121

Powered By Blogger

Friday, 24 July 2020

സ്വര്‍ണവില പവന് 240 രൂപകൂടി 38,120 രൂപയായി

തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. ശനിയാഴ്ച പവന് 240 രൂപകൂടി 38,120 രൂപയായി. 4765 രുപയാണ് ഗ്രാമിന്റെ വില. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപ നിലവാരത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 2011നുശേഷം ഇതാദ്യമായി ഒരു ട്രോയ് ഔൺസിന് 1,900 ഡോളർ കടന്നു. കോവിഡ് വ്യാപനത്തിനിടയിൽ യുഎസ്-ചൈന തർക്കം രൂക്ഷമായതാണ് സ്വർണ വിപണിയിൽപ്രതിഫലിച്ചത്. പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവർധനയ്ക്കുകാരണം.

from money rss https://bit.ly/2WWpAdz
via IFTTT

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ കാലിടറുന്നു

കൊച്ചി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ വിപണി വിഹിതം കുറയുന്നു. മാർച്ച് പാദത്തിൽ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാൻഡുകളുടെ വിപണി വിഹിതം ജൂൺ പാദത്തിൽ 72 ശതമാനമായി കുറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ചിന്റേതാണ് ഇതു സംബന്ധിച്ച റിപ്പോർട്ട്. കോവിഡ്-19, വിതരണ ശൃംഖലയിലുണ്ടാക്കിയ തടസ്സങ്ങളും ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതുമാണ് ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് തിരിച്ചടിയാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഒപ്പോ, വിവോ, റിയൽമി പോലുള്ള ബ്രാൻഡുകൾക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ ഈ കമ്പനികളുടെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോണുകളുടെ വില്പനയും ജൂൺ പാദത്തിൽ ഇടിഞ്ഞിട്ടുണ്ട്. 51 ശതമാനത്തിന്റെ വാർഷിക ഇടിവാണ് വില്പനയിൽ രേഖപ്പെടുത്തിയത്. 1.8 കോടി യൂണിറ്റ് സ്മാർട്ട്ഫോണുകളുടെ വില്പനയാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്.

from money rss https://bit.ly/30Pl69E
via IFTTT

നഷ്ടംകുറച്ച് വിപണി: നിഫ്റ്റി 11,194ല്‍ ക്ലോസ് ചെയ്തു

മുംബൈ: ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ നഷ്ടംകുറച്ച് ഓഹരി വിപണി. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടവും ഐടി, ഊർജം ഓഹരികളിലെ കുതിപ്പുമാണ് വിപണിയെ പിടിച്ചുനിർത്തിയത്. സെൻസെക്സ് 39.35 പോയന്റ് നഷ്ടത്തിൽ 38101.12ലും നിഫ്റ്റി 21.30 പോയന്റ് താഴ്ന്ന് 11194.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1055 കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1557 ഓഹരികൾ നഷ്ടത്തിലായി. 140 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, സൺ ഫാർമ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. സീ എന്റർടെയ്ൻമെന്റ്, ഹിൻഡാൽകോ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2CMNf9k
via IFTTT

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷംകോടി കടന്നു

ന്യൂഡൽഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഭാഗികമായി അടച്ചുതീർത്ത ഓഹരികൾ വിപണിയിൽ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ മൂല്യമാകട്ടെ 53,821 കോടിയുമായി. ഇതുകൂടി ചേരുമ്പോഴാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയർന്നത്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച 4.32ശതമാനമുയർന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 2,149.70 രൂപയിലെത്തി. വ്യാഴാഴ്ചയും ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായിരുന്നു. ഭാഗികമായി അടച്ചുതീർത്ത ഓഹരിയുടെ വില 1,299 നിലവാരത്തിലുമാണ്. അവകാശ ഓഹരി അനുവദിച്ചതിനെതുടർന്ന് ഈ ഓഹരികൾ ജൂൺ 15നാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനം ടിസിഎസിനാണ്. 8,07,419.38 കോടി നിലവാരത്തിലാണ് ടിസിഎസിന്റെ മൂല്യം. 6,11,095.46 കോടി മൂല്യവുമായി എച്ച്ഡിഎഫ്സി ബാങ്കാണ് മൂന്നാംസ്ഥാനത്ത്.

from money rss https://bit.ly/3hxyJRQ
via IFTTT

ചൈനയിലല്ല, ചെന്നൈയില്‍: ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മിച്ചുതുടങ്ങി

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് അംഗീകാരമായി ആപ്പിൾ ഐഫോൺ 11 ഇന്ത്യയിൽ നിർമാണം തുടങ്ങി. ചെന്നൈയിലെ ഫോക്സ്കോൺ പ്ലാന്റിലാണ് ആപ്പിളിന്റെ മുൻനിര ഉത്പന്നമായ ഐഫോൺ 11 നിർമിക്കുന്നത്. രാജ്യത്തിന് മികച്ച മാതൃകയായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ 11 നിർമിക്കാൻ തുടങ്ങിയതായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇതിനുമുമ്പ് ഐഫോൺ എക്സ്ആർ ബെംഗളുരുവിൽ ഘടകഭാഗങ്ങൾ ചേർത്ത് നിർമാണം ആരംഭിച്ചിരുന്നു. ഐ ഫോൺ എസ്ഇ 2020 ബെംഗളുരുവിനടുത്തുള്ള വിസ്ട്രോൺ പ്ലാന്റിൽ നിർമിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്. ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ഫോക്സ്കോൺ ഈ മാസം ആദ്യം ഐ ഫോൺ നിർമിക്കുന്നതിനുള്ള പ്ലാന്റ് വിപുലീകരണത്തിനായി 100 കോടി ഡോളർവരെ നിക്ഷേപിക്കാൻ പദ്ധതിയിട്ടിരുന്നു. ഫോക്സ്കോണിന് പുറമെ രണ്ടാമത്തെ വലിയ ഐഫോൺ നിർമാതാക്കളായ പെഗാട്രോണും ഭാവിയിൽ ഇന്ത്യയിൽ നിക്ഷേപംനടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

from money rss https://bit.ly/2CzsyxR
via IFTTT

Mammootty's CBI 5: SN Swamy Makes An Interesting Revelation!

Mammootty's CBI 5: SN Swamy Makes An Interesting Revelation!
Mammootty is all set to play the popular character Sethurama Iyer once again, in the highly anticipated 5th installment of the CBI Series. The project, which has been tentatively titled as CBI 5, will start rolling as megastar's first project post

* This article was originally published here

സ്വകാര്യവത്കരണം: ഭാരത് പെട്രോളിയം കോര്‍പ്പറേഷനിലും വിആര്‍എസ്

സ്വകാര്യ വത്കരണത്തിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷ(ബിപിസിഎൽ)നിലെ ജീവനക്കാർക്ക് വിആർഎസ് നടപ്പാക്കുന്നു. 45 വയസ്സിനുമുകളിലുള്ളവർക്കാണ് വിആർഎസ് അനുവദിക്കുന്നത്. ഇതുപ്രകാരം കമ്പനിയിലെ 60ശതമാനം ജീവനക്കാരും വിആർഎസിന് യോഗ്യരാണെന്നാണ് വിലയിരുത്തൽ. നിലവിൽ 11,894 പേരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഓഹരി വിറ്റഴിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനാൽ ജീവനക്കാരിലേറെപ്പേർ അസംതൃപ്തരാണെന്നാണ് സംഘടനകൾ പറയുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽപേർ വിആർഎസിന് അപേക്ഷിച്ചേക്കും. വിആർഎസിന് താൽപര്യമുള്ളവർ ഓഗസ്റ്റ് 13നകം അപേക്ഷ നൽകണം. സെപ്റ്റംബർ 30ഓടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി തുടർനടപടികളിലേയ്ക്കുകടക്കും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രകടനം എന്നിവ വിലിയിരുത്തിയാകും അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ജീവനക്കാർക്കുള്ള ശമ്പളത്തിനുംമറ്റുമായി കമ്പനിക്ക് ചെലവായത് 3,664.18 കോടി രൂപയാണ്.

from money rss https://bit.ly/3eWDMtg
via IFTTT