121

Powered By Blogger

Sunday 19 December 2021

ഈ ബാങ്കില്‍ 10,000 രൂപയ്ക്കുമുകളില്‍ പണം നിക്ഷേപിക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം

പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ജനുവരി ഒന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും. ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് തവണവരെ പണം പിൻവലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതിൽകൂടുതലുള്ള ഒരോ പിൻവലിക്കലിനും മിനിമം 25 രൂപ നൽകേണ്ടിവരും. സേവിങ്സ്, കറന്റ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിമാസം സൗജന്യമായി പിൻവലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളിൽവരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നൽകണം. ഈ അക്കൗണ്ടുകളിൽ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക. പ്രതിമാസ സൗജന്യം കഴിഞ്ഞാൽ ഇടപാടുകൾക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂല്യത്തിന്റെ 0.50ശതമാനമോ ആണ് നൽകേണ്ടിവരിക. ബേസിക് സേവിങ്സ് അക്കണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ നിരക്കൊന്നും ഈടാക്കുകയില്ല. സർവീസ് ചാർജിന് ജിഎസ്ടിയും ബാധകമാണ്.

from money rss https://bit.ly/3mFvdtJ
via IFTTT

തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സില്‍ 1000ത്തിലേറെ പോയന്റ് നഷ്ടം, നിഫ്റ്റി 16,700ന് താഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 1020 പോയന്റ് നഷ്ടത്തിൽ 55,991ലും നിഫ്റ്റി 308 പോയന്റ് താഴ്ന്ന് 16,676ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേഗത്തിന്റെ അതിവേഗ വ്യാപനംമൂലമുള്ള ആശങ്കയാണ് വിപണിയെ ബാധിച്ചത്. സമൂഹവ്യാപനമുള്ള പ്രദേശങ്ങളിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് അടുത്തിയിടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഒന്നരവർഷത്തിനിടെ ഇതാദ്യമായി ചൈന വായ്പാ നിരക്ക് കുറച്ചതും ഏഷ്യൻ സൂചികകളെ ബാധിച്ചു. ചൈനയിലെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന ആശങ്കയാണ് ഇതേതുടർന്നുണ്ടായത്. ടിസിഎസ്, നെസ് ലെ, സൺ ഫാർമ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 2.5ശതമാനത്തിലേറെ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. Sensex sinks 1000 pts, Nifty below 16,700.

from money rss https://bit.ly/3FbV3N6
via IFTTT