ള പദ്ധതികളാകും ഈ സാഹചര്യത്തിൽ അഭികാമ്യം. ബാങ്കിങ്, പൊതുമേഖലാ സ്കീമുകളും ഡൈനാമിക് ബോണ്ട് ഫണ്ടുകളും 2021ലും നിക്ഷേപകർക്ക് അനുയോജ്യമാകും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ ഫിക്സ്ഡ് ഇൻകം സിഐഒയാണ് ലേഖകൻ)

from money rss https://bit.ly/3rAITqu
via IFTTT

അംബാനിയും ജാക് മായുമല്ല; ഏഷ്യയിലെ ഏറ്റവും ധനികനായി പുതുമുഖം

മുകേഷ് അംബാനിയെ മറികടന്ന് ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാൻഷാൻ ഏഷ്യയില ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് കൂൺ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴിൽ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തിൽ പണം മുടക്കി കോടീശ്വരനായത്. ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വർഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയിൽ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യൺ ഡോളറാണ്. ചൈനയിലെതന്നെ കോളിൻ ഹുവാങ് 63.1 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെൻസെന്റിന്റെ പോണി മാ 56 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യൺ ഡോളർ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു. ചൈന സർക്കാർ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയിൽ വൻഇടിവുണ്ടായത്.

from money rss https://bit.ly/3pyJcAr
via IFTTT

2020ലെ അവസാന വ്യാപാര ദിനത്തില്‍ നഷ്ടത്തോടെ തുടക്കം

2020ലെ അവസാന വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 106 പോയന്റ് താഴ്ന്ന് 47,639ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തിൽ 13,950ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1365 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 632 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3o8CvF2
via IFTTT

പാപ്പരത്ത നടപടി: തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വാണിജ്യബാങ്കുകൾ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ആകെ തിരിച്ചുപിടിച്ച 1.72 ലക്ഷം കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-'19ൽ ഇത് 56 ശതമാനം വരെയായിരുന്നു. 2019-'20 സാമ്പത്തികവർഷത്തെ ബാങ്കിങ് മേഖലയിലെ പുരോഗതിയും മാറ്റങ്ങളും സംബന്ധിച്ച ആർ.ബി.ഐ. റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവിധ രീതികളിലായി 2019-'20 സാമ്പത്തികവർഷത്തിൽ ആകെ 1,72,565 കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ തിരിച്ചുപിടിച്ചത്. ഇതിൽ 1,05,773 കോടിയും പാപ്പരത്ത നടപടി (ഐ.ബി.സി.) വഴിയായിരുന്നു. 2018-ൽ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോൾ 66,440 കോടി മാത്രമായിരുന്നു ഐ.ബി.സി. വഴിയുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്, 2020 മാർച്ച് 25 മുതൽ കിട്ടാക്കടമായ വായ്പകളിൽ പുതിയ പാപ്പരത്തനടപടികൾ തുടങ്ങുന്നത് താത്കാലികമായി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാപ്പരത്തനടപടി കഴിഞ്ഞാൽ കൂടുതൽ തുക പിടിച്ചെടുത്തത് സർഫാസി നിയമപ്രകാരമാണ്; 52,563 കോടി രൂപ. മുൻവർഷമിത് 38,905 കോടിയായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തികൾ ആസ്തി പുനർനിർമാണകമ്പനികൾക്ക് വിൽക്കുന്ന രീതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം കുറവുവന്നതായി ആർ.ബി.ഐ. റിപ്പോർട്ട് പറയുന്നു.

from money rss https://bit.ly/34XyUSo
via IFTTT

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജനുവരി പത്തുവരെ നീട്ടി

മുംബൈ: വ്യക്തിഗത നികുതിദായകർക്ക് 2019-'20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2021 ജനുവരി പത്തുവരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്. അക്കൗണ്ടുകളിൽ ഓഡിറ്റിങ് ബാധകമല്ലാത്ത, ഐ.ടി.ആർ. 1, ഐ.ടി.ആർ. 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇതുബാധകമാകുക. ഓഡിറ്റിങ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കാൻ 2021 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്. ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽനിന്ന് ജനുവരി 15 ആക്കി. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജനുവരി 31-ലേക്ക് നീട്ടി. Government Extends Income Tax Returns Filing Date To January 10

from money rss https://bit.ly/3pGfo4H
via IFTTT

ആറാം ദിവസവും റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍; നിഫ്റ്റി 14,000നരികെ

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെ്തു. നിഫ്റ്റി 14,000നടുത്തെത്തി. സെൻസെക്സ് 133.14 പോയന്റ് നേട്ടത്തിൽ 47,746.22ലും നിഫ്റ്റി 49.40 പോയന്റ് ഉയർന്ന് 13,982ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1642 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ഗ്രാസിം, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ വിഭാഗങ്ങളിലെസൂചികകളാണ് നഷ്ടത്തിലായത്. വാഹനം, ലോഹം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends just shy away of 14K, Sensex up 133 pts

from money rss https://bit.ly/3hqy5GW
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 28,500 ഡോളര്‍ മറികടന്നു

ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 28,000 ഡോളർ മറികടന്നു. 28,572 ഡോളറിലെത്തി ചരിത്രംകുറിച്ച് കോയിൻ വൈകാതെ 1000 ഡോളറോളം താഴുകയുംചെയ്തു. ഡിസംബറിൽമാത്രം മൂല്യത്തിൽ 47ശതമാനമാണ് വർധനയുണ്ടായത്. കോവിഡ് വ്യാപനത്തെതുടർന്ന് ഈ വർഷം ബിറ്റ്കോയിന്റെ മൂല്യത്തിൽ മൂന്നിരട്ടിവർധനവാണുണ്ടായത്. ഇതർ ഉൾപ്പടെയുള്ള മറ്റ് ക്രിപ്റ്റോകറൻസികളുമായി താരത്യംചെയ്യുമ്പോൾ ബിറ്റ്കോയിന്റെ നേട്ടം 270ശതമാനവുമാണ്. അതിനിടെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എക്സ്ആർപി വിവാദം പടരുകയാണ്. റിപ്പിൾസ് ലാബും അതിലെ ഉദ്യോഗസ്ഥരും എക്സ്ആർപിയിൽ നിക്ഷേപകരെ കബളിപ്പിച്ചെന്ന് യുഎസിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷൻ ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് റിപ്പിൾ(റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) എന്ന കറൻസി എക്സ്ചേഞ്ച് റെമിറ്റൻസ് നെറ്റ് വർക്ക്. എക്സ്ആർപിയുടെ മൂല്യത്തിൽ ഈമാസം 70ശതമാനമാണ് ഇടിവുണ്ടായത്. ടോക്കൺ അടിസ്ഥാനമാക്കിയുള്ള വ്യാപാരം നിർത്താനുള്ള നീക്കമാണ് തിരിച്ചടിയായത്. ക്രിപ്റ്റോ ഇടപാടുകൾക്ക് സെബിയെപ്പോലെ കേന്ദ്രീകൃത റെഗുലറ്ററി സംവിധാനംവേണമെന്ന ആവശ്യമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുയരുന്നത്.

from money rss https://bit.ly/3hvg6iI
via IFTTT