121

Powered By Blogger

Thursday 21 November 2019

പിഎംഎസില്‍ പിടിമുറുക്കി സെബി: മിനിമം നിക്ഷേപം 50 ലക്ഷമാക്കി

ന്യൂഡൽഹി: പോർട്ട് ഫോളിയോ മാനേജുമെന്റ് സർവീസ(പിഎംഎസ്)സിന്മേൽ സെബി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പിഎംഎസിലെ ചുരുങ്ങിയ നിക്ഷേപം 25 ലക്ഷത്തിൽനിന്ന് 50 ലക്ഷം രൂപയായി ഉയർത്തി. ഇതോടൊപ്പം കാലാവധിയും കുറച്ചിട്ടുണ്ട്. എന്നാൽ നിലവിലെ കരാർ പ്രകാരമുള്ള നിക്ഷേപങ്ങൾക്ക് കാലാവധിയെത്തുന്നതുവരെ പഴയ നിർദേശം ബാധകമായിരിക്കും. തെറ്റായ വില്പനയിലൂടെ നിക്ഷേപം സമാഹരിക്കുന്നത് ഉൾപ്പടെയുള്ളവ തടയുകയാണ് സെബിയുടെ ലക്ഷ്യം. പോർട്ട്ഫോളിയോ മാനേജർമാർക്ക് ഈടാക്കാവുന്ന കമ്മീഷനും പരിഷ്കരിച്ചിട്ടുണ്ട്. പോർട്ട് ഫോളിയോ മാനജേർമാരുടെ മൊത്തം ഇടപാട് മൂല്യം രണ്ടു കോടി രൂപയിൽനിന്ന് അഞ്ചു കോടി രൂപയുമായി ഉയർത്തിയിട്ടുമുണ്ട്. മ്യൂച്വൽ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെ കടുത്ത നിബന്ധനകൾ പോർട്ട്ഫോളിയോ മാനേജർമാർക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വെൽത്ത് മാനേജർമാർ ഈരംഗത്ത് സജീവമായിരുന്നു. Sebi Hikes PMS Investment Size To Rs 50 Lakh

from money rss http://bit.ly/2O7F8aq
via IFTTT

ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിക്കൊണ്ടുപോയി 80 ലക്ഷം കവര്‍ന്നു

ന്യൂഡൽഹി: എടിഎമ്മിൽ പണം നിറയ്ക്കാൻ ഉദ്യോഗസ്ഥർ പോയനേരത്ത് മോഷ്ടാക്കൾ വാൻ തട്ടിയെടുത്തു. 80 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ഡ്രൈവർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പടെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടർ ഒന്നിലെ എടിഎമ്മിൽ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥർ പണമടങ്ങിയ വാൻ കാണാതായതോടെയാണ് തട്ടിക്കൊണ്ടുപോയതായി മനസിലായത്. വാനിൽ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതിൽ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാൻ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടതായി പറയുന്നു. ATM van abducted in Delhi

from money rss http://bit.ly/2qz7264
via IFTTT

സിഎസ്ബി ഐപിഒ: ആങ്കര്‍ നിക്ഷേപകര്‍ 184 കോടി രൂപയുടെ ഓഹരികള്‍ വാങ്ങും

ന്യൂഡൽഹി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബിയുടെ ഐപിഒയ്ക്ക് ആങ്കർ നിക്ഷേപകർ 184 കോടി രൂപ നിക്ഷേപിക്കും. 24 ആങ്കർ നിക്ഷേപകരാണ് ഓഹരിയൊന്നിന് 195 രൂപ നിരക്കിൽ 94,54,080 ഓഹരികൾ വാങ്ങിയത്. ഒമേഴ്സ് അഡ്മിനിസ്ട്രേഷൻ കോർപ്പറേഷൻ, ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ട്രസ്റ്റി, ആക്സിസ് മ്യൂച്വൽ ഫണ്ട്, സുന്ദരം മ്യൂച്വൽ ഫണ്ട്, എച്ച്എസ്ബിസി, അശോക ഇന്ത്യ ഓപ്പർച്വൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് ഇത്രയും തുക നിക്ഷേപിക്കുന്നത്. ബാങ്കിന്റെ ഐപിഒ വെള്ളിയാഴ്ചയാണ് തുടങ്ങിയത്. 26വരെ അപേക്ഷിക്കാം. 193-195 നിരക്കിലാണ് വില നിശ്ചയിക്കുക. 410 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ഓഹരി ഉടമകൾ 385.71 കോടി മൂല്യമുള്ള 19.78 ദശലക്ഷം ഓഹരികൾ വിൽക്കും. ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ഏഡൽവെയ്സ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ കൈവശമുള്ള ഓഹരികൾ മുഴുവൻ വിറ്റഴിക്കും. ബാങ്കിങ് മേഖലയിൽ 98 വർഷം പാരമ്പര്യമുള്ള ബാങ്കിന് സെപ്റ്റംബർ 30ലെ കണക്കുപ്രകാരം 1.3 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ബാങ്കിന് ശക്തമായ സാന്നിധ്യമുള്ളത്. ഇതിൽ പകുതിയിലേറെ ശാഖകളും കേരളത്തിലാണ്. CSB Bank raises ₹184 crore from anchor investors ahead of IPO

from money rss http://bit.ly/336V4hd
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി മൂന്നാംദിവസവും നഷ്ടം. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,542ലും നിഫ്റ്റി 22 പോയന്റ് താഴ്ന്ന് 11,946ലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് ഓഹരികളിൽ ഭാരതി എയർടെല്ലും ഇൻഫോസിസുമാണ് പ്രധാനമായും നഷ്ടത്തിൽ. ഇവയുടെ ഓഹരിവില ഒരു ശതമാനം താഴ്ന്നു. ചില മേഖലകളിൽ ലാഭമെടുപ്പ് തുടർന്നതാണ് വിപണിയെ ബാധിച്ചത്. എൻടിപിസി, സൺ ഫാർമ, പവർഗ്രിഡ് കോർപ്, യെസ് ബാങ്ക്, റിലയൻസ്, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ഒഎൻജിസി, വേദാന്ത, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി ഇൻഫ്രടെൽ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, യുപിഎൽ, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex slips in early trade

from money rss http://bit.ly/37x9M4T
via IFTTT

ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരെ നിയമിക്കാന്‍ റോബോട്ടിക്‌സ്

കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് ജീവിക്കാരെ നിയമിക്കാൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്റിക്രൂട്ട് എന്ന പുതിയ ഹ്യുമൻ റിസോഴ്സ് ടൂളാണ് ഇതിനായി രൂപപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം ജീവനക്കാരെ നിയമിക്കുന്നതിന് അവസാനഘട്ടത്തിൽമാത്രമാണ് എച്ച്ആർ ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമക്കി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ബാങ്ക് പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജീവനക്കാരെ നിയമിക്കുന്നത്. റോബോട്ടിക് ഇന്റർവ്യു, മാനസിക കഴിവുകൾ അളക്കൽ, ഗെയിം അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി യന്ത്രസഹായത്തോടെ നടത്തുമെന്ന് ഫെഡറൽ ബാങ്ക് എച്ച്ആർ ചീഫ് അജിത് കുമാർ കെ.കെ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ വ്യക്തിത്വ സവിശേഷതകൾ റോബോട്ടിക് അഭിമുഖങ്ങളിലൂടെയാണ് വിലയിരുത്തുക. നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ രക്ഷിതാക്കൾക്ക് എസ്എംഎസ് അയയ്ക്കുന്നതോടെയാണ് നിയമനനടപടി പൂർത്തിയാകുക. നിയമന ഉത്തരവുപോലും ചാറ്റ്ബോട്ടായിരിക്കും അയയ്ക്കുക. നടപ്പ് സാമ്പത്തികവർഷം ഒക്ടോബർവരെ 350 പ്രൊബേഷണറി ഓഫീസർമാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ഡിസംബറോടെ 350 പേരെകൂടി നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. Robotics to hire employees at Federal Bank

from money rss http://bit.ly/2O87C3V
via IFTTT