121

Powered By Blogger

Monday 21 October 2019

ലാഭം പെരുപ്പിക്കാന്‍ കൃത്രിമം: ഇന്‍ഫോസിസിന്റെ ഓഹരി വില 100 രൂപ ഇടിഞ്ഞു

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ലാഭം പെരുപ്പിച്ച് കാണിക്കുന്നതിനായി അനിധികൃത നടപടി സ്വീകരിച്ചതായി ആരോപണമുയർന്നതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. വിപണിയിൽ വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 645 രൂപയിലേയ്ക്ക് താഴ്ന്നു. 767.85 രൂപയ്ക്കാണ് കഴിഞ്ഞ വ്യാപാര ദിനത്തിൽ ക്ലോസ് ചെയ്തത്. നഷ്ടം 14 ശതമാനത്തോളം. ബോർഡിനും യുഎസ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷനും അയച്ച കത്തിലാണ് കമ്പനി ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചെലവുകൾ കുറച്ചുകാണിച്ച് ലാഭം ഉയർത്താൻ സമ്മർദംചെലുത്തിയെന്നാണ് ആരോപണം. എന്നാൽ, ഇക്കാര്യം ഓഡിറ്റ് കമ്മറ്റിക്കു മുന്നിൽ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയത്തിന് അനുസൃതമായി വിഷയം കൈകാര്യം ചെയ്യുമെന്നും ഇൻഫോസിസ് അറിയിച്ചു. Infosys share prices slump

from money rss http://bit.ly/2BvDXu6
via IFTTT

ഓൺലൈനിൽ ഹിറ്റായി ഉമിക്കരി

കൊച്ചി: ഭക്ഷണവും വസ്ത്രവുമടക്കം ആവശ്യമുള്ളതെല്ലാം ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കലെത്തുന്ന ഈ കാലത്ത് ആകർഷകമായ ബോട്ടിലുകളിലും പായ്ക്കറ്റുകളിലും നമ്മുടെ നാടൻ ഉമിക്കരിയും ഓൺലൈനിൽ ഹിറ്റാവുകയാണ്. നിരവധി ആയുർവേദ കമ്പനികളും ചെറുകിട സംരംഭങ്ങളും ഉമിക്കരിയുടെ ഓൺലൈൻ വിപണി സാധ്യത ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഫ്ളിപ്കാർട്ടിലും ആമസോണിലുംഉമിക്കരി ലഭ്യമാണ്. നേരത്തെ മെഡിക്കൽ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് റീട്ടെയിൽ ഔട്ട്്ലെറ്റുകളിലും ഉമിക്കരി വില്പനയ്ക്കെത്തിയിരുന്നു. ഇതിനു പുറമെ, സപ്ലൈകോ ഔട്ട്ലെറ്റുകളിലും മാർജിൻ ഫ്രീ സ്റ്റോറുകളിലും ഉമിക്കരി വിൽക്കുന്നുണ്ട്. കുറഞ്ഞ വിലയിൽ വ്യത്യസ്ത ചേരുവകളടങ്ങിയ ഉമിക്കരി പായ്ക്കറ്റിലാക്കി ഗ്ലാമർ പരിവേഷത്തോടെയാണ് ഓൺലൈനിലെത്തുന്നത്. അതിനാൽ ഏറെ ആവശ്യക്കാരുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകർ പറയുന്നു. പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കുന്ന ചെറുകിട സംരംഭങ്ങൾ ഉമിക്കരി ബിസിനസിലുണ്ട്. ദന്തകാന്തി വർധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ടൂത്ത് പേസ്റ്റുകളെക്കാൾ ഉത്തമം ഉമിക്കരിയാണെന്ന് ഇവർ പറയുന്നു. വിലക്കുറവിലെ വൈവിധ്യം ഓൺലൈനിലും ഓഫ്ലൈനിലും ആറു രൂപ മുതൽ 70 രൂപ വരെ വിലയുള്ള ഉമിക്കരി പായ്ക്കുകൾ ലഭ്യമാണ്. ഗ്രാംപു, കുരുമുളക്, ഉപ്പ് എന്നിവ ചേർത്തുള്ള ശാന്തീസ് ഉമിക്കരി 30 മുതൽ 69 രൂപ വരെ വിലയുള്ള പായ്ക്കുകളാണ് പുറത്തിറക്കുന്നത്. ഇതേ ചേരുവകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉമിക്കരി ടൂത്ത്പേസ്റ്റും പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ശാന്തീസ് ഉമിക്കരി സ്ഥാപകൻ സിജേഷ് പൊയ്യിൽ പറഞ്ഞു. ഗ്രാംപുവും ഉപ്പും ചേർത്തുള്ള 20 രൂപ പായ്ക്കും ഗ്രാംപുവും ഉപ്പും കുരുമുളകും ചേർത്തുള്ള 25 രൂപ പായ്ക്കുമാണ് ലീഫ് ആൻഡ് റിലീഫ് വിപണിയിലെത്തിക്കുന്നത്. ഇന്ദുപ്പ് ചേർത്തുള്ള പത്ത് രൂപയുടെ ഉമിക്കരിയും കറുവപ്പട്ട, ഗ്രാംപു, കുരുമുളക്, ചുക്ക്, ഉപ്പ് എന്നിവ ചേർത്തുള്ള 25 രൂപയുടെ സ്പെഷ്യൽ ഉമിക്കരിയും അഗസ്ത്യമഠം വിതരണം ചെയ്യുന്നുണ്ട്. അങ്കമാലി, പെരുമ്പാവൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ഉമിക്കരി നിർമാണത്തിന് ആവശ്യമായ ഉമി വാങ്ങുന്നതെന്ന് അഗസ്ത്യമഠം ഉടമ പ്രേംരാജ് പറഞ്ഞു. ഉമിയുടെ ലഭ്യതക്കുറവാണ് ബിസിനസിലെ പ്രധാന വെല്ലുവിളിയെന്ന് ലീഫ് ആൻഡ് റിലീഫ് ഉടമ അജിത് കൊല്ലറ അറിയിച്ചു.

from money rss http://bit.ly/35TC3Se
via IFTTT

ജിയോ 222 രൂപയില്‍ തുടങ്ങുന്ന മൂന്ന് പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു

ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് റിലയൻസ് ജിയോ മൂന്ന് പുതിയ റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കി. പ്രതിമാസം 222 രൂപ മുതൽ തുടങ്ങുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്ലാൻ പ്രകാരം പ്രതിദിനം 2 ജി.ബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1,000 മിനുട്ട് സംസാരസമയവുമാണ് ലഭിക്കുക. പ്രതിദിനം 100 എസ്എംഎസ് സൗജന്യവുമാണ്. മറ്റ് മൊബൈൽ ഓപ്പറേറ്റർമാരുടെ ഫോണുകളിലേയ്ക്ക് വളിക്കാൻ വേറെ ടോപ്പ് അപ്പ് വൗച്ചറുകൾ ആവശ്യമില്ല. 28 ദിവസമാണ് കാലവാധി. 333 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യമായി വിളിക്കാം. പ്രതിദിനം 2 ജിബി ഡാറ്റയും 100എസ്എംഎസും സൗജന്യം. കാലാവധി 56 ദിവസം 444 രൂപയുടെ പ്ലാൻ മറ്റ് നെറ്റ് വർക്കുകളിയേക്ക് 1000 മിനുട്ട് സൗജന്യം. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യം. ജിയോ ആപ്പുകൾ സൗജന്യം. കാലാവധി 84 ദിവസം. മറ്റ് നെറ്റ് വർക്കുകളിലേയ്ക്കുള്ള വോയ്സ് കോളുകൾക്ക് നിരക്ക് ഈടാക്കിതുടങ്ങിയതിനുശേഷമാണ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. ഒക്ടോബർ 10 മുതലാണ് ഈ കോളുകൾക്ക് മിനുട്ടിന് ആറു പൈസ ഈടാക്കിതുടങ്ങിയത്. ഒക്ടോബർ 10ന് മുമ്പ് ചാർജ് ചെയ്തിട്ടുള്ളവർക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം. Reliance Jio's new recharge plans

from money rss http://bit.ly/2VZkWd7
via IFTTT