121

Powered By Blogger

Saturday, 28 March 2015

എക്‌സൈസ്‌ റെയ്‌ഡുകള്‍ ഊര്‍ജിതമാക്കി: 80 അബ്‌കാരി കേസുകള്‍: 90 പേര്‍ അറസ്‌റ്റില്‍











Story Dated: Saturday, March 28, 2015 03:16


മലപ്പുറം: എക്‌സൈസ്‌ വകുപ്പ്‌ ഫെബ്രുവരിയില്‍ നടത്തിയ 561 റെയ്‌ഡുകളില്‍ 80 അബ്‌കാരി കേസുകളും ഒന്‍പത്‌ നര്‍കോട്ടിക്‌ ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപ്പിക്‌ സബ്‌സ്റ്റന്‍സസ്‌ കേസുകളും കെണ്ടത്തിയതായി എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം അറിയിച്ചു. കേസുകളുമായി ബന്ധപ്പെട്ട്‌ 90 പേരെ അറസ്‌റ്റ് ചെയ്ുകയയും ഒന്‍പത്‌ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. വാഷ്‌, വ്യാജമദ്യം, ചാരായം, കഞ്ചാവ്‌, ബിയര്‍ എന്നിവയും പിടിച്ചെടുത്തു. എ.ഡി.എം. എം.ടി ജോസഫിന്റെ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല വ്യാജമദ്യ നിര്‍മാര്‍ജന ജനകീയസമിതി യോഗത്തിലാണ്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്മെന്റ്‌ വിഭാഗം ഇക്കാര്യം അറിയിച്ചത്‌.കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടത്‌ പ്രകാരം പെരിന്തല്‍മണ്ണ എക്‌സൈസ്‌ പരിധിയിലെ കൊളത്തൂര്‍, വെങ്ങാട്‌, മൂര്‍ക്കനാട്‌, പുലാമന്തോള്‍ ഗവ.ഹൈസ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ റെയ്‌ഡുകള്‍ നടത്തിയതായും അറിയിച്ചു. യോഗത്തില്‍ ജനപ്രതിനിധികളുടെ അഭാവം പരിഹരിക്കപ്പെടണമെന്ന്‌ വ്യാജമദ്യ നിര്‍മാര്‍ജനസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ യൂനിറ്റുകള്‍ വഴി മദ്യത്തിനെതിരായുള്ള ബോധവത്‌ക്കരണം നടത്തണമെന്നും സ്‌കൂളുകളില്‍ ബോധവത്‌ക്കരണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.കള്ള്‌ഷോപ്പുകളും വിദേശമദ്യശാലകളും നിരവധി തവണ പരിശോധിക്കുകയും കള്ളിന്റെ 119 ഉം വിദേശമദ്യത്തിന്റെ എട്ടും വൈനിന്റെ ഏഴും സാംപിളുകള്‍ പരിശോധനയ്‌ക്കയയ്‌ക്കുകയും ചെയ്‌തു. ജില്ലാതലത്തിലും നിയോജകമണ്ഡലത്തിലും പഞ്ചായത്ത്‌ തലത്തിലും ജനകീയ സമിതികള്‍ വിളിച്ചുചേര്‍ക്കുകയും സമിതികളില്‍ ഉയര്‍ന്ന പരാതികളില്‍ നടപടി സ്വീകരിക്കുകയും ചെയ്‌തു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 34 ലഹരി വിരുദ്ധ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന്‌ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ രൂപവത്‌ക്കരിക്കുകയും ചെയ്‌തതായും അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ്‌ കമ്മീഷനര്‍ വി. അജിത്‌ ലാല്‍, എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍, വ്യാജമദ്യ നിര്‍മാര്‍ജനസമിതി പ്രതിനിധികള്‍, വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.










from kerala news edited

via IFTTT