121

Powered By Blogger

Saturday, 28 March 2015

കക്കായിറച്ചി വിപണിയിലൂടെ കക്കാ മേഖല സമൃദ്ധിയിലേക്ക്‌











Story Dated: Sunday, March 29, 2015 01:57


വൈക്കം: പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന കക്കാ മേഖലയ്‌ക്ക്‌ ആശ്വാസം പകരുകയാണ്‌ കക്കായിറച്ചി വിപണി. ഒരു കാലത്ത്‌ കക്കായിറച്ചിയുടെ ഉപയോഗം പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന പ്രചരണം ഈ മേഖലയെ തളര്‍ത്തിയിരുന്നു. എന്നാല്‍ ആയുര്‍വേദവും അലോപ്പതിയും ഹോമിയോയുമെല്ലാം കക്കായിറച്ചിയുടെ ഉപയോഗം ശരീരത്തിന്‌ ഏറെ ഗുണകരമാകുമെന്ന്‌ തെളിയിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.


ഗ്രാമീണ മേഖലകളിലായിരുന്നു കക്കായിറച്ചിയുടെ ഉപയോഗം കൂടുതലായി നടന്നിരുന്നത്‌. എന്നാല്‍ ഇന്നത്‌ വലിയ സമൂഹത്തിനിടയിലും ഇഷ്‌ടവിഭവമായി മാറിയിരിക്കുകയാണ്‌. കള്ള്‌ ഷാപ്പുകളിലും റിസോര്‍ട്ടുകളിലും വലിയ സ്‌റ്റാര്‍ ഹോട്ടലുകളിലുമെല്ലാം കക്കായിറച്ചി ഫ്രൈ ആട്ടിറച്ചിയോട്‌ കിടപിടിക്കുന്നതാണ്‌.


ഇതിന്റെ പാചകരീതിയിലാണ്‌ യഥാര്‍ത്ഥ രുചിക്കൂട്ട്‌ ഒളിച്ചിരിക്കുന്നതെന്ന്‌ മാത്രം. വൈക്കത്ത്‌ കക്കാമേഖലയുടെ ഈറ്റില്ലമായ ടി.വി പുരം പഞ്ചായത്തിലാണ്‌ കക്കായിറച്ചിയുടെ ഉല്‍പാദനം ഏറെ നടക്കുന്നത്‌. മൂത്തേടുത്തുകാവ്‌, മണ്ണത്താനം, തൃണയംകുടം, കൊതവറ, ഉദയനാപുരം പഞ്ചായത്തിലെ പനമ്പുകാട്‌, നേരേകടവ്‌ പ്രദേശങ്ങളില്‍ നിന്നാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ കക്കായിറച്ചി പോകുന്നത്‌. ഈ ഭാഗങ്ങളിലായി ഏകദേശം ആയിരത്തിലധികം കുടുംബങ്ങള്‍ ഈ തൊഴില്‍ ചെയ്‌തുജീവിക്കുന്നുണ്ട്‌.


ഇതിനു പുറമെ കക്കായിറച്ചി ചരുവത്തില്‍ ആക്കി തലചുമടായി വില്‍പന നടത്തുന്ന വീട്ടമ്മമാരും ഉണ്ട്‌.

കക്കാ വലിയ പാത്രത്തിലാക്കി അര മണിക്കൂറോളം അടുപ്പില്‍ വേവിച്ച്‌ ഇത്‌ പിന്നീട്‌ വലയില്‍ അരിച്ച്‌ കക്കയും ഇറച്ചിയും വേര്‍തിരിക്കുന്നു. ഒരു കിലോ വലിയ കക്കയിറച്ചിക്ക്‌ 60 രൂപയും ചെറുതിന്‌ 30 രൂപയും ഇവര്‍ക്ക്‌ ലഭിക്കുന്നു. എന്നാല്‍ മാര്‍ക്കറ്റുകളിലെത്തിയാല്‍ ഇതിന്‌ പൊള്ളുന്ന വിലയാണ്‌.


കള്ള്‌ ഷാപ്പുകളിലാണ്‌ ഇതിന്റെ വിഭവങ്ങള്‍ കൂടുതല്‍ ചെലവാകുന്നത്‌. ഒരു വലിയ കുട്ട കക്കാ വേവിച്ചാല്‍ അതില്‍ നിന്നും ഒരു കിലോ ഇറച്ചിയാണ്‌ ലഭിക്കുന്നത്‌. ഉപ്പ്‌ സീസണായാല്‍ കക്കായിറച്ചിയുടെ തൂക്കത്തിലും രുചിയിലും കുറവ്‌ വരുമെന്ന്‌ തൊഴിലാളികള്‍ പറയുന്നു. എന്നിരുന്നാലും ഈ പണിയിലൂടെ കിട്ടുന്ന വരുമാനത്തില്‍ ഇവര്‍ സംതൃപ്‌തരാണ്‌. കാരണം വിസ്‌മൃതിയിലേക്ക്‌ ആണ്ടിരുന്ന കക്കാ മേഖലയെ സജീവമാക്കുവാന്‍ പ്രാപ്‌തമാക്കിയത്‌ ഇറച്ചി വിപണിയാണ്‌. ആ സന്തോഷം അവരുടെ വാക്കുകളില്‍ അലതല്ലുന്നു.


പി.വി. ബിജേഷ്‌










from kerala news edited

via IFTTT

രണ്ടരവയസുകാരിയുടെ മൂക്കില്‍നിന്നും ചുരുട്ടിയ പ്ലാസ്‌റ്റിക്‌പേപ്പര്‍ പുറത്തെടുത്തു











Story Dated: Sunday, March 29, 2015 01:57


ചങ്ങനാശേരി: പത്തുമാസമായി ശ്വാസതടസം നേരിട്ട രണ്ടരവയസുകാരിയുടെ വലത്തെ മൂക്കില്‍ ചുരുട്ടികയറ്റിയ പ്ലാസ്‌റ്റിക്‌ പേപ്പര്‍ പുറത്തെടുത്തു. ശ്വാസതടസം നേരിട്ട കുട്ടിയെ കഴിഞ്ഞ ദിവസമാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ചമ്പക്കുളം കണ്ടങ്കരി സന്തോഷിന്റെ മകളായ പൂര്‍ണിമയുടെ മൂക്കില്‍ നിന്നാണ്‌ പ്ലാസ്‌റ്റിക്‌ പുറത്തെടുത്തത്‌.

കുട്ടിയുടെ വലത്തെ നാസാരന്ധ്രത്തില്‍ ചുരുട്ടിയ പ്ലാസ്‌റ്റിക്‌ പേപ്പര്‍ ഇരിക്കുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ കുട്ടിയെ മയക്കി കിടത്തി പ്ലാസ്‌റ്റിക്‌ പേപ്പര്‍ പുറത്തെടുക്കുകയായിരുന്നു.










from kerala news edited

via IFTTT

ഒറ്റാല്‍ അവാര്‍ഡ് ചിത്രമല്ല









''ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല. ദേശാടനംപോലെ ഹൃദയസ്പര്‍ശിയായ കഥാന്തരീക്ഷത്തിലൂടെ ഒഴുകുന്ന സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. ഇവിടെ ഞെട്ടിക്കുന്ന ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴചേര്‍ന്നിട്ടുണ്ട്. ഏറെക്കാലത്തിനുശേഷം സാമൂഹിക പ്രസക്തിയും കലാമേന്മയും ഉള്ള ഒരു ചിനത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇതൊരു തുടക്കം മാത്രം. ഇതിലും വലിയ അംഗീകാരങ്ങള്‍ ഈ ചിത്രത്തെ തേടിവരും.''


ഈ ചിത്രത്തിന്റെ കഥ വന്ന വഴി...?

പത്ത് വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്താലാണ് ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന കഥ ഞാന്‍ വായിച്ചത്. നഗരത്തില്‍ ജോലിക്ക് വന്ന കുട്ടി, അവന്റെ ദയനീയമായ ജീവിതാവസ്ഥ മുത്തച്ഛനെ കത്തിലൂടെ അറിയിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരമായിരുന്നു അത്. ഒരു മുഴുനീള ചിത്രത്തിനുവേണ്ട കഥാന്തരീക്ഷം ആ ചെറുകഥയ്ക്ക് ഉണ്ടായിരുന്നില്ല. അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തിലേക്ക് പറിച്ചു നടുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് ആ പ്രമേയം വര്‍ഷങ്ങളോളം ഞാന്‍ മാറ്റിവെച്ചു. കഴിഞ്ഞ സപ്തംബറില്‍ ആസാമിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചിത്രം ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്നു. ഒരു കൊച്ചു കുട്ടി വാഴപ്പിണ്ടികള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തില്‍ രണ്ടു മൂന്ന് ആട്ടിന്‍ കുട്ടികളുമായി തുഴഞ്ഞ് പോകുന്നതായിരുന്നു ആ ചിത്രം. ആ കുട്ടിയുടെ ദൈന്യതയും വാങ്കേയും കുട്ടനാടന്‍ ഭൂപ്രകൃതിയും ചേര്‍ത്ത് വെച്ചപ്പോള്‍ 'ഒറ്റാല്‍' എന്ന ചിത്രം പിറന്നു.


ഒറ്റാലിന്റെ കഥാന്തരീക്ഷം...?




കൊയ്ത്ത് കഴിഞ്ഞ കുട്ടനാടന്‍ പാടത്ത് ആയിരക്കണക്കിന് താറാവുകളുമായി എത്തിയ കുട്ടപ്പായി എന്ന ബാലന്റെയും വല്യുപ്പയായ മുത്തച്ഛന്റെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ശിവകാശിയിലെ പടക്കക്കമ്പനിയില്‍ ജോലിക്ക് പോകുന്ന കുട്ടപ്പായിയുടെ നൊസ്റ്റാള്‍ജിയ നിറഞ്ഞചിന്തകളാണ് ചിത്രത്തെ നയിക്കുന്നത്. നൊമ്പരമുണര്‍ത്തുന്ന, കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണിത്. അതില്‍ അര്‍ഥവ്യാപ്തിയുള്ള പ്രകൃതിദൃശ്യങ്ങളും സമന്വയിപ്പിച്ചപ്പോള്‍ അതൊരു മികച്ച പരിസ്ഥിതി ചലച്ചിത്രവുമായി.

ലൈവ് സൗണ്ടിലാണ് ചിത്രം ചിത്രീകരിച്ചത്. കുട്ടനാട്ടിലെ ആര്‍ ബ്ലോക്കായിരുന്നു ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. രാവും പകലും മാറിമാറിവന്ന പ്രകൃതിയുടെ വിസ്മയങ്ങള്‍ ഒരു കഥാപാത്രത്തെപ്പോലെ ഈ ചിത്രത്തിന് ഗുണം ചെയ്തു. ചിത്രത്തിന് വേണ്ടി ഒരു ഏറുമാടം ഞങ്ങള്‍ സെറ്റിട്ടിരുന്നു. അടുത്ത ദിവസം ചിത്രീകരണത്തിനായി സെറ്റിലെത്തിയപ്പോള്‍ ആയിരക്കണക്കിന് കൊറ്റികള്‍ ആ ഏറുമാടത്തില്‍ അഭയാര്‍ഥികളായി എത്തിയിരുന്നു. കായലിലെ ചുവപ്പും വെള്ളയും കലര്‍ന്ന ആമ്പല്‍പ്പൂക്കളും ദേശാടനക്കിളികളും അരയന്നങ്ങളും എല്ലാം ഞങ്ങള്‍ക്ക് കഥാപാത്രങ്ങളാക്കാന്‍ കഴിഞ്ഞു.






ചിത്രത്തിന്റെ പ്രധാന താരങ്ങളെല്ലാം പുതുമുഖങ്ങളാണല്ലോ?


ഈ സിനിമ ഒരു നിയോഗംപോലെ സംഭവിച്ചതാണ്. ഈ കഥ സിനിമയാക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെല്ലാം ഇങ്ങോട്ട് വരുമെന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കുട്ടനാട്ടില്‍ പോയപ്പോഴാണ് മുത്തച്ഛനെ അവതരിപ്പിച്ച വാസവനെ കണ്ടുമുട്ടിയത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ 'പണം കിട്ടിയാല്‍ എന്തും ചെയ്യും' എന്നായിരുന്നു മറുപടി. ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ നടന്‍ അദ്ദേഹമായിരുന്നെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാകും. രാവും പകലും കായലില്‍ ജോലി ചെയ്ത വാസവന് എന്റെ കഥാപാനത്രത്തിലേക്കിറങ്ങാന്‍ പെട്ടെന്ന് കഴിഞ്ഞു. അദ്ദേഹത്തെ ഞാന്‍ അഭിനയിപ്പിച്ചില്ല. ആ പെരുമാറ്റത്തില്‍ നിന്ന് വേണ്ടത് മാത്രം ഞാന്‍ എടുത്തു. അങ്ങനെ കാരിക്കേച്ചറുപോലെ ഒത്തിരി മുഖങ്ങളുണ്ട്. ദേവലോകം ഗോപി, വാവച്ചന്‍, തോമസ്. ആന്റണി, എന്നിവര്‍ക്കൊപ്പം സബിത, ഷൈന്‍ടോം ചാക്കോ എന്നിവരും ഈ ചിത്രത്തിലുണ്ട്.

കമേഴ്‌സ്യല്‍ ചിത്രങ്ങള്‍ക്ക് മാത്രം മുതല്‍മുടക്കാന്‍ നിര്‍മാതാക്കളുള്ള ഈ കാലത്ത്, ഇത്തരം സിനിമ ഒരുക്കാന്‍ ഒരു പ്രൊഡ്യൂസറെ തേടേണ്ടി വന്നോ?




ഒരിക്കലുമില്ല. ഈ ചിത്രത്തിന്റെ പ്രമേയംപോലും ചര്‍ച്ച ചെയ്യാതെയാണ് നിര്‍മാതാവ് സെവന്‍ ആര്‍ട്‌സ് മോഹനനും വിനോദ് വിജയനും ഈ ചിത്രത്തിന്റ നിര്‍മാതാവായത്. ചിത്രത്തിന്റെ ടെക്‌നീഷ്യന്മാരും നടന്മാരും ഈ കൂട്ടായ്മയിലേക്ക് വന്നുചേരുകയായിരുന്നു. നേരിന്റെയും നന്മയുടെയും ശക്തിയുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റെ കരുത്ത്. സത്യമുള്ള ചിത്രമാണിത്.


നാഷണല്‍ അവാര്‍ഡില്‍ 'ഒറ്റാല്‍' ഒതുക്കപ്പെട്ടുപോയി എന്ന് തോന്നിയിരുന്നോ?


ഒറ്റാല്‍ ഒരു പരിസ്ഥിതി ചിത്രമായല്ല ഞങ്ങള്‍ ഒരുക്കിയത്. ഏറെ കാലികപ്രാധാന്യമുള്ള ബാലവേലയായിരുന്നു ചിത്രത്തിന്റെ വിഷയം. ഭരണകൂടത്തിന്റെ ഒത്താശയിലാണ് ശിവകാശിയിലെ പടക്കക്കമ്പനികള്‍ നടത്തുന്നത്. ആയിരക്കണക്കിന് കുട്ടികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. അത് വലിയ കെണിയാണ്. അതില്‍ അകപ്പെട്ടാല്‍ അവിടെ നിന്ന് രക്ഷപ്പെട്ട് പോകാന്‍ കഴിയില്ല. അത്തരം ലോകത്താണ് ഒറ്റാലിലെ കുട്ടപ്പായി എന്ന ബാലനും പെട്ടുപോകുന്നത്. അവന്റെ നഷ്ടമായ ജീവിതാന്തരീക്ഷത്തിന്റെ പ്രകൃതി ഭംഗിയാണ് ഞങ്ങള്‍ കാണിച്ചത്. രണ്ട് ഡയമെന്‍ഷന്‍ ഈ ചിത്രത്തിനുണ്ട്. എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണത്തിനും കാവാലത്തിന്റെ സംഗീതത്തിനും അംഗീകാരങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു.









from kerala news edited

via IFTTT

ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌








ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌


പി.പി. ശശീന്ദ്രന്‍


Posted on: 29 Mar 2015






ദുബായ്: ലോകപ്രശസ്തമായ ദുബായ് വേള്‍ഡ് കപ്പ് ഇത്തവണ ദുബായ് കിരീടാവകാശിയുടെ കുതിരയ്ക്ക്. ഒരു കോടി ഡോളര്‍ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവുംവലിയ സമ്മാനമായ ദുബായ് വേള്‍ഡ് കപ്പ് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ പ്രിന്‍സ് ബിഷപ്പ് എന്ന കുതിരയാണ് കുതിച്ചെത്തി കരസ്ഥമാക്കിയത്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിക്ക് നടന്ന ആവേശപ്പോരാട്ടത്തില്‍ നിലവിലുള്ള ചാമ്പ്യന്‍ കുതിരയായ ആഫ്രിക്കന്‍ സ്‌റ്റോറി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടായിരം മീറ്ററിന്റെ 'ഡെര്‍ട്ട് റേസില്‍' രണ്ട് മിനിറ്റും മൂന്ന് സെക്കന്‍ഡും കൊണ്ടാണ് പ്രിന്‍സ് ബിഷപ്പ് ഫിനിഷ് ചെയ്തത്. യു.എ.ഇയുടെ വിഖ്യാതനായ സായിദ് ബിന്‍ സുറൂര്‍ ആണ് പ്രിന്‍സ് ബിഷപ്പിന്റെ പരിശീലകന്‍. വില്ല്യം ബിക്ക് ആയിരുന്നു ജോക്കി. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ സ്വന്തമായ ഗൊഡോള്‍ഫിന്‍ സംഘത്തിലെ കുതിരയാണ് ആഫ്രിക്കന്‍ സ്‌റ്റോറി.





കാലിഫോര്‍ണിയ ക്രോം രണ്ടാംസ്ഥാനത്തും ലിയ മൂന്നാം സ്ഥാനത്തും എത്തി. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ മകനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്റെ കുതിര ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയപ്പോള്‍ വന്‍ഹര്‍ഷാരവങ്ങളോടെയാണ് സ്‌റ്റേഡിയം വിജയം ആഘോഷിച്ചത്. സന്തോഷത്താല്‍ ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാനെ ആലിംഗനം ചെയ്ത് അഭിനന്ദിച്ചു. പിതാവില്‍നിന്ന് മകനിലേക്ക് ചാമ്പ്യന്‍കിരീടം കൈമാറുന്നതിന് മെയ്ദാനിലെ ജനാവലി സാക്ഷ്യംവഹിച്ചു.

ആവേശംതുടിച്ചുനിന്ന മെയ്ദാനിലെ റെയ്‌സ് കോഴ്‌സില്‍ ഓരോ മത്സരത്തിനും അണിനിരന്നത് ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളായിരുന്നു. ലോകപ്രശസ്തരായ ജോക്കികളും പരിശീലകരുംകൂടി അണിനിരന്നതോടെ ലോകത്തിലെ ഏറ്റവുംവലിയ സമ്മാനത്തുകകളുള്ള ദുബായ് വേള്‍ഡ് കപ്പിലെ ഓരോ മത്സരങ്ങളും അത്യന്തം ആവേശകരമായി.


വെടിക്കെട്ടും കലാപരിപാടികളും ഉള്‍പ്പെടെയുള്ള വര്‍ണാഭമായ ചടങ്ങുകളും കൂടിയായപ്പോള്‍ ശനിയാഴ്ച രാത്രി ദുബായ് മെയ്ദാനിലേക്ക് ചുരുങ്ങിയതുപോലെയായി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദും ആദ്യാവസാനം മത്സരം വീക്ഷിക്കാനുണ്ടായിരുന്നു.





ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ അദ്ദേഹം സ്വീകരിച്ചു. ശൈഖ് മുഹമ്മദിന്റെ സ്വന്തമായ ഗൊഡോള്‍ഫിന്‍ എന്ന പേരിന് കീഴിലുള്ള നിരവധി കുതിരകളും മത്സരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള രണ്ടാമത്തെ മത്സരമായ ഗൊഡോള്‍ഫിന്‍ മൈല്‍ എന്ന രണ്ടാമത്തെ റെയ്‌സ് സ്‌പോണ്‍സര്‍ ചെയ്തത് മലയാളിയും ശോഭാ ഗ്രൂപ്പ് ചെയര്‍മാനുമായ പി.എന്‍.സി. മേനോന്റെ നേതൃത്വത്തിലുള്ള മെയ്ദാന്‍ ശോഭയായിരുന്നു. 1,600 മീറ്റര്‍ ഡര്‍ട്ട് റെയ്‌സിലെ ജേതാക്കള്‍ക്ക് സമ്മാനം നല്‍കിയ പി.എന്‍.സി. മേനോന്‍ ചടങ്ങിലെ മലയാളി സാന്നിധ്യമായി തിളങ്ങി.

27 രാജ്യങ്ങളില്‍നിന്നുള്ള 138 മത്സരക്കുതിരകളാണ് വിവിധ ഇനങ്ങളിലായി ഇഞ്ചോടിഞ്ച് പൊരുതിയത്. വൈകിട്ട് നാലിന് ആരംഭിച്ച മത്സരങ്ങള്‍ ഒരു കോടി അമേരിക്കന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ദുബായ് വേള്‍ഡ് കപ്പിനായുള്ള ഒമ്പതാമത് റെയ്‌സോടെയാണ് അവസാനിച്ചത്. എല്ലാ മാര്‍ച്ച് മാസത്തെയും അവസാനത്തെ ശനിയാഴ്ച രാത്രി ഒമ്പത് മണിക്കാണ് ദുബായ് വേള്‍ഡ് കപ്പിന്റെ മത്സരം. മെയ്ദാനിലെ തിങ്ങിനിറഞ്ഞ ഗാലറികളും പവലിയനുമെല്ലാം കാത്തിരുന്നത് ഈ മല്‍സരമായിരുന്നു.


വേള്‍ഡ് കപ്പിന്റെ ഭാഗമായി നേരത്തേനടന്ന വിവിധ മത്സരങ്ങളും കൗതുകമുണര്‍ത്തി. ഇടക്കിടെയുള്ള വെടിക്കെട്ടുകളാകട്ടെ ഗാലറികള്‍ക്ക് ഹരംപകര്‍ന്നു. മത്സരത്തിന്റെ സമാപനവേളയിലും ഗംഭീരമായ വെടിക്കെട്ടുണ്ടായിരുന്നു.












from kerala news edited

via IFTTT

ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌








ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌


Posted on: 29 Mar 2015



വ്യോമയാനമന്ത്രാലയം ടെന്‍ഡര്‍ പുതുക്കി



കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈവര്‍ഷത്തെ ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീകാര്‍പെറ്റിങ് പ്രവൃത്തികളുടെഭാഗമായി വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.


നെടുമ്പാശ്ശേരിയില്‍നിന്ന് ഹജ്ജ് സര്‍വീസുകള്‍ നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രലയം പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. നേരത്തെ കരിപ്പൂരിലേക്കുനല്‍കിയ ക്വട്ടേഷന്‍ റദ്ദാക്കിയാണ് വ്യോമയാനമന്ത്രാലയം നെടുമ്പാശ്ശേരിയിലേക്ക് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്. ഏപ്രില്‍ എട്ടിന് വൈകുന്നേരം മൂന്നുവരെ ക്വട്ടേഷന്‍ സ്വീകരിക്കും.


കഴിഞ്ഞ 20 മുതല്‍ 27 വരെയാണ് വിവിധ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നുള്ള സര്‍വീസുകള്‍ക്കായി വിമാനക്കമ്പനികളില്‍നിന്ന് വ്യോമയാനമന്ത്രാലയം ക്വട്ടേഷന്‍ ക്ഷണിച്ചത്. ഇതില്‍ കരിപ്പൂര്‍ ഉള്‍പ്പെട്ടിരുന്നു.


ബി 767 വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് കരിപ്പൂരില്‍ ഹജ്ജ് സര്‍വീസിന് ഉദ്ദേശിച്ചത്. സപ്തംബര്‍ രണ്ടുമുതല്‍ 17 വരെയാണ് കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ യാത്ര നിശ്ചയിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരിയില്‍നിന്ന് ജിദ്ദയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.


വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കുമാറ്റിയതോടെ ഹജ്ജ് ക്യാമ്പും നെടുമ്പാശ്ശേരിയിലേക്കുമാറ്റാന്‍ ഹജ്ജ് കമ്മിറ്റി ശ്രമംതുടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം അധികൃതരുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടറെ കഴിഞ്ഞ ഹജ്ജ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയിരുന്നു.













from kerala news edited

via IFTTT

കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി








കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി; ആഴ്ചയില്‍ 1064 സര്‍വീസുകള്‍


Posted on: 29 Mar 2015


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 29 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് വേനല്‍ക്കാല സമയക്രമം പ്രാബല്യത്തിലുണ്ടാവുക. ഇതനുസരിച്ച് ആഴ്ചയിലെ ആകെ സര്‍വീസ് 1064 ആയി ഉയര്‍ന്നു. നിലവില്‍ ഇത് 1044 ആണ്.

മെയ് ഒന്ന് മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ കൂടി കൊച്ചിയിലേക്ക് എത്തുന്നതോടെ സര്‍വീസുകള്‍ 1106 ആയി ഉയരും. പുതിയ സമയപ്പട്ടികയില്‍ രാജ്യാന്തര സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 533 ആയി ഉയര്‍ന്നു. ശീതകാല ഷെഡ്യൂളില്‍ ഇത് 515 ആയിരുന്നു.


ആഭ്യന്തര സര്‍വീസുകളുടെ എണ്ണം 531 ആണ്. ശീതകാല ഷെഡ്യൂളിലും ഇത് സമാനമായിരുന്നു. രാജ്യാന്തര മേഖലയില്‍ കുവൈറ്റ് എയര്‍ലൈന്‍സ്, ഫ്ലൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ വേനല്‍കാലത്ത് സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കുവൈറ്റ് എയര്‍ലൈന്‍സ് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 14-ല്‍ നിന്ന് 28 ആയി ഉയര്‍ന്നു. ഫ്ലൈ ദുബായ് ആറില്‍ നിന്ന് എട്ടായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 72-ല്‍ നിന്ന് 74 ആയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.


ആഭ്യന്തര മേഖലയില്‍ എയര്‍ ഏഷ്യ ഇന്ത്യ സര്‍വീസുകളുടെ എണ്ണം 40-ല്‍ നിന്ന് 42 ആയി ഉയര്‍ന്നു. ആഭ്യന്തര മേഖലയിലെ പുതിയ വിമാനക്കമ്പനിയായ എയര്‍ പെഗാസസ് ഏപ്രില്‍ മുതല്‍ വിവിധ സെക്ടറുകളിലേക്ക് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 12, 13 തീയതികളില്‍ എയര്‍ പെഗാസസിന്റെ പരീക്ഷണ വിമാനം സര്‍വീസുകള്‍ നടത്തും.


കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് ഒന്ന് മുതല്‍ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, സൗദി എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികള്‍ കൊച്ചിയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.


എമിറേറ്റ്‌സ് (ദുബായ്-14), എയര്‍ ഇന്ത്യ (ജിദ്ദ/ റിയാദ്-12), സൗദി എയര്‍ലൈന്‍സ് (ജിദ്ദ/ ദമാം/ റിയാദ്-16) എന്നിങ്ങനെയാണ് കൊച്ചിയില്‍ നിന്നുള്ള അധിക സര്‍വീസുകള്‍. ഈ മൂന്ന് എയര്‍ലൈനുകളും ചേര്‍ന്ന് മൊത്തം 196 സര്‍വീസുകളാവും ഈ കാലയളവില്‍ കൊച്ചിയില്‍ നിന്ന് അധിക സര്‍വീസുകള്‍ നടത്തുക.












from kerala news edited

via IFTTT

ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തും








ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തും


പി.പി. ശശീന്ദ്രന്‍


Posted on: 29 Mar 2015


ദുബായ്: കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രി ദുബായിലെത്തും. മൂന്ന് ദിവസം അദ്ദേഹം ഇവിടെ ഉണ്ടാവും. തിങ്കളാഴ്ച ദുബായില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിക്ഷേപ സംഗമത്തിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തുന്ന മുഖ്യമന്ത്രി സമ്മേളനത്തില്‍ പ്രസംഗിക്കുന്നുമുണ്ട്. കൊച്ചി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗവും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദുബായില്‍ നടക്കും. യു.എ.ഇ. ഗവണ്മെന്റിന്റെ സാമ്പത്തിക വകുപ്പാണ് നിക്ഷേപസംഗമം സംഘടിപ്പിക്കുന്നത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും ക്ഷണിതാവായി സമ്മേളനത്തിനെത്തുന്നുണ്ട്. ഇന്ത്യയില്‍നിന്ന് വേറെയും പ്രതിനിധികള്‍ എത്തുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങളിലുള്ള അന്തിമപട്ടിക ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തയ്യാറായി വരുന്നു.

സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് യോഗത്തില്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിദേശനിക്ഷേപം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ലോകത്തിലെ പ്രമുഖ നിക്ഷേപസംഗമമാണ് ആന്വല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും സാമ്പത്തിക-വ്യാവസായിക പ്രമുഖരും പ്രഭാഷകരും ഇതില്‍ സംബന്ധിക്കും. കേരളത്തിലെ നിക്ഷേപസാധ്യതകളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ലഭിച്ച മികച്ച അവസരമായാണ് ഈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രിക്കുള്ള ക്ഷണത്തെ പ്രവാസി സമൂഹം കാണുന്നത്.


ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ റാഷിദ് ഹാളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംഗമം ആരംഭിക്കും. പതിനൊന്നിനാണ് ഉദ്ഘാടന ച്ചടങ്ങ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംബന്ധിക്കും.


തുടര്‍ന്ന് വിവിധരാജ്യങ്ങളിലെ മന്ത്രിമാരുടെ പ്രത്യേക സമ്മേളനം നടക്കും. വിവിധ രാജ്യങ്ങളുമായും കമ്പനികളുമായുള്ള കരാറുകള്‍ക്കും സംഗമത്തില്‍ ഒപ്പുവെക്കും. 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.


ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് കേരളത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. തിങ്കളാഴ്ചയാണ് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം. കുടുംബസമേതം എത്തുന്ന മുഖ്യമന്ത്രി ഏപ്രില്‍ രണ്ടിന് വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങുമെന്നാണ് സൂചന. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.












from kerala news edited

via IFTTT

ശ്രീരാമനവമി ആഘോഷിച്ചു








ശ്രീരാമനവമി ആഘോഷിച്ചു


Posted on: 29 Mar 2015


ബെംഗളൂരു: വിവിധ പരിപാടികളോടെ നഗരത്തില്‍ ശ്രീരാമനവമി ആഘോഷം നടന്നു. രാവിലെ മുതല്‍ തന്നെ നഗരത്തിലെ ശ്രീരാമക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും നല്ല തിരക്കായിരുന്നു. ശക്തി ശാന്താനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് പത്തിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച രഥയാത്രയ്ക്ക് ബെംഗളൂരുവില്‍ മലയാളി സംഘടനകള്‍ വിവിധ സ്ഥലങ്ങളിലായി സ്വീകരണം നല്‍കി.

മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് പ്രയാണമാരംഭിച്ച രണ്ടു രഥങ്ങളും ബെംഗളൂരുവിലെ ചന്ദാപുരയിലെത്തി ഒന്നിച്ചു പ്രയാണമാരംഭിച്ചു. രഥത്തിന് ചന്ദാപുരയില്‍ കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം സ്വീകരണം നല്കി. മടിവാള ഹുസ്‌കൂര്‍ ഗേറ്റ്, ജിഗനി പ്രശാന്തി കുടീര, സ്വാമി വിവേകാനന്ദ കോളേജ് എന്നിവിടങ്ങളിലൂടെയായിരുന്നു രഥയാത്ര. കരയോഗം സെക്രട്ടറി പ്രസന്നകുമാര്‍ നേതൃത്വം നല്‍കി.

കെ.എന്‍.എസ്.എസ് വിജയനഗര്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി രഥയാത്രയ്ക്ക് മഹാലക്ഷ്മി ലേ ഔട്ടിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. കരയോഗം പ്രസിഡന്റ് ടി.കെ.കെ നായര്‍, ബോര്‍ഡ് ഡയറക്ടര്‍ പി.എസ് നായര്‍, കമ്മിറ്റി അംഗങ്ങള്‍, വനിതാവിഭാഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.











from kerala news edited

via IFTTT

സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഗണിത ശാസ്ത്രം മൂല്യനിര്‍ണയത്തിന് വിദഗ്ധസമിതി








സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഗണിത ശാസ്ത്രം മൂല്യനിര്‍ണയത്തിന് വിദഗ്ധസമിതി


Posted on: 29 Mar 2015


റാസല്‍ഖൈമ: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ്സിലെ ഗണിതശാസ്ത്രം പരീക്ഷയുടെ മൂല്യനിര്‍ണയം വിദഗ്ധ സമിതി പരിശോധിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് സി.ബി.എസ്.ഇ. ഗള്‍ഫ് മേഖലാകൗണ്‍സിലര്‍ പ്രൊഫ. എം. അബൂബക്കര്‍ അറിയിച്ചു.

മാര്‍ച്ച് 18-ന് നടന്ന ഗണിതശാസ്ത്ര പരീക്ഷയ്ക്ക് സിലബസ്സില്‍ നിന്ന് വ്യതസ്തമായി വിഷമംപിടിച്ച ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. സമയബന്ധിതമായി പരീക്ഷയെഴുതി തീര്‍ക്കാനുള്ള ബുദ്ധിമുട്ടും കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ഈ വിവരങ്ങള്‍ സി.ബി.എസ്.ഇ. പരീക്ഷാബോര്‍ഡിനെ അറിയിച്ചതുപ്രകാരമാണ് പ്രസ്തുത വിഷയത്തിലെ പ്രാവീണ്യമുള്ള വിദഗ്ധസമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള മൂല്യനിര്‍ണയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷാഫലം തയ്യാറാക്കുകയെന്നും കൗണ്‍സിലര്‍ അറിയിച്ചു.












from kerala news edited

via IFTTT

ഇനി കഴുതയെന്ന വിളി വേണ്ട; പേരാമ്പ്ര ഫെസ്‌റ്റില്‍ ബുദ്ധിയുള്ള കഴുതയുണ്ട്‌











Story Dated: Saturday, March 28, 2015 03:14


കോഴിക്കോട്‌ : വിഡ്‌ഢികളെ കഴുതയെന്ന്‌ വിളിക്കുമ്പോള്‍ കഴുതയ്‌ക്കുമുണ്ടാവില്ലെ സങ്കടം.ഭൂമിയില്‍ ജന്മമെടുത്ത അന്ന്‌ മുതല്‍ തുടങ്ങിയതാണ്‌ ബുദ്ധിയില്ലാത്തവരെന്ന്‌ ആക്ഷേപിച്ച്‌ കഴുതയെന്ന്‌ വിളിക്കാന്‍.എല്ലുമുറിയെ പണിയെടുക്കുന്നത്‌ കൊണ്ടോ,തന്റെ യജമാനന്‍ പറയുന്നത്‌ അപ്പടെ അനുസരിക്കുന്നത്‌ കൊണ്ടോ കഴുതയ്‌ക്ക് പോലും അറിയില്ലായിരുന്നു തന്നെ വിഡ്‌ഢകളോട്‌ ഉപമിക്കുന്നതിന്റെ കാരണം. തന്നെ വിഡ്‌ഢിയെന്ന്‌ വിളിക്കുന്ന മാലോകരെ കൊണ്ട്‌ തന്നെ ഈ കഴുതയുടെ ഒരു ബുദ്ധി എന്ന്‌ പറയിക്കാനൊരുങ്ങുകയാണ്‌ പേരാമ്പ്ര ഫെസ്‌റ്റിലെ പ്രധാന ആകര്‍ഷണമായ ഡോങ്കിഷോയിലെ കഴുത.

ഡോങ്കിഷോ കണ്ട്‌ കഴിഞ്ഞവര്‍ ഇനിയൊന്ന്‌ ചിന്തിച്ച്‌ മാത്രമേ കഴുത എന്ന്‌ വിളിച്ച്‌ കഴുതകളെ ആക്ഷേപിക്കാനൊരുങ്ങൂ.തന്നെ കാണാനെത്തുന്നവരില്‍ നിന്നും ഏറ്റവും ബുദ്ധിയുള്ള വ്യക്‌തി,ഏറ്റവും സാമര്‍ഥ്യമുള്ള വ്യക്‌തി,ഏറ്റവും അധ്വാനിയായവന്‍,മടിയനായവര്‍ എന്നിവരെ ഈ ഡോങ്കിഷോയിലെ കഴുത തെരഞ്ഞെടുക്കുമ്പോള്‍ കണ്ട്‌ നിന്നവര്‍ക്കും ശങ്ക;

ശരിക്കും കഴുത തങ്ങളോ,അതോ പണ്ടുമുതലേ തങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന കഴുതയോ.ആള്‍കൂട്ടത്തില്‍ നിന്ന്‌ മാറി നിന്ന ഭാര്യയെയും,ഭര്‍ത്താവിനെയും, സഹോദരനെയും, സഹോദരിയെയുമെല്ലാം ഈ കഴുത നിഷ്‌പ്രയാസം തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ ഇതുവരെ കണക്ക്‌ കൂട്ടിയത്‌ മുഴുവന്‍ പിഴച്ചല്ലോയെന്ന സങ്കടത്താലും,അല്‍പം ജാള്യതയോടെയും,ചിരിയോടെയുമാണ്‌ ഏവരും ഫെസ്‌റ്റ് വിടുന്നത്‌.










from kerala news edited

via IFTTT

നാല്‍പതാം വെള്ളിയാഴ്‌ച ആചരണവും കുരിശിന്റെ വഴിയും നടത്തി











Story Dated: Saturday, March 28, 2015 03:14


കോടഞ്ചേരി: ക്രിസ്‌തുവിന്റെ പീഢാനുഭവത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയതോപ്പിലെ നാല്‍പതാം വെള്ളിയാഴ്‌ചയും കുരിശിന്റെ വഴിയും ക്രിസ്‌തീയ പള്ളികളില്‍ ആചരിച്ചു. കോടഞ്ചേരി സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ വൈകീട്ട്‌ 4.15ന്‌ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ അഞ്ചിന്‌ കുരിശിന്റെ വഴി നടത്തി. വികാരി ഫാ. ജോസഫ്‌ മാത്യു ഓലിയക്കാട്ടില്‍ ദിവ്യ ബലിക്ക്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ ക്രോസ്‌ മൗണ്ടിലേക്ക്‌ നടന്ന കുരിശിന്റെ വഴിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. ആനക്കാംപൊയില്‍ സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ നാല്‍പതാം വെള്ളിയാഴ്‌ചയാചരണ കുരിശിന്റെ വഴി കണ്ടപ്പന്‍ ചാലിലേക്ക്‌ നടത്തി. നിരവധി വിശ്വാസികള്‍ പങ്കെടുത്തു. നെല്ലിപ്പൊയിലിലെ ദിവ്യബലിക്കും, കുരിശിന്റെ വഴിക്കും സെന്റ്‌ ജോണ്‍സ്‌ പള്ളി വികാരി ഫാ.അഗസ്‌റ്റിന്‍ പാട്ടാനി കാര്‍മികത്വം വഹിച്ചു. നാരങ്ങാത്തോട്‌ സെന്റ്‌ പീറ്റേഴ്‌സ് പോള്‍ മലങ്കര ചര്‍ച്ചും, കൂരോട്ടുപാറ സെന്റ്‌ മേരീസ്‌ ദേവാലയത്തിന്റെയും സംയുക്‌താഭിമുഖ്യത്തില്‍, കൂരോട്ടുപാറ അങ്ങാടിയില്‍ കുരിശിന്റെ വഴി നടത്തി










from kerala news edited

via IFTTT