121

Powered By Blogger

Friday, 24 July 2020

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷംകോടി കടന്നു

ന്യൂഡൽഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഭാഗികമായി അടച്ചുതീർത്ത ഓഹരികൾ വിപണിയിൽ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. അതിന്റെ മൂല്യമാകട്ടെ 53,821 കോടിയുമായി. ഇതുകൂടി ചേരുമ്പോഴാണ് മൊത്തംമൂല്യം 14,07,854.41 കോടിയായി ഉയർന്നത്. രാജ്യത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച 4.32ശതമാനമുയർന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 2,149.70 രൂപയിലെത്തി. വ്യാഴാഴ്ചയും ഓഹരി വിലയിൽ മൂന്നുശതമാനം കുതിപ്പുണ്ടായിരുന്നു. ഭാഗികമായി അടച്ചുതീർത്ത ഓഹരിയുടെ വില 1,299 നിലവാരത്തിലുമാണ്. അവകാശ ഓഹരി അനുവദിച്ചതിനെതുടർന്ന് ഈ ഓഹരികൾ ജൂൺ 15നാണ് വിപണിയിൽ ലിസ്റ്റ് ചെയ്തത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനം ടിസിഎസിനാണ്. 8,07,419.38 കോടി നിലവാരത്തിലാണ് ടിസിഎസിന്റെ മൂല്യം. 6,11,095.46 കോടി മൂല്യവുമായി എച്ച്ഡിഎഫ്സി ബാങ്കാണ് മൂന്നാംസ്ഥാനത്ത്.

from money rss https://bit.ly/3hxyJRQ
via IFTTT

Related Posts:

  • ഇന്ന് സൈക്കിള്‍ മതി, നാളെ ബൈക്ക്, മറ്റെന്നാള്‍....അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യ… Read More
  • ഓണം വില്പന: കുടുംബശ്രീ നേടിയത് 20 കോടി രൂപകൊച്ചി:ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനി… Read More
  • ആറ് വിമാനത്താവളങ്ങള്‍ അദാനിക്ക്: അടുത്തമാസത്തോടെ കൈമാറുംന്യൂഡൽഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ നടത്താനുള്ള അവകാശം അദാനി എന്റർപ്രൈസസിന് ഉടൻ ലഭിക്കും. മോദി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഇതുസംബന്ധിച്ച് തീരുമാനം അടുത്തമാസത്തോടെ ഉണ്ടാകും. നിലവിൽ ഈ വിമാനത്താവളങ്ങളിലുള്ള ജീവനക്കാർക്ക്… Read More
  • സവാളയ്ക്ക് ‘പെട്രോൾ വില’; കടകൾ കുത്തിത്തുറന്ന് കള്ളന്മാർന്യൂഡൽഹി: വിലയിൽ പെട്രോളും സവാളയും (വലിയുള്ളി) മത്സരത്തിൽ. പെട്രോളിനും ഡീസലിനും തുടർച്ചയായി എട്ടാംദിവസവും വിലയുയർന്നു. 74 രൂപയായിരുന്നു പെട്രോളിന് ചൊവ്വാഴ്ച ഡൽഹിയിലെ വില. അതേസമയം, മുംബൈയിലും ഡൽഹിയിലും സവാളവില ചൊവ്വാഴ്ച കിേലാഗ… Read More
  • കേരള ബാങ്ക്: പ്രവാസികള്‍ക്ക് നിക്ഷേപിക്കാമോ?കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക്എന്തൊക്കെ പ്രയോജനങ്ങൾ. ഇതുസംബന്ധിച്ച് ഇതാ ആറു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും. 1.വായ്പകളുടെ പലിശനിരക്ക് കുറയുമോ? കൂടുതൽ കാർഷിക വായ്പ നല്കാൻ കേരള ബാങ്കിലൂടെ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന ക… Read More